സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം:ബുധനാഴ്ച നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടാനുബന്ധിച്ചുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

Continue Reading

ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളിയിൽ നടക്കും. ഇന്ന് രാവിലെ 9 മണി മുതൽ 10.30 വരെ ബെംഗളുരുവിൽ പൊതുദർശനം നടക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടർന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോർജ് ഓർക്കഡോക്സ് കതീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. […]

Continue Reading

ഉമ്മൻ‌ചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.

Continue Reading

മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. […]

Continue Reading

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ബുധനാഴ്ച്ച

തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരിക്കുന്നത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇക്കുറി ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക. എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. സംവിധായകന്‍ കെഎം മധുസൂദനന്‍ ചെയര്‍മാനായ രണ്ടാം […]

Continue Reading

പ്രായപൂർത്തിയാവാത്ത സഹോദരന് ബൈക്ക് നൽകി; യുവാവിന് കനത്ത പിഴ

കൊച്ചി: സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി. തന്റെ അനുമതിയോടെയാണ് സഹോദരന്‍ ബൈക്ക് ഓടിച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ 12 മാസത്തേക്കു റദ്ദാക്കാന്‍ കോടതി നിര്‍ദേശിച്ചു. യുവാവിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. യുവാവ് കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിക്കണമെന്നും എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. നമ്പര്‍ പ്ലേറ്റ് മറച്ചുകൊണ്ടായിരുന്നു സഹോദരന്റെ ബൈക്ക് യാത്ര. ബൈക്കിന് ഇന്‍ഡിക്കേറ്റര്‍ ലാംപുകളും റിവ്യു മിററും ഇല്ലായിരുന്നെന്നും […]

Continue Reading

സ്വർണ വ്യാപാരിയെ ആക്രമിച്ച പണം തട്ടിയ കേസ്; അർജുൻ ആയങ്കി പിടിയിൽ

പുനെ: പാലക്കാട് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് സ്വർണവും പണവും തട്ടിയ കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അർജുൻ പിടിയിലായത്. സംഭവത്തിൽ നേരത്തെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതിയെ അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. എഴുപത്തി അഞ്ച് പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, […]

Continue Reading

മലപ്പുറത്ത് 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനും ബന്ധുവും പിടിയിൽ

മലപ്പുറം: മങ്കടയില്‍ പതിനാലു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സഹോദരനും ബന്ധുവായ യുവാവും കസ്റ്റഡിയില്‍. 24 വയസ്സുള്ള സഹോദരനെയും ബന്ധുവായ യുവാവിനെയും ആണ് കസ്റ്റഡിയിലെടുത്തത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പത്താംക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.പതിനാലുകാരി നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് വിവരം. സ്വന്തം വീട്ടിലും സമീപത്തുവെച്ചുമാണ് കുട്ടി പീഡനത്തിനിരയായതെന്നും പറയുന്നു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മങ്കട പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ […]

Continue Reading

പ്ലസ് ടു കോഴ കേസിൽ കെഎംഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

തിരുവനന്തപുരം: പ്ലസ്ടു കോഴക്കേസില്‍ കെ. എം. ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. കെ. എം. ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാൽ ആണ് ഹൈക്കോടതി കേസ് […]

Continue Reading

ആലപ്പുഴ മാരാരിക്കുളത്ത് വാഹനാപകടം; മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ മരിച്ചു

ആലപ്പുഴ മാരാരിക്കുളത്ത് വാഹനാപകടത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ മരിച്ചു.ആലപ്പുഴ സ്വദേശി ബിജു ആണ് മരിച്ചത്.ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിൽ സമീപം ഗാന്ധി സ്മാരകത്തിന് മുന്നിൽ ഇന്ന്,തിങ്കളഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. ബിജു സഞ്ചരിച്ചിരുന്ന കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ജില്ല ഓഫീസറായിരുന്ന ബിജു ഇപ്പോൾ കോട്ടയം എൻവേൺമെന്റ് എഞ്ചിനീയറാണ്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Continue Reading