കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുദ്രാവാക്യം വിളിച്ചയാൾ ഉൾപ്പടെയാണ് അറസ്റ്റിലായിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

ചൈനയില്‍ നിന്ന് ആദ്യ കപ്പല്‍ വിഴിഞ്ഞത്തേക്ക്

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബര്‍ 24ന് എത്തുമെന്ന് തുറമുഖവകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കപ്പലെത്തുക ചൈനയില്‍ നിന്നാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ മാസാന്ത്യ പ്രവര്‍ത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. പാറക്ഷാമം പരിഹരിക്കാൻ നടപടി എടുത്തു. രണ്ട് പുതിയ ക്വറികളില്‍ നിന്ന് പാറ എത്തിക്കുമെന്നും ഏറ്റവും ഉറപ്പുള്ള സംവിധാനങ്ങള്‍ ആണ് ഇതിനായി ഉണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 2024 മേയില്‍ എല്ലാ ഫേസും കമ്മീഷൻ ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Continue Reading

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകൾ കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് കിണാശ്ശേരി സ്വദേശിയും സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഷഹബാസിൻ്റെ ഹർജിയിൽ കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. സംഘടനയുടെ ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പരാതിക്കാരന്റെ വാദം അംഗീകരിച്ച കോടതി തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കോടതി നടപടിയിൽ നിർത്തിവെയ്‌ക്കേണ്ട അവസ്ഥ വന്നതോടെ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് യൂത്ത് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.

Continue Reading

കെ എസ് ഇ ബി പെൻഷനേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ല സമ്മേളനം

തൃശൂർ: കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ല സമ്മേളനം തൃശൂർ മോത്തിമഹലിൽ സംസ്ഥാന സെക്രട്ടറി കെ ആർ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി കെ രവീന്ദ്രനാഥു അദ്ധ്യക്ഷത വഹിച്ചു. മണിപ്പൂരിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിക്കൊണ്ടും കലാപം അടിച്ചമർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജില്ല വനിതാവേദി കൺവീനർ കെ പി മായാദേവി പ്രമേയം അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി പി […]

Continue Reading

യൂത്ത്കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കാൻ കോഴിക്കോട് ജില്ലാ മുൻസിഫ് കോടതി ഉത്തരവ്

കോഴിക്കോട്: യൂത്ത്കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് കോഴിക്കോട് ജില്ലാ മുൻസിഫ് കോടതി ഉത്തരവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല എന്നും കോടതി പറഞ്ഞു. കോഴിക്കോട് കിണാശ്ശേരി മണ്ഡലത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഷഹബാസ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതിയുമായി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ ഒരു വോട്ടര്‍ പട്ടിക ഇല്ലാതെയാണ് ഇപ്പോള്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്നും ആർക്കു […]

Continue Reading

കുഞ്ഞു ഡാവിഞ്ചിക്ക് വരയിലൂടെ വലിയ ഡാവിഞ്ചിയുടെ സ്നേഹ സമ്മാനം

ഏബിൾ സി അലക്സ്‌ കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ട ഡാവിഞ്ചി സന്തോഷിനു വലിയ ഡാവിഞ്ചിയുടെ സ്നേഹ സമ്മാനം. പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് തത്സമയം ഡാവിഞ്ചി സന്തോഷിന്റെ ചിത്രം വരച്ചു തന്റെ സ്നേഹം പ്രകടിപ്പിച്ചത്.തന്‍റെ പേര് സുരേഷ് എന്നായിരുന്നു ഇടയ്ക്ക് വെച്ച് തൂലികാ നാമമായി സ്വീകരിച്ചതാണ്‌ ഡാവിഞ്ചിയെന്ന് കൊടുങ്ങല്ലൂരിന്റെ ഈ ചിത്രകാരൻ പറയുന്നു. എന്നാൽ ഈ കുട്ടി ചലച്ചിത്ര താരം അങ്ങനെയല്ല ഈ മകന്റെ യഥാര്‍ത്ഥ പേര് തന്നെ […]

Continue Reading

ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ ആന്‍തേ 2023 ഒക്ടോബറില്‍

കൊച്ചി: ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ആന്‍തേ (ആകാശ് നാഷണല്‍ ടാലന്റ് എക്‌സാമിനേഷന്‍)യുടെ 14-ാം പതിപ്പ് ഒക്ടോബര്‍ 7നും 15നും ഇടയില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരീക്ഷയില്‍ 700 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. പതിനാറര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ആന്‍തേ പരീക്ഷ എഴുതിയത്. നീറ്റ്, ജെ ഇ ഇ അഡ്വാന്‍സ് തുടങ്ങിയ ഉന്നത […]

Continue Reading

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; പൊലീസുകാരന് പരിക്ക്

നിലമ്പൂർ: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. അരീക്കോട് ക്യാമ്പിലെ പൊലീസുകാരനായ അഹമ്മദ് ബഷീറിനാണു പരിക്കേറ്റത്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. തിരച്ചിലിനിടെ സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ അഹമ്മദ് ബഷീറിന് പരിക്കേൽക്കുകയായിരുന്നു. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും […]

Continue Reading

‘സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും’; പുതിയ മദ്യനയത്തിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടും. പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും. ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് […]

Continue Reading

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 44,000ന് മുകളില്‍

സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ നാല്‌ ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ ഉയർന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി […]

Continue Reading