തിരുവനന്തപുരത്ത് രണ്ട്‌ വയസുകാരിയെ തട്ടിക്കൊണ്ട്‌പോയി ; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം പേട്ടയിൽ രണ്ട്‌ വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി പരാതി ലഭിച്ചു. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. സമീപത്തുള്ള സി. സി ടീവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പോലീസ് അഭ്യർത്ഥിച്ചു. 0471 2743 195, 94979 47107, 94979 60113, 94979 80015, 94979 96988 , 112 എന്ന നമ്പറുകളിൽ […]

Continue Reading

ലോക്സഭാ തിരഞ്ഞെടുപ്പ് : കോട്ടയത്ത് യു. ഡി. എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്

കോട്ടയത്തെ ലോക്സഭാ സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി ജെ ജോസഫ് ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ കഴിഞ്ഞ ദിവസം കേരളം കോൺഗ്രസ് എം പ്രഖ്യാപിച്ചു.

Continue Reading

ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനു ഇന്ന് തുടക്കം. രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. സർക്കാരിന്റെയും ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായിട്ടുണ്ട്. ഉത്സവ നാളുകളിൽ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലും കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ വിപുലമായ സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 25 നാണ് പൊങ്കാല. ഇന്ന് മുതൽ ആഘോഷങ്ങൾക്ക് തിരി തെളിയും.

Continue Reading

എസ്എസ്എൽസി മോഡൽ പരീക്ഷകൾ തിങ്കളാഴ്ച മുതൽ

എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് മാസം 4ന് ആരംഭിച്ച് 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്.

Continue Reading

കേരളത്തിൽ താപനില ഉയരുന്നതായി മുന്നറിയിപ്പ് നൽകി കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു വേനൽക്കാലം എത്തുന്നതിനു മുന്നേ തന്നെ താപനില ഉയരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ-കോഴിക്കോട് ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രെമിക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, വെയിൽ […]

Continue Reading

വീണ വിജയൻറെ ഹർജി തള്ളി ഹൈക്കോടതി

ബംഗളുരു: മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള വീണ വിജയൻറെ ഹർജി കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്.

Continue Reading

UHPFRC; പാലങ്ങളുടെ നിര്‍മാണത്തിന് ഇനി പുതിയ സാങ്കേതികവിദ്യ

തൃശ്ശൂര്‍: പാലങ്ങളുടെയും മേല്‍പ്പാതകളുടെയും നിര്‍മാണത്തില്‍ അത്യാധുനിക സാങ്കേതികവിദ്യയുമായി കേരളം. അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് (യു.എച്ച്.പി.എഫ്.ആര്‍.സി.) എന്ന സാങ്കേതികവിദ്യയാണ് പുതിയതായി വന്നിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ ഏജൻസി ഏറ്റെടുത്തിരിക്കുന്നത്.

Continue Reading

എക്‌സാലോജിക് ഹർജിയിൽ ഇന്ന് വിധി

ബെംഗളൂരു: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്റെ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനാണ് കേസിലെ പ്രധാന വ്യക്തി.

Continue Reading

കേരള പദയാത്രയുടെ സമാപന ചടങ്ങുകൾക്കായി പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

തൃശൂർ: പ്രധാനമന്ത്രിയെ വീണ്ടും കേരളത്തിലേക്ക് വരവേൽക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഈ മാസം 27-ന് തിരുവനന്തപുരത്താണ് പദയാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. സുരേന്ദ്രൻ തന്നെയാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

Continue Reading

ഡ്രൈവിംഗ് ടെസ്റ്റ് ; പുതിയ പരിഷ്‌കാരങ്ങൾ മെയ് മുതൽ നടപ്പാക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോര്‍ വാഹനവകുപ്പ് മേയ് മുതല്‍ നടപ്പാക്കാൻ തീരുമാനം. പരിഷ്‌കാരം സംബന്ധിച്ചു നിര്‍ദേശമറിയിക്കാന്‍ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രീതിയിൽ പാർക്ക് ചെയ്തു കാണിക്കുകയും വേണം. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഡ്രൈവിംഗ് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏതു മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാല്‍, പരിഷ്‌കരിച്ച രീതിയില്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ വേണം. […]

Continue Reading