കരയോഗ പ്രവർത്തനങ്ങൾക്ക് പുത്തൻ ദിശാബോധം നൽകും: പി ജി എം നായർ 

വൈക്കം: താലൂക്കിലെ 97 കരയോഗങ്ങളിലും പുത്തൻ വികസനോന്മുഖ പ്രവർത്തന സംസ്ക്കാരത്തിന് നാന്ദി കുറിക്കുമെന്നും കരയോഗ – വനിതാ സമാജ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായ ദിശാബോധം നൽകുമെന്നും വൈക്കം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ ആക്ടിംഗ് പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. താലൂക്കിലെ എൻ എസ് എസ് കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും പ്രാദേശിക തല സംയുക്ത യോഗങ്ങളുടെ ആരംഭം കുറിച്ചു കൊണ്ട് ഉല്ലല 737-ാം നമ്പർ എൻ എസ് എസ് കരയോഗത്തിൽ നടന്ന […]

Continue Reading

അച്ചിനകം പള്ളിയിൽ ഊട്ടു തിരുനാളിന് തുടക്കം കുറിച്ചു.

വെച്ചൂർ: തീർത്ഥാടന കേന്ദ്രമായ വെച്ചൂർ അച്ചിനകം സെന്റ് ആൻറണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻറെ ഊട്ടു തിരുനാളിന് തുടക്കമായി.ഫാ. ജോർജ്ജ് മാണിക്കത്താൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വിശുദ്ധ അന്തോനീസിന്റെ 792- മത് മരണവാർഷികം അനുസ്‌മരിച്ചുകൊണ്ട് നാനാ ജാതി മതസ്ഥരായ ഭക്തജനങ്ങൾ 792 വിളക്കുകൾ തെളിക്കുന്ന ദീപക്കാഴ്ചയെ തുടർന്ന് ഇടവകദിനാഘോഷം നടക്കും. തിരുശേഷിപ്പ് വണക്കദിനമായ 12 ന് വൈകിട്ട് 5 ന് ജപമാലയെത്തുടർന്ന് ദിവ്യബലിക്ക് ഫാ. ജയിംസ് തൊട്ടിയിൽ മുഖ്യകാർമ്മികനാകും . തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണവും തിരുസ്വരൂപം എഴുന്നള്ളിക്കലും നടക്കും. […]

Continue Reading

മാറു മറക്കൽ സമര പോരാളി ദേവകി നമ്പീശൻ അന്തരിച്ചു

അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്. എൻ നമ്പീശന്റെ ഭാര്യയും പ്രസിദ്ധമായ മാറു മറക്കൽ സമര പോരാളിയുമായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിൽ മഴ കനത്തത്. അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ബിപോർജോയ് എഫക്ട് […]

Continue Reading

എ ഐ ക്യാമറ:ഏഴാം ദിനമെത്തുമ്പോൾ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങൾ

തിരുവനന്തപുരം : എ ഐ ക്യാമറ പിഴ ഈടാക്കി തുടങ്ങി, ഏഴാം ദിനമെത്തുമ്പോൾ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങൾ. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്‍ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ അശാസ്ത്രീയത അടക്കം പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങിയത്. ദിവസം 25,000 നോട്ടീസ് അയക്കുന്നതടക്കം ആക്ഷൻ പ്ലാൻ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഏഴാം ദിനമെത്തുമ്പോഴും അവ്യക്തതകളാണ് കൂടുതലുമുള്ളത്. […]

Continue Reading

വിദ്യയുടെ വ്യാജരേഖ : പരാതി ലഭിച്ചാൽ നടപടി ഉറപ്പെന്ന് ഗവർണർ

മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന്   ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർവകലാശാലകൾക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലും കോളേജുകളിലും കേരളത്തിൽ യൂണിയൻ പ്രവർത്തനങ്ങളും പുറത്തു നിന്നുള്ള ഇടപെടലുകളുടെയും അതിപ്രസരമാണെന്ന് അദ്ദേഹം ആവർത്തിച്ചു.  സംസ്ഥാന സർക്കാരിന് കോളേജുകളുടെയും സർവകലാശാലകളുടെയും കാര്യത്തിൽ ഇടപെടണം എന്ന് […]

Continue Reading

ബിജെപി വിടുന്നു; ഭീമൻ രഘു സിപിഐഎമ്മിലേക്ക്

കൊല്ലം: മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘു സിപിഐഎമ്മിലേക്ക്. പാർട്ടിപ്രവേശനം മുഖ്യമന്ത്രി വന്നാൽ ഉടനെന്നും അദ്ദേഹത്തെ നേരിൽ കണ്ടു സംസാരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു. വലിയ സന്തോഷത്തിലാണെന്നും ഈ മാസം 22 ന് മുഖ്യമന്ത്രി തിരികെ കേരളത്തിൽ എത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിഞ്ഞത്. അന്ന് തന്നെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും. 22ന് മുഖ്യമന്ത്രിയെ കാണുന്നതിനൊപ്പം സിപിഐഎം പാർട്ടി ഓഫീസിലെത്തുമെന്നും അവിടെ വച്ച് മറ്റ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും […]

Continue Reading

എം.എസ്.ഭുവനചന്ദ്രന്  അക്ഷരദേവതാ പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം:ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ശങ്കര സങ്കേത് ഫൗണ്ടേഷൻ്റെ ഈ വർഷത്തെ അക്ഷരദേവതാ പുരസ്കാരം പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെ മുഖ്യകാര്യദർശിയായ എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചു.കഴിഞ്ഞ ഞായറാഴ്ച കാലടി ശൃംഗേരി മഠത്തിൽ നടന്ന ചടങ്ങിൽ ഗോവാ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയാണ് അക്ഷരദേവതാ പുരസ്കാരം എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചത്.ലോകത്തിലാദ്യമായി 51 അക്ഷരദേവതമാരെ പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കുന്നതിനായി 12 വർഷത്തോളം പഠനവും മനനവും നടത്തിയതിനാണ് ഭുവനചന്ദ്രനെ അക്ഷരദേവതാ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഫൗണ്ടേഷൻ്റെ ചെയർമാനായ ടി.എസ്.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ […]

Continue Reading

മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാണ് സർക്കാർ: കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

കൊച്ചി : മദ്യം കൊടുത്ത് മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.പാലാരിവട്ടം പി.ഓ സി യിൽ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയുടെ രജത ജൂബിലിയും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദ്ദിനാൾ . മനുഷ്യനെ കൊലക്ക് കൊടുത്തുള്ള വരുമാനം കൊണ്ടാണ് വികസനമെന്നത് എത്രയോ വികലമായ നയമാണ് . മദ്യം വിറ്റ പണം കൊണ്ട് നാട് ഭരിക്കുന്നത് അധാർമ്മികമാണ്. […]

Continue Reading

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരും പത്തനംതിട്ടയിലുമാണ് തെരുവുനായ ആക്രമണമുണ്ടായത്. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന്‍ മുഹമ്മദ് റഫാന്‍ റഹീസിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തില്‍ കടിയേറ്റു. റഫാനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ ലോട്ടറി വില്‍പ്പനക്കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട പെരുനാട് സ്വദേശി ഉഷാകുമാരിക്കാണ് പരിക്കേറ്റത്.

Continue Reading