നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി

കൊച്ചി: നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമന തട്ടിപ്പ് വിവാദത്തില്‍ കാര്യമായി മറുപടി പറയാനുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാമെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു. നിയമനത്തട്ടിപ്പ് വിവാദത്തിൽ ചില കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ, ഇപ്പോൾ അന്വേഷണം നടക്കുകയാണ് അത് കഴിയട്ടെയെന്ന് മന്ത്രി പ്രതികരിച്ചു. കൈക്കൂലി വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവരുണ്ട് അവർ ആദ്യം പ്രതികരിക്കട്ടേ. സർക്കാരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് […]

Continue Reading

കബാലിയെ പ്രകോപിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: അതിരപ്പള്ളിയില്‍ കബാലി എന്ന കാട്ടാനയെ പ്രകോപിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആനമല റോഡില്‍ വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച കൈപ്പമംഗലം സ്വദേശി ഷബീര്‍ ആണ് പിടിയിലായത്.

Continue Reading

അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തുലാവര്‍ഷം ആരംഭിച്ചതോടെ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴക്കും ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനുമാണ് സാധ്യത. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുക. ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട്. നിലവില്‍ അറബിക്കടലില്‍ ശക്തമായ തിരമാലക്കും കടല്‍ ക്ഷോഭത്തിനുമുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരള-കര്‍ണാട തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും […]

Continue Reading

എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.

Continue Reading

എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം

കൊച്ചി: എറണാകുളം കാക്കനാട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ശ്രീ ഗുരുവായൂരപ്പന്‍ റെസിഡന്‌സി & റെസ്റ്റോറെന്റ് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേട്ടത്. കടയുടെ ചില്ലകള്‍ അടിച്ചു തകര്‍ത്തു. രാത്രി 10.30 ഓടെയാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരായ സതീശന്‍, ശ്രീജിത്ത്, വിശ്വനാഥന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ ഹോട്ടല്‍ ജീവനക്കാര്‍ തൃക്കാക്കര മുന്‍സിപ്പല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

പറഞ്ഞത് നുണ; അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ്

തിരുവനന്തപുരം: നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് പോലീസിനോട് സമ്മതിച്ചു. പറഞ്ഞത് നുണയാണെന്നും ഹരിദാസ് മൊഴി നൽകി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് പണം നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം മൊഴി നൽകിയത്. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. ഒടുവിലാണ് അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്നു സമ്മതിച്ചത്. ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകി. കേസിൽ […]

Continue Reading

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 182 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 182 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.28 റോഡു പ്രവൃത്തികള്‍ക്കായി 123.14 കോടി രൂപയും നാല് പാലങ്ങള്‍ക്കായി 14.42 കോടി രൂപയും അനുവദിച്ചു.സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ 15 കെട്ടിടങ്ങള്‍ക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നല്‍കി. ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികള്‍ക്കാണ് അനുമതി. ബജറ്റില്‍ ഉള്‍പ്പെട്ടിരുന്ന 101 റോഡുകള്‍ക്ക് നേരത്തേ ഭരണാനുമതി […]

Continue Reading

സംസ്ഥാനത്ത് 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവെന്നും മന്ത്രി വ്യക്തമാക്കി. ഇതിൽ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക്‌ കടക്കാനാകുമെന്ന്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.കണ്ണൂർ(കണ്ണപുരം, ചെറുകുന്ന്‌, മുഴുപ്പുലങ്ങാട്‌ ബീച്ച്‌, മുക്കം), തൃശൂർ(വേലക്കുട്ടി/ആറ്റൂർ ഗേറ്റ്‌, ഒല്ലൂർ), കോഴിക്കോട്(വെള്ളയിൽ), കോട്ടയം(കോതനല്ലൂർ), കൊല്ലം (ഇടകുളങ്ങര, പോളയത്തോട്‌), തിരുവനന്തപുരം(അഴൂർ) തുടങ്ങിയ ജില്ലകളിലാണ് […]

Continue Reading

ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം; പൊലീസ് കമ്മീഷണർ‌ക്ക് പരാതി നൽകി വി പി സുഹറ

കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതി നൽകി എഴുത്തുകാരി വി പി സുഹറ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ‌ക്കാണ് പരാതി നൽകിയത്. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഐഎം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയതെന്നും അവർ വിമര്‍ശിച്ചു. ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ […]

Continue Reading

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് ഇവർക്ക് രോ​ഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗബോധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് ഇതിന് മുമ്പും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനിടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. മൂന്നുവര്‍ഷം മുമ്പ് […]

Continue Reading