ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസ്: മുഖ്യപ്രതി അഡ്വ. ലെനിന്‍ രാജ് ഒളിവിൽ

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസിലെ നിർണായക ചോദ്യം ചെയ്യൽ തിങ്കളാഴ്ച നടക്കും. മുഖ്യപ്രതിയായ അഡ്വക്കേറ്റ് ലെനിൻ രാജിനെ ഇനിയും കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിൽ അടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലിൽ നിന്ന് ഓടി ഒളിക്കുകയും ചെയ്തത്. പരാതിക്കാരൻ ഹരിദാസനും മുൻ എഐ എസ്എഫ് നേതാവ് കെ പി ബാസിതും ഇന്ന് […]

Continue Reading

പാലക്കാട് വാടക വീട്ടിൽ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വാടക വീട്ടിൽ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടിലാണ് സംഭവം.താഴത്തെ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഈ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. മൃതദേഹം ഇവരുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ വീടിന്റെ ഉടമസ്ഥന്‍ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. കൊപ്പം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading

ബാലരാമപുരത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

ബാലരാമപുരം: ബാലരാമപുരത്ത് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പനയാറകുന്ന് നെടിയ വാറുവിളാകത്ത് വീട്ടില്‍ സരസ്വതി(76), കാവിൻപുറം സ്വദേശി ശെല്‍വരാജ്(55) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇരുവരെയും നായ് കടിച്ചത്. പ്രദേശത്തെ വളര്‍ത്തുനായ്ക്കളെയും മൃഗങ്ങളെയും കടിച്ച നായ്ക്കായി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടന്നു.തെരുവുനായയെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് വി. മോഹനൻ അറിയിച്ചു.

Continue Reading

പെരുമ്പാവൂരിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

എറണാകുളം: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് സമീപമുള്ള തോടിന്റെ കരയിലാണ് തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിനകത്തായിരുന്നു മൃതദേഹം. മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

സമസ്ത നേതാവിന്റെ പരാമർശം; തട്ടം മാറ്റി പ്രതിഷേധിച്ച് വി പി സുഹറ

കോഴിക്കോട്: സമസ്ത നേതാവിന്റെ പരാമർശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധവുമായി എഴുത്തുകാരി വി.പി.സുഹറ. നല്ലളം സ്കൂളിൽ വെച്ച് കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതിഷേധം. പരിപാടിയിലെ അതിഥി ആയിരുന്നു വി.പി.സുഹറ. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്ന് വി.പി സുഹറ ആരോപിച്ചു. ‘ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ തട്ടം മാറിയോ എന്ന് നോക്കുന്നവരാണ് ഇക്കൂട്ടർ. സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവർക്ക് ആവലാതി ഇല്ല. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. […]

Continue Reading

കോഴിക്കോട് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം തീപിടിച്ചു

കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്റെ ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപ്പിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.മാലിന്യ കേന്ദ്രത്തില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്ബാരത്തിലാണ് തീപ്പിടിച്ചത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാവിലെ എട്ടരയോടെ മാലിന്യക്കൂമ്ബാരത്തിന് തീപ്പിടിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് തീ ആളിക്കത്തുകയായിരുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപ്പിടിച്ചതിനാല്‍ വലിയതോതില്‍ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം നാട്ടുകാരും പോലീസും തീയണയ്ക്കാനുള്ള ദൗത്യത്തിലുണ്ട്.

Continue Reading

സഹകരണ തട്ടിപ്പിൽ ജി.സുധാകരൻ സത്യം പറയുന്ന നേതാവ്; കെ.സുരേന്ദ്രന്‍

പത്തനംതിട്ട: മുന്‍മന്ത്രി ജി.സുധാകരന്‍റെ തുറന്ന് പറച്ചിലിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. സഹകരണ പ്രതിസന്ധിയിൽ സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയ തുറന്ന് പറച്ചിലിനെയാണ് പ്രകീര്‍ത്തിച്ചത്. സത്യം പറയുന്ന നേതാവും അഴിമതിക്ക് എതിരെ ശക്തമായി നടപടി എടുക്കുന്ന ആളുമാണ് ജി.സുധാകരനെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സുധാകരന്റെ അഭിപ്രായം സി പി എം മുഖവിലക്ക് എടുക്കണമെന്നും അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടി ചേർത്തു. സർക്കാര്‍ നയം സഹകരണ മേഖലയെ കൂടുതൽ തകർക്കുന്നു.ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി പണം നഷ്ടപ്പെട്ട നിക്ഷേപകരെ കാണാൻ […]

Continue Reading

ബസില്‍ വച്ച് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

തലയോലപ്പറമ്പ്: ബസിനുള്ളില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. വെള്ളൂര്‍ ഇറുമ്പയം പള്ളിക്കുന്നേല്‍ രഞ്ജിത്താ(28)ണ് പിടിയിലായത്. ബസിനുള്ളില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും അറസ്റ്റിലാകുകയുമായിരുന്നു. എസ്.എച്ച്.ഒ. കെ.ആര്‍. ബിജു, എസ്.ഐ. സുദര്‍ശനന്‍, സി.പി.ഒമാരായ നന്ദകുമാര്‍, ഷിജുമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Continue Reading

കെപിസിസി നേതൃത്വത്തിന് എ ഗ്രൂപ്പിന്റെ കത്ത്; അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിന് കത്ത് നൽകി ബെന്നി ബെഹ്‌നാനും കെ സി ജോസഫും. അച്ചടക്ക നടപടി എടുത്തവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പിന്റെ കത്ത്. പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സജി പി ചാക്കോ, കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫ് എന്നിവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം

Continue Reading

മുനമ്പം ബോട്ട് അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചെറായി ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്നാണ് കരക്കെത്തിച്ചത്. ഇതോടെ മുനമ്പം ബോട്ട് അപകടത്തില്‍ പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. ഇന്നലെ മാലിപ്പുറം സ്വദേശികളായ അപ്പുവിന്റേയും ശരത്തിന്‍റേയും മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Continue Reading