ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി കോട്ടയത്തേക്ക്; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴ് മണിയോടെ വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും. ഇത് പരിഗണിച്ച് ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ […]

Continue Reading

ആനയെ കൊന്ന കേസില്‍ ആനക്കൊമ്പ് കടത്തിയ കാർ പിടികൂടി

തൃശൂർ: തൃശൂർ വാഴക്കോട്ടിലെ ആനക്കൊലയിൽ വഴിത്തിരിവ്. ആനക്കൊമ്പ് കടത്തിയ കാർ പിടികൂടി. പട്ടിമറ്റം സ്വദേശി അരുണിന്റെ കാറാണ് പിടികൂടിയത്. അരുൺ ഒളിവിലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനക്കൊലയില്‍ പ്രതികളായ പത്തുപേരെയും തിരിച്ചറിഞ്ഞു. പന്നിയ്ക്ക് വച്ച കെണിയില്‍ വീണ് ആന ചരിഞ്ഞതോടെ സ്ഥലമുടമ മണിയഞ്ചിറ റോയി പാലായിലും കുമളിയിലുമുള്ള സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. പട്ടിമറ്റത്തുള്ള ആനക്കൊമ്പ് കടത്തുകാരെയും കൂട്ടിയാണ് പാലാ സംഘം വാഴക്കോടെത്തിയത്. ഒന്നാം പ്രതി റോയി ഇടുക്കിയിലെ ഒളിതതാവളത്തിലേക്ക് മാറിയതായി വനം വകുപ്പിന് സൂചന ലഭിച്ചു. കുറ്റകൃത്യത്തില്‍ പങ്കെടുത്ത […]

Continue Reading

ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല; ഓർമ്മകളിൽ മമ്മൂട്ടി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരണവുമായി പ്രശസ്ത നടൻ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം എന്നാണ് മമ്മൂട്ടി ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിച്ചത്. ” ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു…”- മമ്മൂട്ടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ […]

Continue Reading

ഉമ്മൻചാണ്ടി താൻ കണ്ടതിൽ വെച്ച് ഏറ്റവും നിസ്വാർഥനായ ജനസേവകനെന്ന് കുഞ്ചാക്കോ ബോബൻ

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദു:ഖം പങ്കുവെച്ച് ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബൻ.vഉമ്മൻചാണ്ടിയുടെ മരണം വലിയ നഷ്ടമാണെന്നും കുടുംബപരമായി വർഷങ്ങളായി അദ്ദേഹവുമായി ബന്ധമുണ്ട്, ഈ അടുപ്പത്തിന്റെ പുറത്താണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ താൻ എത്തിയതെന്നും കുഞ്ചാക്കോ ബോബൻ തിരുവനന്തപുരത്ത് പറഞ്ഞു. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ജനസമ്മതനായ നേതാവാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്കുവേണ്ടി മാത്രം സമയം കണ്ടെത്തിയിരുന്ന ആൾ. യഥാർത്ഥ മനുഷ്യസ്നേഹി. കുടുംബപരമായ എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. മുന്നറിയിപ്പൊന്നും കൂടാതെ അദ്ദേഹത്തിന്റെ […]

Continue Reading

മലയാളികളുടെ മനസ്സറിഞ്ഞ ജനപ്രിയ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി; എൻ ഹരി

മലയാളികളുടെ മനസ്സറിഞ്ഞ ജനപ്രിയ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റും റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് അംഗവുമായ എൻ ഹരി. മുഖ്യമന്ത്രി എന്ന നിലയിലും പുതുപ്പള്ളി എംഎൽഎ എന്ന നിലയിലും നിരവധി തവണ അദ്ദേഹത്തെ നേരിൽ കാണേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. നിരവധി തവണ അദ്ദേഹത്തിനെതിരെ രാഷ്ട്രീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. പിറ്റേന്ന് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയവുമായി അദ്ദേഹത്തെ വിളിച്ചാൽ സുഖാന്വേഷണങ്ങൾ തിരക്കി സൗഹൃദം പങ്കുവെക്കുന്ന നിഷ്കളങ്ക മനസ്സിന് ഉടമയായിരുന്നു അദ്ദേഹമെന്നും എൻ ഹരി പറഞ്ഞു. ജനങ്ങളോടും […]

Continue Reading

ഇലവീഴാ പൂഞ്ചിറ ക്ഷേത്രവും ചിറയും കയ്യേറി അനധികൃത നിർമ്മാണം നടത്താനുള്ള നീക്കത്തിൽ നിന്ന് തോമസ് ചാഴികാടനും മേലുകാവ് ഗ്രാമപഞ്ചായത്തും പിന്മാറണം; എൻ ഹരി

മേലുകാവ്: നൂറ്റാണ്ടുകൾ പഴക്കമുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ അഭയകേന്ദ്രമായ ഇലവീഴാ പൂഞ്ചിറ ക്ഷേത്രവും ഭൂമിയും ചിറയും കയ്യേറി ഹാപ്പിനെസ് പാർക്ക് നിർമ്മിക്കാനുള്ള ഇടതുപക്ഷ കേരള കോൺഗ്രസ് കൂട്ടുകച്ചവടത്തിൽ നിന്ന് തോമസ് ചാഴികാടൻ എംപിയും മേലുകാവ് ഗ്രാമപഞ്ചായത്തും പിന്മാറണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ആവശ്യപ്പെട്ടു. മേലുകാവിലെ മലയോര ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് മതപരമായ ചടങ്ങുകൾ നടത്തുന്നതിന് ഏക ആശ്രയമായ ഇലവീഴാ പൂഞ്ചിറ ക്ഷേത്രഭൂമിയും ചിറയും കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടൂറിസം പദ്ധതിയുടെ മറവിൽ ഇടതുപക്ഷ സർക്കാർ […]

Continue Reading

രാഷ്ട്രീയത്തിലെ നന്മയുടെ ജനനായകന്‍; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

തൃശൂർ: രാഷ്ട്രീയത്തില്‍ നന്മയുടെയും ആദര്‍ശശുദ്ധിയുടെയും ഉന്നത മാതൃകയായി സര്‍വവിഭാഗം ജനങ്ങളുടെയും ആദരവുനേടിയ ജനനായകനാണ് ഉമ്മന്‍ചാണ്ടിയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. സുദീര്‍ഘമായ പൊതുജീവിതത്തില്‍ ഉടനീളം അദ്ദേഹം സത്യസന്ധതയും ജീവിതലാളിത്യവും പുലര്‍ത്തി. ഇരിങ്ങാലക്കുട രൂപതയുമായി എക്കാലവും അദ്ദേഹം ഊഷ്മള സൗഹൃദം നിലനിര്‍ത്തിയിരുന്നു. പൊതുസമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സുതാര്യതയുടെയും ധാര്‍മികതയുടെയും നിരന്തരമുള്ള ഓര്‍മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും ബിഷപ് പറഞ്ഞു. ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട രൂപത അനുശോചനം രേഖപ്പെടുത്തി.

Continue Reading

ഗുരുവായൂരിൽ നൂറ് പവന്റെ സ്വർണ കിണ്ടി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി സ്വർണ കിണ്ടി സമർപ്പിച്ചു. നൂറ് പവനോളം വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ വച്ചത്. ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് ആയി നൽകിയത്. 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലർച്ചെയാണ് കിണ്ടി സമർപ്പിച്ചത്.

Continue Reading

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് നായ്ക്കൾ കടിച്ചുകീറിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞത്. മൃതദേഹം കണ്ട നാട്ടുകാർ പാവയാണെന്ന് കരുതി ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട് ഇടുകയും എവിടെ വച്ച് […]

Continue Reading

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മറ്റ് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി.

Continue Reading