ഡോ. വന്ദന ദാസ് വധക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. മേയ് 10നു പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ […]

Continue Reading

ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബറ്റിൻ സന്യാസ സഭയുടെ മദർ ജനറലായി സിസ്റ്റർ ലിസ്സി തട്ടിലിനെ തെരഞ്ഞെടുത്തു

അങ്കമാലി: ഇറ്റലിയിലെ റോം ആസ്ഥാനമായി എട്ട് രാജ്യങ്ങളിൽ സേവനം ചെയ്യുന്ന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബറ്റിൻ എന്ന സന്യാസ സഭയുടെ മദർ ജനറലായി സിസ്റ്റർ ലിസ്സി തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലി , ഇൻഡോനേഷ്യ, ഇക്വഡോർ , ഇന്ത്യ , അമേരിക്ക , ആഫ്രിക്ക , ഫിലിഫെെൻസ് . , പനാമ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സഭയുടെ 193 വർഷത്തെ ചരിത്രത്തിൽ മദർ ജനറൽ സ്ഥാനത്തേക്ക് നിയമിതയായ ആദ്യത്തെ ഏഷ്യൻ വംശജയാണ് . അങ്കമാലി ചെത്തിക്കോട് തട്ടിൽ […]

Continue Reading

കേരളം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിൽ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. കേരളം തമിഴ്നാട്, കർണാടക, ​ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ’14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ […]

Continue Reading

മൈക്ക് കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഹൗളിംഗ് ഉണ്ടായത് ബോധപൂർവമല്ലെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഏറെ വിവാദമായ സംഭവത്തിൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് തലയൂരുകയായിരുന്നു.പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

Continue Reading

കടവന്ത്രയിലെ ബാർ ആക്രമണം; കൊച്ചിയിലെ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം

കടവന്ത്രയിലെ ബാറില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പൊലീസ്. നഗരത്തിലെ ബാറുകളിൽ രാത്രി പത്ത് മണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ നടത്തരുതെന്ന് ബാര്‍ ഉടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാറുകളില്‍ പൊലീസ് നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. നിര്‍ദേശിച്ച സമയത്തിനപ്പുറം ബാറുകളില്‍ പാര്‍ട്ടികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. ബാറുകളില്‍ അടക്കം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അഞ്ച് മിനിറ്റിനകം എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ […]

Continue Reading

വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മർദ്ദപാത്തിയും ദുർബലമായിട്ടുണ്ട്.

Continue Reading

കുടുംബശ്രീ സ്വാശ്രയ സംഘാംഗങ്ങളായ വനിതകളുടെ പേരിൽ വായ്പാ തട്ടിപ്പുനടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

കടുത്തുരുത്തി: വീട്ടമ്മമ്മാരുള്‍പ്പെടെയുള്ള സാധാരണക്കാരായ നൂറുകണക്കിനാളുകളെ കമ്പിളിപ്പിച്ചു മുന്‍ വനിതാജന പ്രതിനിധിയുടെയും മുന്‍ ബാങ്ക് മാനേജരുടെയും നേതൃത്വത്തില്‍ ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി കമ്പിളിപ്പിച്ചതായി പരാതി. സഹകരണസംഘത്തില്‍ നിന്നും ബാങ്കില്‍ നിന്നും തങ്ങള്‍ എടുക്കാത്ത വായ്പയുടെ തിരിച്ചടവ് ആവശ്യപെട്ട് കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചതായി വീട്ടമ്മമാര്‍ പറയുന്നു. തങ്ങള്‍ ഒരു രൂപ പോലും എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപെട്ട് ബാങ്കില്‍ നിന്നും സഹകരണ സ്ഥാപനത്തില്‍ നിന്നും കോടതയില്‍ നിന്നുമെല്ലാം നോട്ടീസ് ലഭിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. മാഞ്ഞൂര്‍ പഞ്ചായത്ത് നിവാസികളായ […]

Continue Reading

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. നിര്‍മല കോളജിനു മുന്നില്‍ ഇന്നു വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ബികോം അവസാന വര്‍ഷ വിദ്യാർഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍. നമിത ആണ് മരിച്ചത്. നമിതയുടെ കൂടെയുണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജിനും പരിക്കേറ്റു. റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്തുനിന്നു വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവിനും അപകടത്തില്‍ […]

Continue Reading

നെഹ്‌റു ട്രോഫി വള്ളംകളിയിൽ തുഴയെറിയാൻ ഇത്തവണ മുളക്കുളം ശ്രീലക്ഷ്മണ ബോട്ട്ക്ലബ്ബും

കടുത്തുരുത്തി: പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബ് പരിശീലനം തുടങ്ങി. 18 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോട്ടപ്പുറത്തിന്റെ കരുത്തിൽ ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബ് നെഹ്റുട്രോഫി വള്ളംകളിയിൽ തുഴയെറിയുന്നത്. മത്സരത്തിനായുള്ള പരിശീലനം മൂവാറ്റുപുഴയാറിലെ മുളക്കുളം ആറാട്ടുകടവിൽ ആരംഭിച്ചു. വെപ്പ് എ ട്രേഡ് വിഭാഗത്തിലാണ് മത്സരിക്കുന്നത്. 1982 ലാണ് മുളക്കുളം ശ്രീലക്ഷ്മണ ബോട്ട് ക്ലബ് ആദ്യമായി പുന്നമടക്കായലിൽ മത്സരിക്കുന്നത്. ഇരുട്ടുകുത്തി വിഭാഗത്തിൽ മിന്നൽ തങ്കത്തിൽ മത്സരിച്ചെങ്കിലും തുഴപ്പാടുകൾക്ക് തോറ്റു രണ്ടാം സ്ഥാനം നേടി. […]

Continue Reading

കെ എസ് എസ് എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി സമാപനം

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ സില്‍വര്‍ ജൂബിലി സമാപനം നാളെ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററിലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30 ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ […]

Continue Reading