എം.എ കോളേജിൽ പി ജി ആപ്ലിക്കേഷൻ തീയതി നീട്ടി

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആപ്ലിക്കേഷൻ തീയതി നീട്ടി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 ചൊവ്വ . www.macollege.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 9496 7 92512, 0485 -28 22 512, 28 22378

Continue Reading

കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ

കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് വായ്പ അനുവദിച്ചത്. മുമ്പ് അനുവദിച്ച 1023 കോടിയുടെ ധനസഹായത്തിനു പുറമെയാണിത്. തീരദേശ ശോഷണം തടയല്‍, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളില്‍ കേരളത്തിന് ആശ്വാസമേകുന്നതാണു നടപടി. വിവിധ പദ്ധതികള്‍ വഴി ത്സംസ്ഥാനത്തെ 50 ലക്ഷത്തോളം പേര്‍ക്ക് വെള്ളപ്പൊക്ക കെടുതികളില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. 2021ലെ […]

Continue Reading

നടന്‍ പൂജപ്പുര രവി അന്തരിച്ചു

നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം. സ്റ്റേജ് നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു . 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. നിരവധി ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. എടക്കാട് കുറ്റിക്കകം മുനമ്പിലെ ഷഹബാസ്(13)ആണ് മരിച്ചത്. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് കാറിടിച്ചത്.

Continue Reading

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; ജാഗ്രത നിർദേശം

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് മുതല്‍ ഈ മാസം 21 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 50 വരെയും ചില ഘട്ടങ്ങളില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് […]

Continue Reading

പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ്: മോൻസൺ മാവുങ്കലിന് ജീവപര്യന്തം തടവ്

കൊച്ചി: പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മോൻസൺ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. തന്റെ ജീവനക്കാരിയുടെ മകളെയാണ് മോൻസൺ പീഡിപ്പിച്ചത്. പുരാവസ്തുകേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തായിരുന്നു വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയായ […]

Continue Reading

മലബാർ, മാവേലി എക്സ്പ്രസ്സുകൾ ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ തീരുമാനം

മലബാർ, മാവേലി എക്സ്പ്രസ്സുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ തീരുമാനം. സെപ്റ്റംബർ പകുതിയോടെ തീരുമാനം പ്രാബല്യത്തിൽ വരും. സ്ലീപ്പർ കോച്ചുകൾക്ക് പകരം ജനറൽ കമ്പാർട്ട്മെൻറിന് പകരം തേർഡ് എസി കോച്ചും വർധിപ്പിക്കും കേരളത്തിൽ സർവ്വീസ് നടത്തുന്ന 8 ട്രെയിനുകളുടെ രണ്ട് വീതം സ്ലീപ്പർ കോച്ചുകൾ വെട്ടി ചുരുക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. വെട്ടിക്കുറച്ച സ്ലീപ്പർ കോച്ചുകളിൽ ഒന്ന് എസി ത്രീ ടയർ ആയും മറ്റേത് ജനറൽ കോച്ചുമാക്കും. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് എസി കോച്ചിന്റെ എണ്ണം കൂട്ടിയത്. […]

Continue Reading

2024 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൽഎഡിഎഫിന്റെ ജാഥ വരുന്നു

തിരുവനന്തപുരം: 2024 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൽഎഡിഎഫിന്റെ ജാഥ വരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇറക്കി സർക്കാരിനെ മുന്നിൽനിർത്തിയും ലോക്സഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫ് ഒരുങ്ങുന്നത്. ഓരോ വകുപ്പിനും ജനസമക്ഷം അവതരിപ്പിക്കാൻ കഴിയുന്ന പരിപാടികൾ തയാറാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ 1–19 തോൽവി ഏൽപിച്ച നാണക്കേടിൽ നിന്നു കരകയറിയേ തീരൂവെന്നും അതിനു സാധിക്കുമെന്നുമുള്ള വികാരമാണ് സിപിഎമ്മിൽ.    

Continue Reading

തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പെരേരയാണ് മരിച്ചത്. 49 വയസായിരുന്നു. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടോടെ യുവതി മരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരണ കാരണം വ്യക്തമായത്.

Continue Reading

‘ജവാന്‍’ റമ്മിന്‍റെ ഉത്പാദനം വരുന്ന ബുധനാ‍ഴ്ച മുതല്‍ വര്‍ധിപ്പിക്കും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ‍ഴിഞ്ഞ് പോകുന്ന ‘ജവാന്‍’ റമ്മിന്‍റെ ഉത്പാദനം വരുന്ന ബുധനാ‍ഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഉത്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെയാണ് അധികം ലിറ്ററുകള്‍ നിര്‍മ്മിക്കാന്‍ ക‍ഴിയുന്നത്. നിലവിൽ ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 8000 കെയ്സാണ്. അത് 12,000 ആയിട്ട് വര്‍ധിക്കും. പ്രതിദിനം നാലായിരം കെയ്സ് അധികം. മദ്യം നിർമ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററിൽനിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയർത്താൻ അനുമതി തേടി ജവാൻ റമ്മിന്‍റെ ഉത്പാദകരായ […]

Continue Reading