നെഹ്റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴയിൽ നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ജൂലൈ 19ന് വൈകിട്ട് 5 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ ’69-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം […]

Continue Reading

കോഴിക്കോട് ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് ∙ ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തിൽ രോഗികളുടെ മുൻപിൽ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സർജൻമാരുടെ മുറിയിലും തുടർന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്നങ്ങൾ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടർന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു. […]

Continue Reading

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴയിട്ട് എം വി ഡി. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് പിഴയിട്ടത്.

Continue Reading

അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ് വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ. എ എം ആരിഫ് എം പി

ആലപ്പുഴ ജില്ലയിൽ അപൂർവ്വ രോഗം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ തുടർ പരിശോധനകളും ഗവേഷണവും നടത്താൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് എ എം ആരിഫ് എം പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 2016ലും അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗബാധയെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു എന്നതും മരണനിരക്ക് 100% ആണെന്നതും കണക്കിലെടുത്ത് ജലാശയങ്ങൾ ധാരാളമായുള്ള ജില്ലയിൽ ഈ രോഗം പടരാതിരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും ജാഗ്രത അനിവാര്യമാണെന്നും എം.പി പറഞ്ഞു

Continue Reading

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് പരാതി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് പരാതി. സംസ്ഥാന പ്രസിഡൻറ് സ്ഥാനാർത്ഥി അനീഷ് കാട്ടാക്കടയാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും എഐസിസി നേതൃത്വത്തിനും പരാതി നൽകി. സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാജ വോട്ടുകൾ ചേർക്കുന്നുവെന്നാണ് പരാതി. കർണാടകയിലെയും തമിഴ്നാട്ടിലെയും കോളജുകൾ കേന്ദ്രീകരിച്ച് വ്യാജ മെമ്പർഷിപ്പ് ചേർക്കുന്നുവെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്ത് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാർഥി സലീം മുഹമ്മദിന് […]

Continue Reading

നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന്

ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12, രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടത്താന്‍ തീരുമാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നെഹ്‌റു ട്രോഫി വള്ളംകളിയും സി.ബി.എല്ലും ചേര്‍ത്ത് ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. നെഹ്‌റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും […]

Continue Reading

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെ രാവിലെ മുതൽ

പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക്, വേണ്ട തിരുത്തലുകൾ വരുത്തി അപേക്ഷ നൽകാം. സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ അഞ്ചിന് തുടങ്ങി. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് […]

Continue Reading

അമ്മ പതിമൂന്നുകാരിയായ മകളെ വിറ്റത് 1500 രൂപയ്ക്ക്

തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ അമ്മ 1500 രൂപയ്ക്ക് യുവാവിന് വിറ്റെന്ന് റിപ്പോർട്ട്. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശിയായ സ്ത്രീയുമായി ട്രെയിനില്‍വെച്ചാണ് യുവാവ് പരിചയപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇവരുടെ പതിമൂന്ന് വയസുള്ള മകളെ 1500 രൂപ നല്‍കി യുവാവ് ഏറ്റെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. കാമുകിയുടെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നെയ്യാര്‍ ഡാമിലെ […]

Continue Reading

മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, ഇൻക്വസ്റ്റ് പൂർത്തിയായി

കൊച്ചി ചമ്പക്കരയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട അച്ചാമ്മയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വിനോദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അരുംകൊല ഉണ്ടായത്. ചമ്പക്കര തുരുത്തി അമ്പലത്തിനു സമീപം ബ്രൂക്ലൗഡ് ഫ്ലാറ്റില്‍ താമസിക്കുന്ന അച്ചാമ്മയെയാണ് മകന്‍ വെട്ടിക്കൊലപ്പെടുത്തിയത്.മ ണിക്കൂറുകളോളം അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്ന് നാട്ടുകാര്‍ പറഞ്ഞു. അച്ചാമ്മയെ മകന്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നെന്നും പിന്നീട് അമ്മയും മകനുമായി സംസാരിച്ച് […]

Continue Reading

ഭ്രാന്തിളകിയ ഭരണകൂടം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നു :എൻ ഹരി

കൊച്ചി: മാധ്യമ പ്രവർത്തകർക്ക് വിലങ്ങിടാൻ ഒരുങ്ങുന്ന സംസ്ഥാനസർക്കാർ ക്വട്ടേഷൻ ഏൽപ്പിച്ച ഗുണ്ടയാണ്‌ പി വി അൻവറെന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി.നൂറായിരം കുറ്റകൃത്യങ്ങൾ പിടിക്കപ്പെടാനും അന്വേഷണം നടത്താനും ഉള്ളപ്പോൾ സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളെയും അഴിമതിയെയും തുറന്നു കാട്ടുന്ന മാധ്യമപ്രവർത്തകരെയും അവരുടെ ജീവനക്കാരെയും രാപ്പകലില്ലാതെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂട ഭീകരതയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്തിയുടെ നേതൃത്വത്തിൽ കമ്മ്യുണിസ്റ്റ് ഗുണ്ടാ രാജാണ് കേരളത്തിൽ നടക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും തുറന്നു കാട്ടുന്ന മാധ്യമങ്ങൾക്കും […]

Continue Reading