സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്ക്

സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാരിൽ ചിലർ ട്യൂഷനെടുക്കുകയും കോച്ചിങ് സെന്‍റർ നടത്തുകയും ചെയ്യുന്നുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി. സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്‍റർ നടത്തുന്നതായോ കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിന് ശേഷം കർശന നടപടി എടുക്കും. 2020ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിന് നിയമപരമായ അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ കെഎസ്ആർ ഭേദഗതി […]

Continue Reading

പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ ഇന്നും നാളെയും

മലപ്പുറം : പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ജില്ലയിൽ 19710 അപേക്ഷകരാണുള്ളത്. അതേസമയം ഒഴിവുള്ള സീറ്റുകൾ 8859 മാത്രം. 18800-ഓളം അപേക്ഷകർക്ക് ആദ്യ അലോട്‌മെന്റുകളിൽ സീറ്റുകിട്ടിയിട്ടുണ്ടായിരുന്നില്ല. ഇവരും പുതിയ അപേക്ഷകരും ചേർന്നാണ് സപ്ലിമെന്ററി അലോട്‌മെന്റിൽ അപേക്ഷിക്കുക. സ്കൂൾ ട്രാൻസ്ഫർ ഉണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടാവും. നിലവിൽ അലോട്‌മെന്റ് ലഭിച്ചവരിൽ ചിലർ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പോയിട്ടുണ്ട്. എൻട്രൻസ് കോച്ചിങ് സെന്ററുകളിലേക്ക് പോയവരും ധാരാളമുണ്ട്. ഈ ഒഴിവുകളിലേക്കെല്ലാം സപ്ലിമെന്ററി അലോട്‌മെന്റ് വഴി പ്രവേശനം നൽകും. ചില […]

Continue Reading

കീം: സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്താൻ13 വരെ അവസരം

തിരുവനന്തപുരം: 2023-24 വ​ർ​ഷ​ത്തെ ‘കീം’ അപേക്ഷയോടൊപ്പം നൽകിയ സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്തുന്നതിന് ജൂലൈ 13 വരെ അവസരം. സംവരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കാത്തവർക്ക് 13-ന് വൈകിട്ട് 4 വരെ അവസരം നൽകും. വി​ദ്യാ​ർ​ഥി​ക​ൾ www.cee.kerala.gov.in -ലെ കീം-2023 കാൻഡിഡേറ്റ് പോർട്ടലി​ൽ അ​വ​ര​വ​രു​ടെ അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്ത് പ്രൊ​ഫൈ​ൽ പേ​ജ് പ​രി​ശോ​ധി​ക്ക​ണം. പു​തു​താ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ൽ പേ​ജി​ൽ ല​ഭ്യ​മാ​യ ‘സർട്ടിഫിക്കറ്റ് ഫോർ കാറ്റഗറി’യിലൂ​ടെ ജൂ​ലൈ 13-ന്​ ​വൈ​കി​ട്ട് […]

Continue Reading

കോഴിക്കോട് നാദാപുരത്ത് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അർധരാത്രിയോടെ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികളാണെന്നാണ് സംശയം. ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകളഅ‍ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Continue Reading

സർക്കാരിന്റെ പരസ്യം അച്ചടിച്ച്‌ പുറത്തിറക്കിയ പുസ്‌തകങ്ങളുടെ വിൽപന നിർത്തിവെക്കാൻ നിർദേശം

തൃശൂർ: കേരള സാഹിത്യ അക്കാദമി രണ്ടാം പിണറായി സർക്കാരിന്റെ പരസ്യം അച്ചടിച്ച്‌ പുറത്തിറക്കിയ പുസ്‌തകങ്ങളുടെ വിൽപന നിർത്തിവെക്കാൻ നിർദേശം. സാംസ്‌കാരിക വകുപ്പിന്റേതാണ് നടപടി. പരസ്യം അച്ചടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ”കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം” എന്ന ലോഗോ പതിച്ച്‌ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 സാഹിത്യഗ്രന്ഥങ്ങളുടെ വിൽപനയാണ് ഇതോടെ റദ്ദായത്. സർക്കാർ വാർഷികത്തിന്റെ ഭാഗമായി നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ. സാഹിത്യരചനകളുടെ പുറംചട്ടയിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച […]

Continue Reading

എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

വൈക്കം : മണിപ്പൂർ കലാപത്തിൽ ബി.ജെ.പി ഗവൺമെന്റ് കൈക്കൊള്ളുന്ന നിലപാടുകൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടി.വി.പുരം കവലയിൽ ചേർന്ന കൂട്ടായ്മ സി.പി.ഐ കോട്ടയം ജില്ലാ അസ്സിസ്റ്റന്റ് സെകട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ കെ.വി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് (എം) ഉന്നതാധികാര സമിതി അംഗം പി.എം മാത്യു എക്സ്എംഎൽഎ , സി.പി.എം ഏരിയ കമ്മറ്റി അംഗം കെ.കെ.ശശികുമാർ, കവിത റജി, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം എം.എസ്.രാമചന്ദ്രൻ ,എസ്.ബിജു, ഇ എൻ.സാലി […]

Continue Reading

അധ്യാപകര്‍ സമൂഹത്തെ അറിയണം: എം.ജി വി.സി ഡോ. സി.ടി അരവിന്ദകുമാര്‍

വൈക്കം: അധ്യാപകര്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ചുറ്റുപാടുകളെ അറിയണമെന്ന് എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍. സി പാസ് (Centre for Professional and Advanced Studies) വൈക്കം കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ (വൈക്കം ബി എഡ് കോളേജ്) സില്‍വര്‍ ജൂബിലി ആഘോഷം ‘സെനിത്’ (Zenith) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍നിന്നും സ്വായത്തമാക്കുന്ന അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയാലേ സാമൂഹിക ബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള (difficult) ജോലിയാണ് അധ്യാപനം […]

Continue Reading

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനു അപേക്ഷിക്കാൻ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതൽ സീറ്റ് അനുവദിക്കും എന്നാണ് സർക്കാരിന്റെ ഉറപ്പ്. 3 അലോട്ട്മെന്റ് തീർന്നിട്ടും മലപ്പുറത്തു അടക്കം മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷമാണ്. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി […]

Continue Reading

ചിന്നക്കനാലിലെത്തിയ അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞതായി പരാതി

ചിന്നക്കനാലിലെത്തിയ അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞതായി പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റി എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് തങ്ങളെ തടഞ്ഞുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ദേവികുളത്ത് സംഘടിപ്പിച്ച സമര പരിപാടികളുടെ ഭാഗമായാണ് സംഘം ചിന്നക്കനാലിലെത്തിയത്. അരിക്കൊമ്പനോട് ചെയ്തത് അനീതിയാണെന്ന് ആരോപിച്ച് ഈ മാസം പതിനെട്ടിന് ദേവികുളത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സ്ഥലം സന്ദര്‍ശിക്കുന്നതിനാണ് സ്ത്രീകള്‍ അടക്കമുള്ള സംഘം ദേവികുളത്ത് എത്തിയത്. അരിക്കൊമ്പനുണ്ടായിരുന്ന ചിന്നക്കനാലില്‍ എത്തി ഊരുമൂപ്പന്‍മാരെ കാണുകയായിരുന്നു ലക്ഷ്യം. 301 കോളനി […]

Continue Reading

കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച (ജൂലൈ 13) വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച (ജൂലൈ 9) രാത്രി 11.30 വരെ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. […]

Continue Reading