കാസര്‍കോട് സ്‌കൂൾ മുറ്റത്തെ മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

സ്‌കൂൾ മുറ്റത്തെ മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ പുത്തിഗെയിൽ അംഗഡിമൊഗർ ജി എച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) യാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് മുറ്റത്തുള്ള മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചത്. അംഗഡിമൊഗറിലെ ബി എം യൂസഫ് – ഫാത്വിമത് സൈനബ് ദമ്പതികളുടെ മകളാണ് ആയിഷത്ത്

Continue Reading

കർണാടകത്തിലെ നേഴ്സിംഗ് തട്ടിപ്പ്അന്വേഷിക്കാൻ ഉത്തരവ് നല്‍കി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കർണാടകത്തിൽ നേഴ്സിംഗ് പഠനത്തിൻ്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിംഗ് പഠനത്തിന് താൽപ്പര്യം വർധിച്ചത്. ഏറ്റവുമധികം മലയാളി വിദ്യാർത്ഥികൾ നേഴ്സിംഗ് പഠിക്കാൻ എത്തുന്നത് കർണാടകത്തിലെ കോളേജുകളിലാണ്. 1100 ഓളം നേഴ്സിംഗ് കോളേജുകൾ ബംഗളുരുവിലുണ്ട്. ബംഗളുരുവിലെ നഴ്സിംഗ് കോളേജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ […]

Continue Reading

കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. […]

Continue Reading

കൊല്ലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

കൊല്ലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കരിക്കോട് ഷാപ്പമുക്കിലെ പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. എതിരേ അമിത വേഗതയില്‍ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

അതിതീവ്ര മഴക്ക് സാധ്യത മുഖ്യമന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കണ്ടോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. ഏഴ് ജില്ലകളിൽ ദേശിയ ദുരന്ത പ്രതികരണ സേന സജ്ജമാണ്. മുഖ്യമന്ത്രിയുടെ ജാഗ്രത […]

Continue Reading

വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത

ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവർഷം കനത്തു. വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Continue Reading

അജിത് പവാറിനെയും മറ്റ് എട്ട് പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി

മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി. ഇത് സംബന്ധിച്ച് എന്‍സിപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. 1999ല്‍ ശരദ്പവാര്‍ സ്ഥാപിച്ച എന്‍സിപിയെ വന്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ നെടുകെ പിളര്‍ത്തിയാണ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായത്. പവാറിന്റെ അടുത്ത വിശ്വസ്തരായ ഛഗന്‍ ഭുജ്ബല്‍ ഉള്‍പ്പെടെ 8 പേരും അജിത്തിനൊപ്പം ഷിന്‍ഡെ -ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിമാരായി. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ശരദ് പവര്‍ ബുധനാഴ്ച […]

Continue Reading

ഡോ.പി.ആർ ശാസ്ത്രി അനുസ്മരണവും അവാർഡ് ദാനവും നടത്തി

നോർത്ത് പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനും എസ്.എൻ.വി സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളും ഡോ.പി.ആർ ശാസ്ത്രി അനുസ്മരണവും അവാർഡ് ദാനവും നടത്തി. കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക അവാർഡ് നേടിയ പ്രമോദ് മാല്യങ്കരയെ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷനായി. പി.ആർ. ശാസ്ത്രിയുടെ ഫോട്ടോ അനാഛാദനം ചെയ്തു. എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, […]

Continue Reading

വെൽനെസ് സെന്റർ നിർമാണോദ്ഘാടനം നടന്നു

കപ്പാലുവേങ്ങ: പെരുവന്താനം ഗ്രാമപഞ്ചായത്തിലെ കപ്പാലുവേങ്ങ വാർഡിലുള്ള കണയങ്കവയൽ സബ് സെന്റർ ഉന്നത നിലവാരത്തിലേക്ക്.. നൂറ് കണക്കിന് ആളുകൾ ഗുണഭോക്താക്കളായി വരുന്ന ഈ പ്രദേശത്തു നിലവിൽ ഉണ്ടായിരുന്ന സബ് സെന്റർ നാഷണൽ ഹെൽത്ത്‌ മിഷന്റെ അംഗീകാരത്തോടെ ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്റർ ആയാണ് ഉയർത്തിയിരിക്കുന്നത്..8 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്..നിർമാണോദ്ഘാടന യോഗം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എബിൻ കുഴിവേലിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ ഡോമിന സജി ഉദ്ഘാടനം നിർവഹിച്ചു..പുതുതായി വെയ്റ്റിംഗ് ഏരിയ, ഭിന്നശേഷി ടോയ്ലറ്റ്, ഇമ്മ്യൂണൈസേഷൻ റൂം, ലാബ് […]

Continue Reading

ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കുറ്റം.

Continue Reading