വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാർച്ച്‌. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം, സമരത്തിൽ നിന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നിൽക്കും.

Continue Reading

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ വന്‍ സ്ഫോടനം

തൃപ്പൂണിത്തുറയിൽ പുതിയകാവ് ചൂരക്കാട്ടെ പടക്കപ്പുരയിലെ സ്ഫോടനം. അപകടത്തില്‍ പടക്കശാല ജീവനക്കാരന്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 പേർക്ക് പരുക്കേറ്റു. ഇവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Continue Reading

വയനാട്ടിൽ നാളെ ഹർത്താൽ

വയനാട് ജില്ലയിൽ നാളെ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ […]

Continue Reading

പെൻഷൻ ലഭിച്ചിട്ട് മൂന്നുമാസം; വിരമിച്ചവരെ തിരിഞ്ഞുനോക്കാതെ കെഎസ്ആര്‍ടിസി

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ ലഭിച്ചിട്ട് മൂന്നുമാസം. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണത്തിനുള്ള കരാർ നീട്ടിയെങ്കിലും ധനവകുപ്പ് കുടിശിക തീർക്കാത്ത പശ്ചാത്തലത്തിലാണ് പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നത്

Continue Reading

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്, തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും ഹെൽത്ത് സർട്ടിഫിക്കറ്റ് പരിശോധന സമയം നിർബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടാതെ, സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റുകളും ഉടമകളുടെ കയ്യിൽ ഉണ്ടായിരിക്കണം.

Continue Reading

വീണ വിജയനെതിരായ മാസപ്പടി കേസ്; പരിശോധന തുടരാൻ അന്വേഷണ സംഘം, നോട്ടീസ് അയക്കാൻ സാധ്യത

ദുരൂഹ പണമിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ എസ്‌എഫ്‌ഐ‌ഒ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടീസ് നൽകുക.

Continue Reading

റേഷൻ കാർഡ് വേണ്ട, ഒറ്റത്തവണ പത്ത് കിലോ വരെ; ഭാരത് അരിയുടെ വിൽപനയ്‌ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും

തൃശൂർ: 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ വിൽപനയ്‌ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും. നാഷണൽ അ​ഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് വിൽപന. സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ എൻ.സി.സി.എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ, സ്വാകാര്യ സംരംഭകർ മുഖേനയും വിൽപന ന‌ത്തുമെന്ന് എൻ.സി.സി.എഫ് കൊച്ചി മാനേജർ സി.കെ രാജൻ വ്യക്തമാക്കി. ഓൺലൈനായും ആളുകൾക്ക് അ രി […]

Continue Reading

തല ചായ്ക്കാം സ്വസ്ഥമായി; തോട്ടം തൊഴിലാളികള്‍ക്ക് ‘സ്വപ്ന വീട്’ സമ്മാനിച്ച് ഉടമ

അടിസ്ഥാനസൗകര്യങ്ങളില്ലാതെ കുടുസുമുറികളില്‍ കഴിഞ്ഞ തോട്ടം തൊഴിലാളികള്‍ക്ക് സ്വപ്നവീട് സമ്മാനിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരു തോട്ടം ഉടമ. തെന്മലയിലെ റിയ എസ്റ്റേറ്റ് ഉടമ ജി.എം.ജെ. തമ്പിയാണ് 26 വീടുകള്‍ നിര്‍മിച്ച് തൊഴിലാളികള്‍ക്ക് നല്‍കിയത്. സ്വന്തം പേരില്‍ അഞ്ചു സെന്‍റ് സ്ഥലവും മനോഹരമായ വീടും ലഭിച്ചതോടെ തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി.

Continue Reading

പിഎസ്‌സി പരീക്ഷയിൽ ആൾ‌മാറാട്ട ശ്രമം; ഹാൾ ടിക്കറ്റ് പരിശോധനയ്‌ക്കിടെ ഇറങ്ങിയോടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ‌ ആൾമാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ​ഗേൾസ് സ്കൂളിലാണ് സംഭവം. ഹാൾ ടിക്കറ്റ് പരിശോധനയ്‌ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങിയോടി. യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം നടന്നത്. സംഭവത്തിൽ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു. രേഖകളിൽ വ്യത്യാസം കണ്ടതോടെ ഇൻവിജിലറ്റർ സംശയം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ ഇറങ്ങിയോടുകയായിരുന്നു.

Continue Reading

തൃശ്ശൂർ ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ ബിജെപി അടുത്തയാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിക്കും

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും. ഒന്നാംഘട്ട പട്ടികയില്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. മണ്ഡലത്തില്‍ നേരത്തെ തന്നെ ബിജെപി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനര്‍ഥിയാവുന്ന സുരേഷ് ഗോപി ബൂത്ത് ഭാരവാഹികളെ നേരില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് തൃശ്ശൂരും ഉള്‍പ്പെടുകയെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

Continue Reading