അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ കൂട്ടബലാത്സംഗം; ആറുപേർ അറസ്റ്റിൽ
അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ആറുപേർ പിടിയിൽ. സ്കൂൾ വിദ്യാർത്ഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Continue Reading