പാസഞ്ചർ ട്രെയിനുകളുടെ നിരക്ക് കുത്തനെ കുറച്ച് റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകളുടെ മിനിമം ചാർജ് 30 ൽ നിന്നും 10 രൂപ ആക്കാൻ തീരുമാനം. യു ടി എസ് വഴി നിരക്ക് ഈടാക്കി തുടങ്ങി. കോവിഡ് കാലത്തിനു ശേഷമാണു പാസഞ്ചർ, മെമു ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളായി മാറ്റിയതും നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയിലേക്ക് ഉയർത്തിയതും. ഇപ്പോൾ വീണ്ടും പഴയ നിരക്കിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

പ്രധാനമന്ത്രി ഇന്ന് അനന്തപുരിയുടെ മണ്ണിൽ

തിരുവനന്തപുരം: കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും. രാവിലെ 10 മണിക്ക് എത്തുന്ന പ്രധാനമന്ത്രി വി എസ് എസ് സി യിൽ വിവിധ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. 11.30 നു ആണ് സെൻട്രൽ സ്റ്റേഡിയത്തിൽ പദയാത്രയുടെ സമാപന സമ്മേളനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കേരളത്തിലെ പരിപാടികൾക്ക് ശേഷം മോദി തമിഴ്‌നാട്ടിലേക്ക് പോകും.

Continue Reading

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകൾ നടത്താൻ പണമില്ല; സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ സർക്കാർ നിർദേശം നൽകി

സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താൻ പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. സർക്കാരിൽ നിന്നും പണം ലഭിക്കുമ്പോൾ സ്കൂളുകൾക്ക് ചിലവായ തുക തിരികെ നൽകുമെന്നും ഉത്തരവിൽ പറഞ്ഞു.

Continue Reading

വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ വില്ലജ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന തുടങ്ങി. ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിലാണ് പരിശോധന. 88 വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ- ഡിസ്ട്രിക്ട് പോർട്ടൽ സംവിധാനം അട്ടിമറിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ഏഴു വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 6 വീതവും പത്തനംതിട്ടയിൽ അഞ്ച് വില്ലേജ് ഓഫീസുകളിലും ആലപ്പുഴ, വയനാട് ജില്ലകളിൽ 4 വീതവും […]

Continue Reading

മൂത്രത്തിൽ നിന്ന് വൈദ്യതി ഉത്പാദിപ്പിക്കാം; പുതിയ കണ്ടുപിടുത്തവുമായി പാലക്കാട് ഐ ഐ ടി

കാറ്റ്, ജലം, സൂര്യപ്രകാശം എന്നിവയിൽ നിന്ന് മാത്രം അല്ല മൂത്രത്തിൽ നിന്നും ഇനി വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഐ ഐ ടി. ഒരേ സമയം വൈദ്യുതിയും ജൈവ വളവും ഉണ്ടാക്കാൻ സാധിക്കും എന്നാണ് ഗവേഷക സംഘം പറയുന്നത്. അഞ്ച് ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ​ഗവേഷകസംഘം ഉൽപാദിപ്പിച്ചു

Continue Reading

വിമാനമിറങ്ങി അര മണിക്കൂറിനുളിൽ ബാഗ് യാത്രക്കാർക്ക് നൽകണം

വിമാനത്താവളത്തിൽ യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ ബാഗുകൾ അവർക്കു നൽകണമെന്ന് എയർലൈൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. ഫെബ്രുവരി 26 നകം ഇത് നടപ്പാക്കണം. ഫെബ്രുവരി 16നാണ് പുതിയ നിർദേശം നടപ്പാക്കണമെന്ന അറിയിപ്പ് എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് കണക്ട്, ആകാശ, എയർ ഇന്ത്യാ എക്സ്പ്രസ്, സ്‌പൈസ് ജെറ്റ് എന്നിവർക്ക് നൽകിയത്.

Continue Reading

പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയ രണ്ടു വയസുള്ള കുട്ടിയെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി; ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുഞ്ഞിന്റെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് അറിയിച്ചു. സിറ്റി പോലീസ് മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. കുട്ടി എങ്ങനെ ഓടയിൽ എത്തിയെന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

Continue Reading

കരിങ്കൊടിയുമായി വന്ന എസ്. എഫ്. ഐ ക്കെതിരെ റോഡിലിറങ്ങി പ്രതിഷേധിച്ച് ഗവർണർ

മട്ടന്നൂരിൽ ഗവർണർക്കു നേരെ കരിങ്കൊടിയുമായി എസ്. എഫ്. ഐ. വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഗവർണർ പ്രതിഷേധത്തിനെതിരെ പ്രതികരിച്ചു.

Continue Reading

മുഖ്യമന്തിയുടെ വാഹനത്തിൽ മുൻ സീറ്റിൽ ഇരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ധരിച്ചില്ല; പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഇട്ട് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന ആൾ സീറ്റ് ബെൽറ്റ് ഇടാതിരുന്നതിനാലാണ് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ. നവകേരള സദസിന്റെ ഭാഗമായി എസ്കോർട് പോയതായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം. അതിൽ ഉണ്ടായിരുന്ന ഉദോഗസ്ഥർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞിരുന്നു.

Continue Reading

ടി. പി വധക്കേസ്; പ്രതികൾക്ക് തിരിച്ചടി

എറണാകുളം: ടി. പി വധക്കേസിൽ സി.പി. എമ്മിന് തിരിച്ചടി. പ്രതികൾക്ക് ശിക്ഷ നൽകികൊണ്ടുള്ള വിചാരണ ഹൈക്കോടതി അംഗീകരിച്ചു. എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവച്ചത്. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർഭാഗം നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി

Continue Reading