തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം, എൽഡിഎഫിന് തിരിച്ചടി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 14 ഇടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. എൽഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. ആം ആദ്മി പാർട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകൾ നഷ്ടമായി. […]

Continue Reading
Rain in Kerala

ഡിസംബർ 15 മുതൽ 17 വരെ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ

സംസ്ഥാനത്ത് ഡിസംബർ 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഡിസംബർ 15 മുതൽ ഡിസംബർ 17 വരെ സംസ്ഥാനത്ത് മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികയതിനാൽ […]

Continue Reading
Sabarimala Sannidanam

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം; നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടും തുടരുന്നുണ്ട്. ഗതാഗത കുരുക്കിനും ശമനമുണ്ടായതോടെ ബസ് സര്‍വീസും സാധാരണ നിലയിലായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും […]

Continue Reading

മറയൂരില്‍ സംഘട്ടനത്തില്‍ റിസോര്‍ട്ട് തല്ലിതകര്‍ത്തു

ഇടുക്കി: മറയൂര്‍ ബാബുനഗറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. റിസോര്‍ട്ടും വാഹനങ്ങളും തല്ലിത്തകര്‍ത്തു.ഇരു കൂട്ടര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. പുതച്ചിവയല്‍ സ്വദേശിയായ യുവാവും ബാബുനഗര്‍ സ്വദേശികളായ ചില ഡ്രൈവര്‍മാരുമാണ് ഏറ്റുമുട്ടിയത്. ഇതില്‍ ഒരുഡ്രൈവര്‍ക്ക് കുത്തേറ്റു. സംഘട്ടനത്തിനുശേഷം മുഖംമറച്ചെത്തിയ അക്രമിസംഘം പൂതച്ചിവയല്‍ സ്വദേശിയായ യുവാവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കെട്ടിടവും വാഹനങ്ങളും അടിച്ചു തകര്‍ത്തു. ഡ്രൈവര്‍മാരാമായ സന്തോഷ് (38), അജി (30), ആനമുടി റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ മകനായ മാത്യു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ […]

Continue Reading

വാർപ്പ് പണിക്കിടെ കാൽ വഴുതി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

അരൂർ:ജോലിക്കിടെ കാൽവഴുതി വീണ് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ-63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള ജോലി സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ സൺ സൈഡ് വാർക്കുന്നതിനിടെ ചാക്കോ കാൽ തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥത്തു വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു് ശേഷം അരൂർ സെന്റ് അഗസ്റ്റിൻ സെമിത്തേരി പള്ളിയിൽ സംസ്ക്കാരം […]

Continue Reading

മിലിട്ടറി ഉദ്യോഗസ്ഥൻ പാമ്പ് കടിയേറ്റ് മരിച്ചു

മിലിട്ടറി ഉദ്യോഗസ്ഥൻ പാമ്പ് കടിയേറ്റ് മരിച്ചു. ചേർത്തല പട്ടണക്കാട് സ്വദേശിയായ മിലിട്ടറി ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ പാമ്പ് കടിയേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ആറാം വാർഡിൽ മോഴികാട്ട് കാർത്തിയേന്റെ മകൻ കാർത്തികയിൽ വിഷ്ണു-31 ആണ് മരിച്ചത്. രാജസ്ഥാനിൽ വച്ചാണ് സംഭവം. ഇന്ത്യൻ മിലിട്ടറിയിൽ ലാൻഡ്സ് നായ്ക് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.

Continue Reading

യുവ നടിയോട് അപമര്യാദയായി പെരുമാറിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി

കൊച്ചി: മുംബൈയിൽ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ച് യുവ നടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തൃശൂര്‍ തലോര്‍ സ്വദേശി ആന്റോ ആണ് എറണാകുളം സെഷന്‍സ് കോടതിയിൽ അപേക്ഷ നൽകിയത്. നടിക്ക് പരാതിയുണ്ടെങ്കില്‍ മുംബൈ പൊലീസിനെയാണ് സമീപിക്കേണ്ടതെന്നാണ് ആന്റോയുടെ വാദം . കേസെടുക്കാന്‍ നെടുമ്പാശേരി പൊലീസിന് അധികാരമില്ലെന്നും പ്രതി പറയുന്നു. വിന്‍ഡോ സീറ്റില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായത്. തര്‍ക്കം വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് പരിഹരിച്ചു. ആ സമയത്ത് നടിക്ക് പരാതി […]

Continue Reading

സര്‍ക്കാര്‍ ജീവനക്കാരെയും പെൻഷൻകാരെയും പിണറായി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച്‌ പിണറായി സര്‍ക്കാര്‍ അവരെ മുച്ചൂടും വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യാമായാണ് ഇത്രയും നിഷ്ഠൂരമായ സമീപനം ഒരു സര്‍ക്കാര്‍ 10 ലക്ഷത്തോളം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെതിരേ സ്വീകരിച്ചത്. 50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയിട്ട് മാസം നാല് കഴിഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഈ കൊടുംവഞ്ചനയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദുര്‍ചെലവിനും ഒരു കുറവുമില്ല. ഇഷ്ടക്കാരെയെല്ലാം ഇഷ്ടംപോലെ കുത്തിത്തിരുകുകയും […]

Continue Reading

ജയില്‍ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരിക്ക്

തൃശൂര്‍: അയ്യന്തോളില്‍ തടവുകാരുമായി കോടതിയിലേക്ക് പോകുകയായിരുന്ന ജയില്‍ ബസ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലിടിച്ചു തടവുകാര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്.10 തടവുകാര്‍ക്കും 14 പൊലീസുകാര്‍ക്കും സ്വകാര്യ ബസിലെ രണ്ടു യാത്രകര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു ജയില്‍ ബസ്. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Continue Reading

ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ സ്ഥിരീകരണം

കണ്ണൂർ: ഉളിക്കലിലെ ജോസ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണം. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ആന ഓടിയ വഴിയിൽ ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ ടൗണിന് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ജോസുമുണ്ടായിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ […]

Continue Reading