സിസ്റ്റർ കരോലിന എഫ്സിസി അന്തരിച്ചു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറം അസംഷൻ കോൺവെന്റിലെ സിസ്റ്റർ കരോലിന എഫ്സിസി (82)അന്തരിച്ചു. വല്ലകം പതിനഞ്ചിൽ കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 4 ന് പള്ളിപ്പുറം അസംഷൻ കോൺവെന്റിൽ നടക്കും.

Continue Reading

വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ വീണ്ടും പരാതി

വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ വീണ്ടും പരാതി. കണ്ണൂര്‍ സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ് പരാതി. പുരയിടങ്ങളിൽ കമ്പിവേലി നിര്‍മിച്ചുകൊടുക്കുന്നയാളാണ് സജി. ഇതിനിടെ നിഹാദിൻ്റെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിർമ്മിച്ചു നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് സജി പരാതിയിൽ പറയുന്നത്.

Continue Reading

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ഇന്ന് ചുമതലയേല്‍ക്കും

സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വൈകിട്ട് ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. പിന്നീട് ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും.

Continue Reading

സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു സൂചന

ന്യൂഡൽഹി: പ്രശസ്ത നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു സൂചന. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്തിയേക്കുമെന്ന വിവരം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് ചേരും. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ െജ.പി.നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി […]

Continue Reading

എൻ ഫ്രഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവ് ജംഗ്ഷനിൽ എൻ ഫ്രഷ് മാർട്ട് സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.കൗൺസിലർ ചന്ദ്രൻ , മോഹനൻ പുതിയോട്ടിൽ,കോമളം എസ് നായർ ,ശശി ,ബിന്ദു, നന്ദിനി തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ എട്ടു മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കുമെന്നും എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും ഓഫർ ഉണ്ടായിരിക്കുമെന്നും എൻ ഫ്രഷ് മാർട്ട് പ്രതിനിധികൾ അറിയിച്ചു.

Continue Reading

നോർത്ത് പറവൂർ താലൂക്ക് പ്രസ്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവ്വഹിച്ചു.

നൊർത്ത് പറവൂർ :- പറവൂർ താലൂക്ക് തലത്തിൽ അച്ചടി – ഓൺലൈൻ ചാനലുകളുടെ റിപ്പോർട്ടർമാരുടെ കൂട്ടയ്മയായി പ്രവർത്തിച്ചു വരുന്ന പറവൂർ താലൂക്ക് പ്രസ്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഇന്ന് തുറന്നു പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കൽ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, പോലീസ് ഇൻസ്പെക്ടർ പ്രശാന്ത്‌ പി നായർ , കൗൺസിലർ എം.രഞ്ജിത്ത്, ടി.ആർ ബോസ് (സി.പി.എം), എം.എസ് റെജി (കോൺഗ്രസ് ) ടി.എ ദിലീപ് (ബി.ജെ.പി […]

Continue Reading

താരസംഘടനയായ അമ്മ ഇടവേളബാബുവിനെ ആദരിച്ചു

തുടർച്ചയായി 24 വർഷക്കാലം ‘അമ്മ’ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്) യുടെ സെക്രട്ടറി ജനറൽ സെക്രട്ടറി എന്ന നിലയിൽ നിസ്വാർത്ഥമായ സേവനം തുടരുന്ന നടൻ ഇടവേള ബാബുവിനെ ആദരിച്ചു. അമ്മയുടെ 29-ാമത്തെ വാർഷിക പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ആദരിച്ചത്. ഹൃദയത്തിൽ തൊട്ടുള്ള വാക്കുകളിലൂടെയാണ് മമ്മൂട്ടി ബാബുവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ധിഖ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസ്സൻ, […]

Continue Reading

വധുവിന്റെ പിതാവിന്റെ കൊലപാതകം: ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണി

തിരുവനന്തപുരം: വടശ്ശേരികോണത്ത് കല്യാണദിനം വധുവിന്റെ പിതാവിനെ വധിച്ച സംഭവത്തിൽ ദൃക്സാക്ഷിയായ പെൺകുട്ടിക്ക് ഭീഷണിയെന്ന് പരാതി. ഇന്നലെ രാത്രിയോടെ രണ്ടുപേർ ഭീഷണിയുമായി വീട്ടിലെത്തിയെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി പുത്രി പറഞ്ഞു. പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ, വടശ്ശേരിക്കോണം കൊലപാതത്തിൽ 4 പ്രതികളും റിമാൻഡ് ചെയ്തു. വർക്കല മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് പുലർച്ചെയാണ് ഹാജരാക്കിയത്. പ്രതികളെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് ഉടൻ നൽകും.

Continue Reading

ഗോമൂത്രത്തിൽ സ്വർണമുണ്ടെന്ന് ശാസ്ത്രം; അവകാശവാദവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ്

ഗോമൂത്രത്തിൽ സ്വർണമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയെന്ന അവകാശവാദവുമായി തെലങ്കാനയിലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പഗുഡാകുല ബാലസ്വാമി. ചാണകവും ഗോമൂത്രവുമെല്ലാം മരുന്നിനായി ഉപയോഗിക്കുന്നുണ്ടെന്നും ഗോസംരക്ഷണം ബജ്രങ്ദളിന്റെയോ വി.എച്ച്.പിയുടെയോ ഉത്തരവാദിത്തമല്ലെന്നും എല്ലാ ഹിന്ദുക്കളും ചെയ്യേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗസ്‌നേഹികൾ എന്ന പേരിൽ ധാരാളം സാമൂഹികപ്രവർത്തകരും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. റോട്ടിൽ പട്ടികളും പൂച്ചകളും എലികളും ചത്താൽ മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് അവർ പ്രതികരിക്കാറുണ്ട്. എന്നാൽ, നിയമം ലംഘിച്ച് പശുവിനെ കൊന്നാൽ അവരൊന്നും മിണ്ടാറില്ല-ബാലസ്വാമി കുറ്റപ്പെടുത്തി. പശുവിൽ നിന്നും ലഭിക്കുന്ന പാലിലും തൈരിലും […]

Continue Reading

സംസ്ഥാനത്ത് വീണ്ടും പനി മരണം; യുവതി മരിച്ചു

കാസർഗോഡ്: സംസ്ഥാനത്ത് പനി മരണം തുടരുന്നു. കാസര്‍കോട് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) ഇന്ന് പനി ബാധിച്ച് മരിച്ചത്. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതിക്ക് പനി കൂടിയത്. തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പനി കുറഞ്ഞില്ല പനി കൂടിയതോടെ ചൊവ്വാഴ്ച്ച വീണ്ടും ആശുപത്രിയിലെത്തി. ഇവിടെ ചികിത്സയിലിരിക്കെ, ഗുരുതരാവസ്ഥയിലായ അശ്വതിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ […]

Continue Reading