പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികൾ

പാലക്കാട്: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികൾ ഹൈക്കോടതിയിൽ. കരമ അഷ്റഫ് മൗലവി അടക്കം 10 പ്രതികളാണ് കോടതിയെ സമീപിച്ചത്. കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസിൽ ഇല്ല. എൻഐഎ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും പ്രതികൾ പറയുന്നു.

Continue Reading

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

Continue Reading

വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിക്കും

ന്യൂഡൽഹി: സംസ്ഥാനത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ സ്റ്റോപ്പുകൾക്ക് പുറമേ കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യവും ഇതിനോടകം ശക്തമായി കഴിഞ്ഞു.ഒരു സ്റ്റോപ്പ് കൂടി കേരളത്തിൽ പുതുതായി അനുവദിച്ചേക്കുമെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ. വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ താമസിയാതെ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് വി മുരളീധരൻ വ്യക്തമാക്കിയത്.ഇക്കാര്യം റെയിൽവേ മന്ത്രിയുമായി സംസാരിച്ചെന്നും അനുഭാവപൂർവം പരിഗണിക്കുമെന്ന് മറുപടി ലഭിച്ചെന്നും വി മുരളീധരൻ വ്യക്തമാക്കി

Continue Reading

കരുവന്നൂർ ബാങ്ക് വിഷയത്തിൽ ബിജെപി പദയാത്ര; സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തിയ പദയാത്രക്കെതിരെ പൊലീസ് കേസ്. സുരേഷ് ​ഗോപി ഉൾപ്പെടെ 500 പേർക്കെതിരെയാണ് കേസെടുത്തത്. ​ഗതാ​ഗത തടസം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിന്റേതാണ് നടപടി. ഈ മാസം രണ്ടിനാണ് സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര സംഘടിപ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി ജീവൻ നഷ്ടമായ ആളുകളുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 […]

Continue Reading

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 100 വര്‍ഷം തടവ്

കൊല്ലം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി.പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ജഡ്ജി എ. സമീര്‍ വിധി പ്രഖ്യാപിച്ചത്. 100 വര്‍ഷമാണ് അഞ്ചു വകുപ്പുകളിലായി വരുന്നതെങ്കിലും ഇയാള്‍ക്ക് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. കേസില്‍ പിഴ തുക അടയ്ക്കാതിരുന്നാല്‍ പ്രതി രണ്ടു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. വിനോദിന്റെ […]

Continue Reading

റാന്നിയില്‍ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ലൈന്‍മാൻ ഷോക്കേറ്റ് മരിച്ചു

റാന്നി: രാത്രിയില്‍ കനത്ത മഴയ്ക്കിടെ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈന്മാൻ ഷോക്കേറ്റ് മരിച്ചു.പെരുനാട് സെക്ഷനിലെലൈന്മാൻ ആങ്ങമൂഴി പടിഞ്ഞാറ്റിൻകര രാജന്റെ സി.ആര്‍. അജികുമാര്‍ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ നാറാണംമൂഴി പഞ്ചായത്തിലെ തോണിക്കടവ് വന്നിരിപ്പന്മൂഴി ട്രാൻസ്ഫോര്‍മര്‍ പരിധിയിലെ വൈദ്യൂതി തകരാര്‍ പരിഹരിക്കുന്നതിനിടയിലാണ് 11 കെ വി ലൈനില്‍ നിന്നും ഷോക്കേറ്റത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു ജീവിനക്കാര്‍ ചേര്‍ന്ന് പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അജികുമാര്‍ മരിച്ചു. […]

Continue Reading

നിയമന കോഴക്കേസ്; ബാസിത് റിമാൻഡിൽ

തിരുവനന്തപുരം: നിയമന കോഴക്കേസിൽ ബാസിതിനെ റിമാൻഡ് ചെയ്തു. ഇന്ന് ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 23 വരെ ബാസിതിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആരോഗ്യ മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയിട്ടില്ലന്ന് ബാസിത് പൊലീസിന് മൊഴി നൽകിയിരുന്നു. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താൻ ആണെന്നും ബാസിത് പോലീസിനോട് സമ്മതിച്ചു. കേസിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള […]

Continue Reading

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍: സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു

കൊച്ചി:കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു.എം ബി സ്നേഹലത (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, കൊല്ലം), ജോണ്സണ് ജോണ് (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, തൃശൂര്‍), സി പ്രതീപ്കുമാര് (അഡീഷണല് ജില്ലാ സെഷന്സ് ജഡ്ജ്, എറണാകുളം), പി കൃഷ്ണകുമാര് (രജിസ്ട്രാര് ജനറല്, ഹൈക്കോടതി) എന്നിവരെയാണ് കൊളീജിയം ശിപാര്‍ശ ചെയ്തത്.

Continue Reading

വിഴിഞ്ഞത്ത് ആദ്യ കപ്പൽ 15 ന് എത്തും; വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്ന് തുറമുഖമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15 ന് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികൾ കൂടുതലായി എത്തും. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉദ്ദേശിച്ച വേഗതയിൽ പൂർത്തിയാക്കാനായില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സമീപ കാലത്ത് കലണ്ടർ അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി വന്ന് പോകാം. പത്ത് നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാൽ. സ്വാഭാവിക […]

Continue Reading

ദിവ്യകാരുണ്യ കോൺഗ്രസ് പട്ടിത്താനം മേഖലാതല ഉദ്ഘാടനം.

പൊതി: ദിവ്യകാരുണ്യ കോൺഗ്രസ് പട്ടിത്താനം ഫൊറോനാ തല ഉദ്ഘാടനം 15 ന് പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടക്കും. പട്ടിത്താനം ഫൊറോനയിലെ 11 പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് 1 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 2 മണിക്ക് ദിവ്യകാരുണ്യ പഠനക്ലാസ് ഫൊറോന വികാരി ഫാ. ഗ്രിഗറി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്യും. ഫാ. ജസ്റ്റിൻ കൈപ്രൻപാടൻ ക്ലാസ് നയിക്കും. ഇടവക വികാരി ഫാ.അഗസ്റ്റിൻ കല്ലറയ്ക്കൽ സ്വാഗതവും ഇടവകസമിതി സെക്രട്ടറി സണ്ണി ആന്റണി നന്ദിയും പറയും. 3.15 […]

Continue Reading