നാല് വർഷ ബിരുദ കോഴ്‌സുകൾ; നിയമാവലിക്ക് അംഗീകാരം നൽകി കാലിക്കറ്റ് സർവ്വകലാശാല

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണയുമായി കാലിക്കറ്റ് സർവ്വകലാശാല. നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് സർവ്വകലാശാല അംഗീകാരം നൽകി. സർവ്വകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്. നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് കാലിക്കറ്റ്. അടുത്ത വർഷം മുതൽ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും.

Continue Reading

കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ പാചകവാതക ടാങ്കർ മറിഞ്ഞു; ഗതാഗതനിയന്ത്രണം

കണ്ണൂർ പഴയങ്ങാടി പാലത്തില്‍ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചാണ് മറിഞ്ഞത്. യാത്രക്കാര്‍ക്ക് നിസാരപരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് വളപട്ടണം – പഴയങ്ങാടി റോഡില്‍ ഗതാഗതം മുടങ്ങി. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. വൈകിട്ടോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ.

Continue Reading

‘തൃശൂർ മാത്രമല്ല, കേരളം ബിജെപിക്കൊപ്പം വരും’; സുരേഷ് ഗോപി

തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം തുടങ്ങി. ബിജെപി ബൂത്ത് തല യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് നാല് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ബൂത്ത്തല […]

Continue Reading

വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതാണ്: ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്. ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണെന്നും മന്ത്രി. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം വൈകിയിറ്റില്ല. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.

Continue Reading

വിൽപനക്കുറവുള്ള സപ്ലൈകോ ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു

ബജറ്റ് പ്രതീക്ഷ അസ്ഥാനത്തായതോടെ കടുത്ത നടപടികളിലേക്ക് കടക്കാൻ സപ്ലൈകോ. വിൽപന കുറവുള്ള ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇത്തരം ഔട്ട്ലെറ്റുകൾ കണ്ടെത്താൻ സപ്ലൈകോ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തെത്തിയിരുന്നു. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്.

Continue Reading

കരാര്‍ കമ്പനിക്ക് പണം നല്‍കിയില്ല: ലൈസന്‍സ് അച്ചടി പ്രതിസന്ധി തുടരുന്നു

ബജറ്റിന് ശേഷവും മാറ്റമില്ലാതെ ലൈസന്‍സ് അച്ചടി രംഗത്തെ സാമ്പത്തിക പ്രതിസന്ധി. പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കരാര്‍ കമ്പനി അച്ചടി നിര്‍ത്തിയതോടെ ഏഴ് ലക്ഷത്തോളം പേരാണ് മാസങ്ങളായി ലൈസന്‍സിനും ആര്‍സി ബുക്കിനുമായി കാത്തിരിക്കുന്നത്. അപേക്ഷകരില്‍ നിന്ന് 16 കോടിയോളം രൂപ ഫീസായി പിരിച്ച ശേഷമാണ് പണമില്ലെന്ന പേരില്‍ സേവനം നിഷേധിക്കുന്നത്.

Continue Reading

പഴയ ട്രെയിൻ കോച്ചുകൾ പുതിയ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും. പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.

Continue Reading

ബജറ്റ് 2024 : കൊച്ചിക്കായി നിരവധി പദ്ധതികൾ

വാണിജ്യ നഗരമായ കൊച്ചിക്കായി സംസ്ഥാന ബജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയുടെ വികസനത്തിന് കരുത്ത് പകരുന്നവയാണ് പദ്ധതികൾ. സമഗ്രവികസനം ഉറപ്പാക്കുന്ന സർക്കാരിന്റെ ബജറ്റിൽ കൊച്ചിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിൽ അന്താരാഷ്ട്രവാണിജ്യ സമുച്ചയത്തിനായി 2152 കോടി രൂപയാണ് അനുവദിച്ചത്. 17.9 ഏക്കറിൽ എൻബിസിസി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. കൊച്ചി മെട്രോ കലൂർ-കാക്കനാട് രണ്ടാം ഘട്ട നിർമ്മാണത്തിനായി 239 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

Continue Reading

മാസപ്പടി ആരോപണം: അന്വേഷണം തുടങ്ങി, SFIO സംഘം സി.എം.ആർ.എൽ ഓഫീസില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ ‘മാസപ്പടി’ ആരോപണത്തില്‍ കേന്ദ്രം അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഉദ്യോഗസ്ഥരാണ് മാസപ്പടി പരാതിയില്‍ അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ആലുവയിലെ സി.എം.ആര്‍.എല്‍. ഓഫീസിലെത്തിയ അന്വേഷണസംഘം പരിശോധന തുടരുകയാണ്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്.

Continue Reading

ഇനി തോന്നുന്ന പോലെ ഓട്ടോക്കൂലി വാങ്ങാൻ പറ്റില്ല; പൂട്ടിടാൻ എംവിഡി വരുന്നു

തിരുവനന്തപുരം: യാത്രക്കാരിൽ നിന്നും തോന്നുന്നതു പോലെ യാത്രാനിരക്ക് വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എംവിഡി. സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ എംവിഡി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആർടിഒമാരോടും ജോയന്റ് ആർടിഒമാരോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 1.30 കിലോമീറ്റർ എന്ന കുറഞ്ഞ ദൂരത്തിന് ഈടാക്കാവുന്ന തുക 30 രൂപയാണ്. 26 കിലോമീറ്ററിന് 398 രൂപയും. ഈ വിവരങ്ങൾ ഓട്ടോ ഡ്രൈവർമാർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെട്ടു.

Continue Reading