ദുക്റാന തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

നോർത്ത് പറവൂർ: വിശുദ്ധ തോമാശ്ലീഹയാൽ സ്ഥാപിതമായ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വടക്കൻ പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന ദൈവാലയത്തിൽ ദുക്റാന തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തിരുന്നാൾ കമ്മിറ്റി ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു. ജൂലൈ ഒന്നാം തീയതി വൈകീട്ട് കൊടികയറ്റം ബിഷപ്പ് തോമസ് ചക്യത്ത് നിർവ്വഹിക്കും. ജൂലൈ 3 ന് പ്രധാന തിരുനാൾ രാവിലെ ആഘോഷമായ ദിവ്യബലിയും തുടർന്ന് പന്തീരായിരം പേർക്കായി നടത്തുന്ന നേർച്ചസദ്യയും നടക്കുമെന്ന് വികാരി റവ.ഡോ.ജോസ് പുതിയേടത്ത്, ജനറൽ കൺവീനർ റോയി തെക്കിനേടത്ത്, കൈക്കാരന്മാരായ […]

Continue Reading

ഓണത്തെ വരവേൽക്കാൻ പൂ കൃഷിയുമായി കുടുംബശ്രീ പ്രവർത്തകർ

ആലപ്പുഴ: ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെയും 8 ആം വാർഡ് ADS ന്റെ നേതൃത്വത്തിൽ 3000 ത്തോളം ബന്ദി, ജമന്തി, വാടാമല്ലി എന്നീ ഓണക്കാല പൂ കൃഷി എം.എൽ.എ ദലീമ ജോജോ ഉദ്ഘാടനം നിർവഹിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് സുധീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീ ബിജു, പഞ്ചായത്ത് അംഗങ്ങളായ കെ.കെ ഷിജി, സുജിത്ത്, കുടുംബശ്രീ ചെയർപേഴ്സൺ വിജി രതീഷ്, രജിത രമേശ്, വാർഡ് വികസന സമിതി […]

Continue Reading

ആനകൾ ശക്തരാണ്: അരിക്കൊമ്പന്റെ ഹർജി അടുത്ത മാസം പരിഗണിക്കാമെന്ന് കോടതി

ദില്ലി: അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈ 6 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹർജി […]

Continue Reading

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

പാലക്കാട് പല്ലശനയിലെ തലമുട്ടൽ ആചാരം ചർച്ചയാവുന്നു

പാലക്കാട് പല്ലശ്ശനയിൽ നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമകളിൽ വൈറൽ ആയിരിക്കുന്നത്. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിനാണ് പ്രാദേശിക ആചാരത്തില്‍ തലയും ഒപ്പം കണ്ണും കലങ്ങിയത്. പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം പണിയായത്. അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവര്‍ പശ്ചാത്തലത്തില്‍ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു സജ്ല വിശദമാക്കുന്നത്. കോഴിക്കോട് […]

Continue Reading

മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

കോട്ടയം : തിരുവാർപ്പിൽ മാതൃഭൂമി ലേഖകനും കെ ജെ യു ജില്ലാ സെക്രട്ടറിയുമായ എസ്.ഡി റാമിനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ നാല് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. കുമരകം ചെങ്ങളം കടത്തുകടവ് വാഴക്കാലയിൽ വീട്ടിൽ വി.പ്രഭാകരൻ (60), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം കട്ടത്തറ വീട്ടിൽ അഭിലാഷ് കെ.കെ (42), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), ചെങ്ങളം കുമ്മനം പൊന്മല നാസിംമൻസിൽ വീട്ടിൽ നാസിം (28) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടായിരുന്നു […]

Continue Reading

കൊലക്കേസിലെ പ്രതി അച്ചാമ്മ 27 വർഷങ്ങൾക്ക് ശേഷം പിടിയില്‍

എറണാകുളം: മാവേലിക്കരയിൽ കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് വർഷങ്ങൾക്ക് ശേഷം എറണാകുളത്തു നിന്നും പിടിയിലായത്. വർഷങ്ങളായി മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ചു വരികയായിരുന്നു. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ പിന്നാലെയായിരുന്നു അറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ അച്ചാമ്മ ഒളിവിൽ പോയത്. എറണാകുളം ജില്ലയിൽ പല്ലാരിമംഗലം അടിവാടിൽ കാടുവെട്ടിവിളെ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു […]

Continue Reading

അടുത്ത 5 ദിവസവും കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും. നാളെ( ജൂൺ 27 ) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം നിലവിൽ വടക്കൻ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത രണ്ടു […]

Continue Reading

അരിക്കൊമ്പൻ പുതിയ സ്ഥലവുമായി നന്നായി ഇണങ്ങുന്നുവെന്ന് തമിഴ്നാട് വനം വകുപ്പ്

ചെന്നൈ: അരിക്കൊമ്പൻ പുതിയ സ്ഥലവുമായി നന്നായി ഇണങ്ങുന്നുവെന്ന് തമിഴ്നാട് വനം വകുപ്പ്. ചിന്നക്കനാലിൽ നിന്ന് പെരിയാറിലും കളക്കാടും കൊണ്ടുവിട്ടശേഷം ഇതാദ്യമായി ഒരാനക്കൂട്ടത്തിന് അടുത്ത് അരിക്കൊമ്പനെ കണ്ടു. നന്നായി തീറ്റയെടുക്കുന്ന കൊമ്പൻ ആരോഗ്യവാനുമാണ് എന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ കോതയാറിൽ പുല്ലെല്ലാം തിന്ന് ഉഷാറായി നിൽക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങളാണ് തമിഴ്നാട് വനം വകുപ്പ് ഇന്നലെ പുറത്ത് വിട്ടത്. ഇടയ്ക്കിടെ നാട്ടിലിറങ്ങിയും അരി തിന്നും കറങ്ങിയ കൊമ്പൻ, നാടുകാണാതെ ഇരുപത് ദിവസമായി കാട്ടില്‍ തന്നെ തുടരുകയാണ്. […]

Continue Reading

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണത്തിന് പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ലെന്ന് റിപ്പോർട്ട്. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില കുതിക്കുമ്പോൾ, ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിവേദനം,പ്രത്യക്ഷ സമരം. പ്രതിഷേധം പല വഴിക്കറിയിച്ചിട്ടും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ ഈ അധ്യയന വര്‍ഷത്തിലും ഉച്ചഭക്ഷണക്കാര്യത്തില്‍ പ്രധാനാധ്യാപകര്‍ നെട്ടോട്ടമോടുകയാണ്. ഉച്ചഭക്ഷണത്തിനായി […]

Continue Reading