ഇടുക്കിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം

ഇടുക്കി: ഇടുക്കിയിൽ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയെ കാട്ടുപന്നി ആക്രമിച്ചു. നെടുങ്കണ്ടം തൂവല്‍ സ്വദേശി, പാറയ്ക്കല്‍ ഷൈബിക്കാണ് പരുക്കേറ്റത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, ഷൈബിയുടെ അയല്‍വാസിയ്ക്കും കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. സ്വന്തം കൃഷിയിടത്തില്‍, ജോലി ചെയ്യുന്നതിനിടെയാണ്, ഷൈബിക്ക് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായത്. ഷൈബിയ്ക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നി, ഇടിച്ചിട്ട ശേഷം ഓടി മറയുകയായിരുന്നു. കാലില്‍ നിസാര പരുക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

ചാർജിനിട്ട മൊബൈൽ പൊട്ടിത്തെറിച്ച് തീപിടുത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

പാലക്കാട്: വീടിനകത്ത് ചാർജ് ചെയ്തു കൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഫർണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും കത്തി നശിച്ചു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്. സാംസങ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തന്റെ സുഹൃത്ത് മോഹനനാണ് ഫോൺ വാങ്ങിയതെന്നാണ് ഷിജു പറഞ്ഞത്. ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ഷിജു പ്രതികരിച്ചു. വാങ്ങിയ ശേഷം രണ്ടാം […]

Continue Reading

തൃശ്ശൂരിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ആത്മഹത്യ ചെയ്തു

തൃശ്ശൂർ: ചാലക്കുടിയിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി. മാള എരവത്തൂർ കൊച്ചുകടവ് പാണംപറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (55) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് മരണ കാരണമെന്നാണ് വിവരം. സംഭവത്തിൽ കൊരട്ടി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

വ്യാജ നിയമന കോഴ ആരോപണം; കെ.പി ബാസിത് അറസ്റ്റിൽ

മലപ്പുറം: വ്യാജ നിയമന കോഴ ആരോപണത്തിൽ കെപി ബാസിത്തിന്റെ അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസാണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരനായ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്. നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പറഞ്ഞത് നുണയാണെന്നാണ് ഹരിദാസ് മൊഴി നൽകിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് അഖിൽ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് […]

Continue Reading

തിരുവനന്തപുരത്ത് സ്പെഷ്യല്‍ സ്‌ക്വാഡിെൻറ വൻ ലഹരിവേട്ട

തിരുവനന്തപുരം: നഗരത്തില്‍ രാത്രി വെളുക്കുവോളം എക്സൈസ് എൻഫോസ്‌മെൻറ് ആൻറ് ആൻറി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിെൻറ സ്പെഷ്യല്‍ സ്‌ക്വാഡിെൻറ വൻ ലഹരിവേട്ട.ഇന്നലെ രാത്രി ഏഴ് മണിമുതല്‍ വെളുപ്പിന് രണ്ട് മണി വരെയാണ് നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ പരിശോധന നടന്നത്. ഇതിനിടെ, നിരവധി യുവാക്കളില്‍ നിന്നും എം.ഡി.എം.എ പിടികൂടി. ശാസ്ത്തമംഗലത്തെ ഐസ്ക്രീം പാര്‍ലറില്‍ വെച്ച്‌ പാങ്ങോട് മകയിരം വീട്ടില്‍ ശ്രീജിത്ത്‌ വേറ്റിക്കോണം(31), അമ്ബാടിഹൗസില്‍ രാഹുല്‍(29) എന്നിവരില്‍ നിന്നും 109.5ഗ്രാം എം.ഡി.എം.എ പിടികൂടി. വൻ തോതില്‍ ഇത്തരത്തിലുള്ള രാസവസ്തു കൈവശം വെച്ചു […]

Continue Reading

പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

തൊടുപുഴ കൊച്ചറയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. ചെമ്പകശ്ശേരില്‍ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പുല്ല് ചെത്താൻ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

വൈദ്യുതി നിരക്ക് കൂട്ടണോ എന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും:മന്ത്രി കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ നിവൃത്തിയില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി വൈദ്യുതി തരുന്ന ആളുകളാണ് വിലയിടുന്നത്.വൈദ്യുതി നിരക്ക് കൂട്ടണോ എന്ന്റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കും-മന്ത്രി പറഞ്ഞു. ചെറിയ രീതിയിലുള്ള വര്‍ധനക്കാണ് ശ്രമം. അതിനിടയില്‍ നന്നായി മഴ പെയ്താല്‍ വൈദ്യുതി നിരക്കില്‍ വര്‍ധനവില്ലാതെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണ് നിലവില്‍ യൂനിറ്റിന് 17 പൈസ വര്‍ധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

Continue Reading

കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റേയും വാദം പച്ചക്കള്ളമെന്ന് വി.ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. […]

Continue Reading

കെ എം ഷാജിയില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത തുക തിരിച്ചുനല്‍കണം; ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയിൽ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത പണം തിരിച്ചു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കണ്ണൂര്‍ അഴിക്കോട്ടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. പകരം കെഎം ഷാജി ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസിലായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്. പിടിച്ചെടുത്ത […]

Continue Reading

നിയമന തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും പൊലീസ് കസ്റ്റഡിയിലായി

തിരുവനന്തപുരം:നിയമന തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും പൊലീസ് കസ്റ്റഡിയിലായി. അഡ്വ. റെയീസ് എന്നയാളെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജെഎഫ്എം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. നേരത്തെ അറസ്റ്റിലായ പ്രതി റിമാൻഡിലായിരുന്നു.

Continue Reading