ഫാക്ടറി വിലക്ക് ഹെൽമെറ്റ് വിൽപ്പന മേള

കോഴിക്കോട്: പെട്രോൾ വില വർദ്ധന മൂലം പ്രയാസങ്ങൾ അനുഭവിക്കുന്ന ഇരുചക്ര വാഹന ഉടമകൾക്ക് ഫാക്ടറി വിലക്ക് ഹെൽമെറ്റ് ലഭിക്കുന്നതിന് എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഹെൽമറ്റ് വിപണനമേള നടത്തുന്നു. കോഴിക്കോട് സിറ്റി മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ “ഹെൽമറ്റ് ധരിക്കൂ – ജീവൻ രക്ഷിക്കൂ” എന്ന ക്യാമ്പയിന്റെ ഭാഗമായി ടർട്ടിൽ ഹെൽമെറ്റ് കമ്പനി നടത്തുന്ന നാലാമത്തെ പദ്ധതിയാണ് വിപണന മേള. കോഴിക്കോട്ടെ കമ്പനി ഷോറൂം ആയ ബീച്ചിലുള്ള ഇറ്റാലിക്ക ട്രേഡിങ് കമ്പനിയിലാണ് മേള. (കോഴിക്കോട് വലിയങ്ങാടിയിലുള്ള ഖലീഫ മസ്ജിദിന് സമീപം.9349110915, […]

Continue Reading

കാസർഗോഡ് ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം

കാസർഗോഡ് ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരപ്പണിക്കാരനാണ് പരുക്കേറ്റ മധു. വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. കീഴ്ചുണ്ടിനാണ് ആദ്യം കടിയേറ്റത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചതോടെയാണ് ജീവന്‍ രക്ഷിക്കാനായത്. കാസര്‍കോട് ജില്ലയില്‍ തെരുവുനായ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് […]

Continue Reading

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി തള്ളി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹർജി കൈമാറിയത്. അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ […]

Continue Reading

കൊച്ചി മെട്രോയുടെ ആറാം പിറന്നാൾ: നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്

കൊച്ചി: മെട്രോയുടെ ആറാം പിറന്നാൾ നാളെ. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ആറ് വർഷം മുൻപ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര ഇന്ന് കൊച്ചിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാർഥികളും ഐടി ജീവനക്കാരും ഉദ്യോഗസ്ഥരുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനം പ്രതി മെട്രോ ഉപയോഗിക്കുന്നത്. മെയ് മാസത്തിൽ ശരാശരി 98766 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. മെയ് മാസം 12 ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം പേരായിരുന്നു യാത്രക്കാർ. മെട്രോയ്ക്ക് പിന്നാലെ എത്തിയ വാട്ടർ […]

Continue Reading

കൈക്കൂലി പണം ഒളിപ്പിച്ചത് അഗര്‍ബത്തി സ്റ്റാന്‍ഡിലും,പെന്‍സില്‍ കൂടിലും; ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന

ഗോവിന്ദാപുരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി പണം പിടികൂടി. കൈക്കൂലിയായി ലഭിച്ച 8300 രൂപയാണ് പിടികൂടിയത്. അഗര്‍ബത്തി സ്റ്റാൻഡിലും, പെൻസില്‍ കൂടിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു വിജിലൻസിന്റെ മിന്നല്‍ പരിശോധന.

Continue Reading

ഡിപോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി

കുറവിലങ്ങാട്: ഡി പോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി. ചിരിച്ചും തിമിർത്തും ചിണുങ്ങിയും പിണങ്ങിയും കുറവിലങ്ങാട് ഡി പോൾ പബ്ളിക് സ്കൂളിലെ കുരുന്നുകളുടെ ആദ്യ ദിനം ആഘോഷദിനമായി. മൂന്ന് വയസുള്ള കുട്ടികളുടെ മനസറിഞ്ഞ് അവർക്കനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്ത ഡി പോൾ പബ്ളിക് സ്കൂളിലെ Pre KG ക്ലാസുകളിലേക്കുള്ള പ്രവേശനോദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോമോൻ കരോട്ടുകിഴക്കേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ.സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ മാതാപിതാക്കൾക്കുള്ള സന്ദേശം നൽകി.   ബർസാർ ഫാ. അലോഷ്യസ് […]

Continue Reading

വൈക്കം ബ്ലോക്ക്‌ പഞ്ചായത്തിന്റെ നിറവ് പദ്ധതിക്ക് ഉജ്ജ്വല തുടക്കം

വൈക്കം ബ്ലോക്ക്‌ പഞ്ചായത്തിന്റെ നിറവ് പദ്ധതിക്ക് ഉജ്ജ്വല തുടക്കം. ഓണത്തിന് ഒരു കുട്ടപൂവ് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിക്കാണ് തുടക്കമായത്. വൈക്കത്തെ ആറ് പഞ്ചായത്തുകളിലെ 125 ഗ്രുപ്പുകൾക്ക് പച്ചക്കറി തൈകളും 50 ഗ്രുപ്പുകൾക്ക് പൂതൈകളുമാണ് നൽകിയത്. വിത്തുകളും തൈകളും വളവും ജൈവ കീട നാശിനിയും കൃഷി വകുപ്പ് മുഖാന്തിരമാണ് നൽകുന്നത്. കൃഷി ചെയ്യുന്ന പുരയിടം തൊഴിലുറപ്പ് പദ്ധതിയിലാണ് കൃഷി യോഗ്യമാക്കി നൽകിയത്. കൃഷി ചെയുന്ന എല്ലാ ഗ്രൂപ്പുകൾക്കും ബ്ലോക്ക്‌ പഞ്ചായത്ത്‌ സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ഏറ്റവും […]

Continue Reading

മോൻസൻ മാവുങ്കൽ കേസ്; മുൻ ഡിഐജി സുരേന്ദ്രനും ഐ ജി ലക്ഷ്മണയും പ്രതിസ്ഥാനത്ത്

കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ രണ്ട് പ്രതികൾ കൂടി. മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണയും പ്രതികൾ. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാ കുറ്റം ചുമത്തി. മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി പ്രസിഡന്‍റ് സുധാകരനെതിരായ വഞ്ചാനാക്കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോൻസൻ മാവുങ്കലിന്‍റെ പക്കൽ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. നാളെയാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് […]

Continue Reading

കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന; പ്രിൻസിപ്പലിനെതിരെ നടപടി

കോളജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന നടത്തിയ പ്രിൻസിപ്പലിനെതിരെ കേസ്. മഹാരാഷ്ട്രയിലെ മലേഗാവിലുള്ള മഹാരാജ സയജിറാവു ഗയ്ഖ്‌വാദ് ആർട്‌സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സുഭാഷ് നിഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പലിനെ സസ്പൻഡ് ചെയ്തു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും ബിജെപി മുൻ നിയമനിർമാണ സഭാംഗവുമായ ഡോ. അപൂർവ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ചായിരുന്നു സെമിനാർ. പൂനെയിലെ അനീസ് ഡിഫൻസ് കരിയർ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യാതിഥി. സത്യ […]

Continue Reading

റിയല്‍മി 11 പ്രൊ സീരിസ് 5ജി അവതരിപ്പിച്ചു; 23,999 മുതല്‍

കൊച്ചി: മികച്ച ടെക്നോളജി ബ്രാന്‍ഡും വിശ്വസനീയ സ്മാര്‍ട്ട്ഫോണ്‍ സേവന ദാതാവുമായ റിയല്‍മി 11 പ്രോ സീരീസ് 5ജി പ്രഖ്യാപിച്ചു. രണ്ട് മികച്ച സ്മാര്‍ട്ട് ഫോണുകളാണ് ഈ സീരിസില്‍ അവതരിപ്പിക്കുന്നത്- റിയല്‍മി 11 പ്രൊ പ്ലസ് 5ജിയും റിയല്‍മി 11 പ്രൊ 5ജിയും. ഉപയോക്താക്കള്‍ക്ക് മികച്ച ഇന്‍-ക്ലാസ് പ്രീമിയം അനുഭവം നല്‍കുന്നതിന് പ്രശസ്ത മുന്‍ ഗൂച്ചി പ്രിന്റ് ആന്‍ഡ് ടെക്സ്‌റ്റൈല്‍ ഡിസൈനറായ മാറ്റെയോ മെനോട്ടോയുമായി സഹകരിച്ച് റിയല്‍മി ഡിസൈന്‍ സ്റ്റുഡിയോ പ്രീമിയം മാസ്റ്റര്‍ ഡിസൈനാണ് പുറത്തിറക്കിയിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഇമേജ് […]

Continue Reading