വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് നിലവാരമില്ലാത്ത വിദ്യാഭ്യാസമെന്ന് എ.ഇ.ഒ

സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച് കറുകച്ചാൽ എ.ഇ.ഒ ഓമന. സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മ നഷ്ടപ്പെടുന്നുവെന്നും, തൊഴിൽ മാത്രമായാണ് അധ്യാപനത്തെ അധ്യാപകർ കാണുന്നതെന്നുമാണ് എ.ഇ.ഒ ഉന്നയിച്ച വിമർശനം. ഒരാഴ്ച മുമ്പ് നടന്ന മണിമല സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാർഷികാഘോഷത്തിനിടെയായിരുന്നു ഇത് പറഞ്ഞത്. വർഷം തോറും സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണവും ഇതാണെന്ന് എ.ഇ.ഒ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് അധ്യാപകർക്ക് ശമ്പളയിനത്തിൽ സർക്കാർ നൽകുന്നത്.

Continue Reading

1 – 9 വാർഷിക പരീക്ഷ മാർച്ച് 1 മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ ഒമ്പത് വരെ ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 27 വരെയും എൽ.പി, യു.പി സ്കൂളുകളിൽ പരീക്ഷ മാർച്ച് 18 മുതൽ 26 വരെയും നടക്കും. എസ്. എസ്. എൽ. സി പരീക്ഷാ ദിവസങ്ങളിൽ മറ്റ് ക്ലാസുകൾക്ക് പരീക്ഷയുണ്ടാവില്ല. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

Continue Reading

സപ്ലൈകോയിലെ സബ്‌സിഡി വെട്ടിക്കുറച്ചും സാധനങ്ങളുടെ വില വർധിപ്പിച്ചും കേരള സർക്കാർ

തിരുവനന്തപുരം: സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു. 55 ശതമാനം സബ്‌സിഡിയാണ് 13 സാധനങ്ങൾക്ക് നൽകിയിരുന്നത്. ഇത് 35 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയാണ് വിലവർദ്ധിപ്പിക്കാൻ കാരണം. നിത്യോപയോഗ സാധനങ്ങളായ ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില വർദ്ധിക്കുക. സപ്ലൈകോയ്‌ക്കു സർക്കാർ നൽകാനുള്ള കുടിശിക 2466.10 കോടി രൂപയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി […]

Continue Reading

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച ഇന്ന്

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കടമെടുപ്പ് പരിധി കൂട്ടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കേരളം ഇന്ന് കേന്ദ്രസർക്കാരുമായി ഡൽഹിയിൽ ചർച്ച നടത്തും. സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള ചർച്ച വൈകിട്ട് നാലുമണിക്ക് കേന്ദ്രധനകാര്യമന്ത്രാലയത്തിലാണ് നടക്കുന്നത്. ചർച്ചകൾക്കായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉൾപ്പെടുന്ന നാലംഗ കേരള സംഘം ഇന്നലെ ഡൽഹിയിലെത്തി.

Continue Reading

തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവിൽ പോയ ക്ഷേത്രം ഭാരവാഹികൾ കസ്റ്റഡിയിൽ

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒൻപതുപേർ കസ്റ്റഡിയിൽ. മൂന്നാറിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹിൽപാലസ് സ്റ്റേഷനിലെത്തിച്ചു. 45 ഓളം വീടുകളാണ് സ്‌ഫോടനത്തിൽ നശിച്ചത്. ഇതിൽ 10-ഓളം വീടുകൾ പൂർണമായും തകർന്നു. നേരത്തെ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

Continue Reading

മാലിന്യം വലിച്ചെറിഞ്ഞാൽ ശിക്ഷ ഉറപ്പ്; ഒരു വർഷം തടവും 50,000 രൂപ വരെ പിഴ, ബില്ലുകള്‍ പാസാക്കി

തിരുവനന്തപുരം: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ഇനി മുതൽ കടുത്ത നടപടി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. ഇതിനായി 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ പാസാക്കി. റോഡ്, പൊതുസ്ഥലം, ജലാശയം, അഴുക്കുചാലുകള്‍, എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കിയാൽ 50,000 രൂപ വരെ പിഴ ഒടുക്കേണ്ടി വരും. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് 10,000 മുതല്‍ 50,000 രൂപ […]

Continue Reading

തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നു. സ്‌ഫോടനത്തിൽ 150 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നത്. സ്‌ഫോടനത്തിൽ എട്ട് വീടുകളാണ് പൂർണമായും തകർന്നത്. നാൽപ്പത് വീടുകൾക്ക് ബലക്ഷയം സംഭവിച്ചു. വീട് തകർന്നവർക്കും മറ്റും ക്ഷേത്രക്കമ്മിറ്റി നഷ്ടപരിഹാരം നൽകണമെന്ന് കൗൺസിലർമാർ പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സ്ഫോടനമുണ്ടായത്. ഭൂമി കുലുക്കത്തിന് സമാനമായി പ്രദേശമാകെ കുലുങ്ങി. മൂന്നര കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായി.

Continue Reading

പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം, ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്‌തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു. അതിനാൽ പഞ്ഞിമിട്ടായി നിരോധിച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്.എസ്. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് […]

Continue Reading

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ വന്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ കൊടികളും കമ്പുകളും ചെരുപ്പുകളും അടക്കം പൊലീസിന് നേരെ എറിഞ്ഞു. യൂത്ത് കോൺഗസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും സമരത്തിലുണ്ട്.

Continue Reading

സാമ്പത്തിക പ്രതിസന്ധി: കേരളവും കേന്ദ്രവും ചര്‍ച്ച നടത്തിക്കൂടെ എന്ന് സുപ്രീംകോടതി

സാമ്പത്തിക പ്രതിസന്ധിയിൽ കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. കേരളവും കേന്ദ്രവും ഇതിനു സമ്മതമാണെന്ന് കോടതിയിൽ അറിയിച്ചു. ശക്തമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ കാര്യം ഉന്നയിച്ചത്

Continue Reading