നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ അടിച്ചു തകർത്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചതിനെ തുടർന്ന് നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലുള്ള ഫ്ലാറ്റിലാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. ഉമ്മൻ‌ചാണ്ടിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക് കടന്ന് ചെന്ന് ജനലിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും […]

Continue Reading

ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാര്‍ യാത്ര ഇനിയുമേറെ മനുഷ്യത്വ വിരുദ്ധം തന്നെയാവും; മണിപ്പൂർ ദൃശ്യങ്ങളിൽ കെ കെ ശൈലജ ടീച്ചർ

അമര്‍ഷവും ഞെട്ടലുമുളവാക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂര്‍ കലാപത്തിന്റേതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ പലതും. 25 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നതും പരസ്യമായി പീഠിപ്പിക്കുന്നതും ‘ബേട്ടീ ബചാവോ’ മുദ്രാവാക്യമുയര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചർ. തന്റെ ഫേസ്ബുക്ക് കുറിപ്പിൽ, മണിപ്പൂര്‍ ഒടുവിലത്തെ ഉദാഹരണമാണെന്ന് കരുതാന്‍ വയ്യെന്നും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാര്‍ യാത്ര ഇനിയുമേറെ മനുഷ്യത്വ വിരുദ്ധം തന്നെയാവും. ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് സംഘപരിവാറിന്റെ ഉന്മൂലന […]

Continue Reading

വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി.തന്റെ പ്രവൃത്തിക്കെതിരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും ബിന്ദു ചന്ദ്രൻ വീഡിയോയിൽ പറഞ്ഞു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു. വിനായകന്റെ ചിത്രം കത്തിക്കുന്ന വിഡിയോയും ബിന്ദു പങ്കുവച്ചു. ബിന്ദുവിന്റെ […]

Continue Reading

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടൻ വിനായകനെതിരെ കേസ്

കൊച്ചി: ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിയെ വിനായകൻ അധിക്ഷേപിച്ചത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിച്ചു. […]

Continue Reading

ഉമ്മൻചാണ്ടിയുടെ സംസ്കാരം രാത്രി 7:30 ന്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം രാത്രി 7:30 ന് നടക്കും. 4.30 വരെ തറവാട്ട് വീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. തിരുനക്കരയിലെ പൊതുദർശനം മൂന്ന് മണിക്കൂർ നീണ്ടു. ഭൗതിക ശരീരം 4.30 വരെ തറവാട്ട് വീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 6.30 ന് പുതിയ വീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. ഏഴ് മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടക്കും. തുടർന്ന് സംസ്കാര ശിശ്രൂഷകൾ ഏഴരയോടെ നടക്കും. സംസ്കാരച്ചടങ്ങുകൾ […]

Continue Reading

കേരള നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴു മുതൽ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനു ഓഗസ്റ്റ് എഴ് മുതല്‍ തുടക്കമാവും. നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചന പ്രമേയം പാസാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണം അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ […]

Continue Reading

രാജ്യത്തിന് തീരാ നഷ്ട‌മാണ് ഉമ്മൻ ചാണ്ടിയുടെ മരണം; ഫാറൂഖ് അബ്ദുള്ള

കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് മേധാവിയുമായ ഫറൂഖ് അബ്ദുളള. ഉമ്മൻ ചാണ്ടി ജനങ്ങളെ സ്നേഹിച്ചു, ജനങ്ങൾ തിരിച്ചും. അത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വവുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് ആയിരുന്നു ഫറൂഖ് അബ്ദുളളയുടെ പ്രതികരണം. സുദീർഘമായ 45 വർഷം പൊതുപ്രവർത്തകനായി ജീവിച്ചയാളാണ് അദ്ദേഹം. കേരളത്തിന്റെ മുഖ്യമന്ത്രിയായും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചു. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും കേരളത്തിനും വേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന്റെ പേര് […]

Continue Reading

ജനനായകനെ വരവേൽക്കാനൊരുങ്ങി തിരുനക്കര മൈതാനം

കോട്ടയം: ജനനായകന്റെ ഭൗതികശരീരം വരവേൽക്കാൻ ഒരുങ്ങി തിരുനക്കര മൈതാനം. ആയിരക്കണക്കിന് ജനങ്ങളാണ് തിരുനക്കര മൈതാനിയിൽ തടിച്ചുകൂടിയിരിക്കുന്നത്. ഇപ്പോഴും എപ്പോൾ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എത്തുമെന്ന് ആർക്കും നിശ്ചയമില്ല. നിലവിൽ കൊട്ടാരക്കരയിൽ ആണ് വിലാപയാത്ര എത്തിയിരിക്കുന്നത്. റോഡിന്റെ ഇരുവശവും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് അവരുടെ ജനകീയ നേതാവിനെ ഒരു നോക്ക് കാണുവാൻ തടിച്ചു കൂടിയിരിക്കുന്നത്.

Continue Reading

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട കേസില്‍ രണ്ട് പ്രതികൾക്കും ജാമ്യം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യുയുസി ആൾമാറാട്ട കേസിൽ രണ്ട് പ്രതികൾക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു, എസ്എഫ്ഐ നേതാവായിരുന്ന വിശാഖ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചിന്റേതാണ് തീരുമാനം. കേസിൽ റിമാന്റിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾക്കും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജയിലിൽ നിന്ന് പുറത്ത് കടക്കാനാവും.

Continue Reading

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കും

കോട്ടയം: ഉമ്മൻചാണ്ടിയുടെ മൃതസംസ്കാര ചടങ്ങിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പങ്കെടുക്കും. നാളെ രണ്ട് മണിക്കാണ് പുതുപ്പള്ളി പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കുക. ചൊവ്വാഴ്ച ബെംഗളുരുവിലെത്തി രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. കുടുംബത്തെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചാണ് ഇരുവരും ബെംഗളുരുവിലെ മന്ത്രി ടി ജോണിന്റെ വീട്ടിൽ നിന്ന് മടങ്ങിയത്. ടി ജോണിന്റെ വീട്ടിലായിരുന്നു ബെംഗളുരുവിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചത്.

Continue Reading