കുട്ടി ഡ്രൈവര്‍മാരുടെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവർ അറിയേണ്ട കാര്യങ്ങൾ പങ്കുവെച്ച് കേരള പോലീസ്.18 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വർധിക്കുന്നതായി പോലീസ് പറയുന്നു. കുട്ടികൾ ഇരുചക്രവാഹനങ്ങളുമായി റോഡിൽ അപകടത്തിൽപ്പെടുമ്പോഴാണ് പലപ്പോഴും രക്ഷിതാക്കൾ ഈ വിവരം അറിയുന്നതെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താല്‍ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്‌ക്കോ മോട്ടോര്‍ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കും. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു […]

Continue Reading

വിദ്യാർഥി ബസ് കൺസഷൻ 30 ശതമാനമാക്കിയ കെഎസ്ആർടിസി തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

അൺ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള ബസ് കൺസഷൻ 30 ശതമാനമാക്കി ഉയർത്താനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിന് ഒരു മാസത്തെ സ്റ്റേ. 2023 ഫെബ്രുവരി 27 ന് കെഎസ്ആർടിസി എംഡി നൽകിയ മെമ്മോറാണ്ടത്തിലെ ഈ വ്യവസ്ഥക്കെതിരെ കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും രണ്ട് വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം കൺസഷൻ മാത്രമേ അനുവദിക്കൂവെന്നാണ് കെഎസ്ആർടിസിയുടെ മെമോറാണ്ടത്തിലെ നാലാമത്തെ വ്യവസ്ഥയിൽ പറയുന്നത്. ബാക്കി തുകയിൽ 35 […]

Continue Reading

രോഗിയെ ചികിത്സിക്കാന്‍ കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗത്തേക്കാളും കഷ്ടമാണ് എന്ന് കെബി ഗണേഷ് കുമാർ

കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാര്‍ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകര്‍ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ സര്‍ക്കാരിന്റെ ശമ്പളത്തുകയില്‍ പകുതിയും വാങ്ങുന്നത് അധ്യാപകര്‍. ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഒരു മണ്ടന്‍ ഇവിടെയുണ്ടായിരുന്നു. ആ […]

Continue Reading

ഗുരുപൂജയും വൈദികയജ്ഞവും തുടങ്ങി

വൈക്കം: മഹർഷി വേൾഡ്പീസ് മൂവ്മെന്റ് കേരള, മഹർഷി ഫൗണ്ടേഷൻ ഫോർ ഇന്ത്യൻ വിസ്ഡം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഗുരുപൂജയും വൈദികയജ്ഞവും തുടങ്ങി. വൈക്കം ഉദയനാപുരം ചാത്തൻകുടി ഇല്ലത്തു നടന്ന ചടങ്ങുകൾക്ക് ശബരിമല- ആറ്റുകാൽ മുൻ മേൽശാന്തി എൻ.നീലകണ്ഠൻ നമ്പൂതിരി, മഹർഷി ഫൗണ്ടേഷൻ ചെയർമാൻ ശബരിമല മാളികപ്പുറം മുൻ മേൽശാന്തി എസ്.മധുസൂദനൻ പോറ്റി, സതീശൻ പോറ്റി, കോട്ടയം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. മഹർഷി വേൾഡ് പീസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഡിബിൻ.വി. രാജൻ, ഫൗണ്ടേഷൻ ജനറൽ […]

Continue Reading

ആലപ്പുഴ ജില്ലയിൽ സിറ്റി വോയ്സിന് പ്രൗഡോജ്വല തുടക്കം

ആലപ്പുഴ: വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാധ്യമ മേഖലയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ സിറ്റി വോയിസ് വീക്കിലി ന്യൂസ് പേപ്പർ , സിറ്റി വോയിസ് ഓൺലൈൻ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി. സിറ്റി വോയ്സിന്റെ ആലപ്പുഴ ജില്ല ബ്യൂറോ ഓഫീസ് അരൂർ എംഎൽഎ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പുന്നയിലെ തിരുനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സിറ്റി വോയ്സ് മാനേജിംഗ് എഡിറ്റർ ജോസി തുമ്പാനത്ത് അധ്യക്ഷത വഹിച്ചു. അരൂർ എം […]

Continue Reading

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ജാമ്യം

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു നിഖിലിന്റെ അറസ്റ്റ്. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ […]

Continue Reading

കോട്ടയം സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കോട്ടയം നഗര മധ്യത്തിൽ സിഎംഎസ് കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കുമരകം ഭാഗത്തുനിന്നും എത്തിയ ലോറിക്കാണ് തീ പിടിച്ചത്. ലോറിയുടെ ക്യാബിൻ തീപിടുത്തത്തിൽ കത്തി നശിച്ചു. കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സിഎംഎസ് കോളജിന് സമീപത്തെ പാരഗൺ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയ ലോറിക്കാണ് തീ പിടിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

കൈവെട്ട് കേസ്; 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ

തൊടുപുഴ: ന്യൂ മാൻ കോളജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻ ഐ എ കോടതി വിധിക്കെതിരെ എൻ ഐ യെ ഹൈക്കോടതിയെ സമീപിക്കും. 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം ശിക്ഷ നല്‍കിയതും ചോദ്യം ചെയ്യും. 8 പേർക്ക് ശിക്ഷ പരമാവധി വാങ്ങിക്കൊടുക്കണമെന്നാണ് തീരുമാനം. അടുത്തയാഴ്ച അപ്പീല്‍ സമര്‍പ്പിക്കാനാണ് സാധ്യത. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.രണ്ടാം പ്രതി […]

Continue Reading

കേന്ദ്രമന്ത്രി വി.മുരളീധരൻ,ആഗോള സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി

ഡമാസ്കസ്: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ആഗോള സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് സിറിയയിൽ എത്തിയ കേന്ദ്രമന്ത്രി, ദമാസ്ക്കസിലെ സഭാ ആസ്ഥാനത്താണ് പാത്രീയാര്‍ക്കീസ് ബാവയെകണ്ടത്.മലങ്കര സഭയിൽ ശാശ്വത സമാധാനം സ്ഥാപിക്കേണ്ട ആവശ്യകത ഇരുവരും ചർച്ചചെയ്തു. സുറിയാനി സഭ ഭരതത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ,സാമൂഹ്യ, ആതുര ശുശ്രൂഷാ മേഖലളിലെ മികച്ച സേവനങ്ങളെ മന്ത്രി അനുസ്മരിച്ചു.മലങ്കരസഭയിൽ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ബാവ പ്രത്യാശ പ്രകടിപ്പിച്ചു.സിറിയയിൽ ആഭ്യന്തര സംഘർഷ കാലത്ത് […]

Continue Reading

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷയുമായി പെൺകുട്ടി

പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി പെൺകുട്ടി. പെൺകുട്ടിയുടെ അപേക്ഷ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് റജിസ്ട്രാർ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്.സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ […]

Continue Reading