പഴം ഗോഡൗണില്‍ തീപിടിത്തം

തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണില്‍ വന്‍ തീപിടിത്തം. തൊടുപുഴ-വെങ്ങല്ലൂര്‍ റോഡില്‍ സിഗ്നല്‍ ജങ്ഷന് സമീപത്തെ നസീഫ് ഫ്രൂട്‌സ് സെന്റര്‍ എന്ന രണ്ടുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. ഇന്ന് രാവിലെ 11.30നാണ് സംഭവം. തൊടുപുഴ, മൂലമറ്റം, കല്ലൂര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

Continue Reading

ഇടിമിന്നല്‍: മത്സ്യ തൊഴിലാളികൾക്ക് പരിക്ക്

കോഴിക്കോട്: ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരുക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. ഗുരുകൃപാ വഞ്ചിയിലെ ടിടി നിജു , ടിടി ശൈലേഷ്, ടിടി സന്തോഷ്, ടിടി പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. വഞ്ചിയിൽ നിന്നും മത്സ്യം നീക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ മിന്നലിന്റെ ആഘാതത്തിൽ തകർന്നു.

Continue Reading

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

പുറത്തൂർ (മലപ്പുറം): നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മംഗലം ചേന്നര പെരുന്തിരുത്തി തൂക്കുപാലത്തിനു സമീപം പടുന്നവളപ്പിൽ വിഷ്ണുപ്രസാദ് (24) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും ​ഗുരുതരമായ പരിക്കേറ്റു. പരുക്കേറ്റ അയൽവാസികളായ രോഹിത്ത്, വിഷ്ണു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.

Continue Reading

മഴ മുന്നറിയിപ്പില്‍ മാറ്റം: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴ കണക്കിലെടുത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലാ അലര്‍ട്ട്. തിങ്കളാഴ്ച വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ […]

Continue Reading

തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ വിജിലൻസ് മിന്നൽ പരിശോധന

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ വിജിലൻസ് മിന്നൽ പരിശോധന. ഓപ്പറേഷൻ ബ്ലൂ പ്രിൻറ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിലെ കാലതാമസവും, കെട്ടിട നമ്പർ നൽകുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിലുമാണ് പരിശോധന നടത്തുന്നതെന്ന് വിജിലൻസ് അറിയിച്ചു. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തിരത്തെടുത്ത 57 ഗ്രാമപഞ്ചായത്തുകളിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്. എറണാകുളം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും, ഇടുക്കി കോട്ടയം […]

Continue Reading

സോഷ്യൽ മീഡിയ ഹാക്കര്‍മാര്‍ : ജാഗ്രത വേണമെന്ന് പോലീസ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഹാക്കര്‍മാര്‍ സജീവമെന്നും, ജാഗ്രത പാലിക്കണമെന്നും കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായവരുടെ പേജുകളാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങള്‍ പിന്നിലുള്ള ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.  കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം സോഷ്യല്‍ മീഡിയയില്‍ സജീവമായവരുടെ പേജുകള്‍ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കര്‍മാര്‍ ഇപ്പോള്‍ നിരവധിയുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായവരുടെ പേജുകളാണ് ഹാക്കര്‍മാരുടെ ലക്ഷ്യം. ഫേസ്ബുക്ക്, […]

Continue Reading

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി

6തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വിഴിഞ്ഞം തുറമുഖത്തിൽ ആദ്യ കപ്പലെത്തി. ഷെൻ ഹുവ 15 എന്ന ചൈനീസ് കപ്പലിനെ വാട്ടർ സല്യൂട്ടോടെയാണ് കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തേക്ക് സ്വീകരിച്ചത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. വിഴിഞ്ഞം തുറമുഖത്തിനായുള്ള ക്രെയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ൻ നിർമാതാക്കളായ ഷാൻഗായ് പിഎംസിയുടെ കപ്പലാണ് വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമെത്തിയിരിക്കുന്നത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്‌നുകളാണ് ഈ കപ്പലിലുള്ളത്. ഒരു ഷിപ്പ് ടു ഷോർ ക്രെയ്ൻ, രണ്ട് യാർഡ് ക്രെയിനുകൾ […]

Continue Reading

സ്വര്‍ണവില ഉയർന്നു; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (10.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 22 കാരറ്റിന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5400 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 18 കാരറ്റിന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം […]

Continue Reading

ഏഴ് പദ്ധതികൾക്ക് തുടക്കം കുറിച്ച് കേരള കയർ കോർപറേഷൻ

7 പദ്ധതികൾക്ക് തുടക്കം കുറിച്ച് കേരള കയർ കോർപറേഷൻ. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന കേന്ദ്രവും എക്സ്പോർട്ട് ഡിവിഷനും കയർ പാർക്ക്, ഓഡിറ്റോറിയം,ഇൻ്റർനാഷണൽ ഡിസ്പ്ലേ സെൻ്റർ, പ്രൊഡക്റ്റ് ലോഞ്ച് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം വെളിപ്പെടുത്തി. ആധുനികവൽക്കരണവും പുതുതലമുറയെ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയ പദ്ധതികളാണ് ഇത്. മികച്ച ഡിസൈനർമാരാണ് ഡിസൈൻ സെൻ്ററിനൊപ്പം പ്രവർത്തിക്കുന്നത്. കയർമേഖലയെ ലാഭകരമാക്കാൻ സർക്കാർ ലക്ഷ്യമിടുന്ന പദ്ധതികൾ.

Continue Reading

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ എത്തി

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ എത്തി. സെൻഹുവ 15 എന്ന കപ്പലാണ് ചരക്കുമായി വി‍ഴിഞ്ഞം പുറംകടലില്‍ എത്തിയിരിക്കുന്നത്. കരയില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് കപ്പല്‍ ഇപ്പോ‍ഴുള്ളത്. 15ന് വാട്ടര്‍ സല്ല്യൂട്ട് നല്‍കി കപ്പലിലെ തുറമുഖത്തെ ബര്‍ത്തിലേക്ക് സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലിനെ സ്വീകരിക്കും. ഒരു വലിയ ക്രെയ്നും 2 ചെറിയ ക്രെയ്നുകളുമാണ് സെന്‍ഹുവയ്ക്കുള്ളില്‍ ഉള്ളത്.

Continue Reading