ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ കമ്മിറ്റി

വൈക്കം: പൊരുതുന്ന ഇന്ത്യൻ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ വൈക്കത്തെ കായിക താരങ്ങളും കലാ-സാഹിത്യ പ്രവർത്തകരും അണിചേർന്നു. ഏരിയ പ്രസിഡന്റ് കെ.സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹ സ്മാരകത്തിനു മുൻപിൽ ചേർന്ന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.അംബരീഷ്.ജി.വാസു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.കെ.ശശികുമാർ , പ്രദീപ് മാളവിക, ഡി.മനോജ് വൈക്കം, ലൈല ജയരാജ്, പി.ആർ.സാബു എന്നിവർ സംസാരിച്ചു.

Continue Reading

വൈക്കത്തെ ആദ്യ മാരുതി അംഗീകൃത അരീന ഷോറുമും സർവ്വീസ് സെന്ററുമായ എ.വി.ജി മോട്ടോർസ് ഉദ്ഘാടനം ചെയ്തു

വൈക്കം : ചാലപ്പറമ്പിൽ പുതുതായി നിർമിച്ച എ.വി.ജെ മോട്ടോർസിന്റെ ഉദ്ഘാടനം വെഹിക്കിൾ ഇൻസ്പെക്ടർ ജെയ്സ് ലൂക്കോസ് നിർവ്വഹിച്ചു. വല്ലകം സെന്റ് മേരീസ് പള്ളി വികാരി ഫാ. ടോണി കോട്ടക്കൽ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. എ.വി.ജി മോട്ടോർസ് ചെയർമാൻ എ.വി.ജോർജ് മുൻസിപ്പൽ കൗൺസിലർ ഹരിദാസൻ നായർക്ക് ആദ്യവിൽപന നടത്തി. എ.വി.ജി. മോട്ടോർസ് സി.ഇ.ഒ ബീനാ തോമസ്, ചീഫ് ജനറൽ മാനേജർ സിജി മാത്യം, ബ്രിജേഷ് നാരായണൻ , ബിജു ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉദ്ഘാടനം പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് […]

Continue Reading

ജവഹർ നഗറിൽ ‘ എന്റെ വീടിന് ഒരു മരം’ എന്ന പദ്ധതിയിൽ നെഹ്രു പാർക്കിൽ മരം നട്ട് പരിതസ്ഥിതി ദിനം ആചരിച്ചു

കോഴിക്കോട് : എരഞ്ഞിപ്പാലം ജവഹർ നഗറിലെ നെഹ്രു പാർക്കിൽ ‘എൻറ വീടിന് ഒരു മരം’ എന്ന പദ്ധതിയിൽ കേരള സോഷ്യൽ ഫോറസ്റ്ററി ,ഓയിസ്ക്ക ഇന്റർ നാഷണൽ ,ജവഹർ നഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ ഓയിസ്ക്ക ഇന്റർ നാഷണൽ സൗത്ത് ഇൻഡ്യ വനിതാ വിഭാഗം സെക്രട്ടറി ഫൗസിയ മുബഷിർ മരം വെച്ച് കൊണ്ട് ഉൽഘാടനം നടത്തി. ജവഹർ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബേബി കിഴക്കേഭാഗം അധ്യക്ഷത വഹിച്ചു. ഓയിസ്ക്ക സൗത്ത് ഇൻഡ്യ സെക്രട്ടറി ജനറൽ അരവിന്ദ […]

Continue Reading

എം.എസ്.ഭുവനചന്ദ്രന് അക്ഷരദേവതാ പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം:ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ശങ്കര സങ്കേത് ഫൗണ്ടേഷൻ്റെ ഈ വർഷത്തെ അക്ഷരദേവതാ പുരസ്കാരം പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെ മുഖ്യകാര്യദർശിയായ എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചു.കാലടി ശൃംഗേരി മഠത്തിൽ നടന്ന ചടങ്ങിൽ ഗോവാ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയാണ് അക്ഷരദേവതാ പുരസ്കാരം എം.എസ്.ഭുവനചന്ദ്രന് സമ്മാനിച്ചത്.ലോകത്തിലാദ്യമായി 51 അക്ഷരദേവതമാരെ പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കുന്നതിനായി 12 വർഷത്തോളം പഠനവും മനനവും നടത്തിയതിനാണ് ഭുവനചന്ദ്രനെ അക്ഷരദേവതാ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഫൗണ്ടേഷൻ്റെ ചെയർമാനായ ടി.എസ്.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ്റെ രക്ഷാധികാരിയും […]

Continue Reading