കനത്ത മഴ;സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 7ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ,പത്തനംതിട്ട, കോട്ടയം, കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) അവധി ബാധകമാണ്. അതേസമയം നാളെ നടത്താനിരുന്ന പി. എസ്. സി പരീക്ഷകള്‍ക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

Continue Reading

സംസ്ഥാനത്തെ അതിതീവ്ര മഴയ്ക്ക് ഇന്ന് ശമനമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ കാലവർഷം ശക്തമായതോടെ മഴ കെടുതികളും രൂക്ഷമായിരിക്കുകയാണ് . പ്രളയ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമോയെന്ന ആശങ്കകള്‍ പോലും ഇതിനോടകം ചില ജില്ലകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. പക്ഷെ ഇപ്പോൾ കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്. ഇപ്പോൾ ലഭിക്കുന്ന അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കുമെന്നാണ് വ്യക്തമാകുന്നത്. ഇനിവരുന്ന ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തില്‍ കേരളത്തില്‍ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ കേരളത്തില്‍ ഒരു ജില്ലയിലും റെഡ് […]

Continue Reading

തൊഴിലുറപ്പിച്ച് കേരളം; സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ.തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്.കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു. തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്ക് തൊഴിൽ അനുവദിക്കാൻ സാധിക്കുകയും അതിൽ 15,51,272 കുടുംബങ്ങൾ […]

Continue Reading

ത്രെഡ്‌സില്‍ അക്കൗണ്ടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ ഉപയോക്താക്കളുടെ എണ്ണം വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പ്രമുഖര്‍ ത്രെഡ്‌സില്‍ അക്കൗണ്ടെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ കേരള മുഖ്യമന്ത്രി പിണറായി വിജയനും ത്രെഡ്‌സിലെത്തിയിരിക്കുകയാണ്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട പോസറ്റാണ് മുഖ്യമന്ത്രി ത്രെഡ്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും […]

Continue Reading

സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകള്‍ അറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സ്വർണം പവന് 43,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5425 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് പവന് 160 രൂപ ഉയർന്ന ശേഷമാണ് ഇന്ന് സ്വർണവില ചാഞ്ചാട്ടമില്ലാതെ പിടിച്ചുനിൽക്കുന്നത്. ഗ്രാമിന് 20 രൂപയായിരുന്നു കഴിഞ്ഞ ദിവസം വർധിച്ചിരുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 4488 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. ഹോൾമാർക്ക് വെള്ളിയുടെ വിലയിലും […]

Continue Reading

ആനുകൂല്യങ്ങൾക്കായി അതിദരിദ്ര കുടുംബങ്ങളിൽ നിന്ന് അധികരേഖ ശേഖരിക്കില്ല: മന്ത്രിസഭായോഗ തീരുമാനങ്ങൾ വായിക്കാം

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകൾ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകൾക്ക് നിർദേശം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്. മന്ത്രിസഭായോഗ തീരുമാനങ്ങൾ: പുതിയ പി എസ് സി അംഗങ്ങൾ: കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ […]

Continue Reading

കനത്ത മഴ: 11 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മലപ്പുറത്ത് പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എം ജി സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് […]

Continue Reading

തൃശ്ശൂരിന് പിന്നാലെ മലപ്പുറത്തും മിന്നൽ ചുഴലി

മലപ്പുറം: മലപ്പുറം ഓമാനൂരില്‍ മിന്നല്‍ ചുഴലി. മൂന്നു മിനിറ്റോളം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ […]

Continue Reading

കനത്ത മഴ: ആറു ജില്ലകളില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴമൂലം ആറു ജില്ലകളില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണു ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ഒഴികേ അഞ്ചു ജില്ലകളിലും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെ ഉള്ളവയ്ക്കാണ് അവധി. കാസര്‍കോട് കോളജുകള്‍ക്ക് അവധിയില്ല. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കു മാത്രമാണ് അവധി.

Continue Reading

തോരാതെ പെയ്ത് മഴ; എറണാകുളത്ത് ഓറഞ്ച് അലർട്ട്

കൊച്ചി: നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മഴ തുടരുന്ന സാ​ഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ഭാഗങ്ങളിലും ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്. 2018-ൽ പ്രളയജലം ഇറങ്ങിയ ഭാഗങ്ങളിൽ അതീവ ജാഗ്രത തുടരണമെന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. നാലംഗ സ്ക്വാഡ് രൂപീകരിച്ചുള്ള കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമുകളുടെ മേൽനോട്ടം തഹസിൽദാർമാർക്ക് ആയിരിക്കും. ശക്തമായ മഴ തുടർന്നാൽ […]

Continue Reading