യുജിസി ചട്ടം ലംഘിക്കാൻ ഇടപെട്ടിട്ടില്ല; പ്രിൻസിപ്പൽ നിയമന പട്ടിക ആരോപണം തള്ളി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. യുജിസി ചട്ടം ലംഘിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയെന്നും മന്ത്രി ബിന്ദു പറഞ്ഞു. യുജിസി ചട്ടം പരിഗണിച്ച് സീനിയോറിറ്റി അനുസരിച്ചാകും നിയമനം. പ്രിന്‍സിപ്പല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല. അന്തിമ പട്ടിക തയ്യാറായിട്ടില്ല. കോടതി വിധി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പരാതിക്കിടയാകാത്ത രീതിയില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ […]

Continue Reading

വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്

വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ്. കല്ലേറിൽ ഒരു ട്രെയിനിന്റെ ചില്ല് തകർന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. എറണാകുളം- ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ- മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായി. വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നത് വ്യക്തമല്ല.

Continue Reading

കോഴിക്കോട് തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു-47) ആണ് മരിച്ചത്. കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. തെരുവ് നായ റോഡിന് കുറുകെ ചാടി ഓട്ടോയിൽ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനിൽ ബാബുവിനെ ഉടൻ തന്നെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. സിഐടിയു ഹാര്‍ബര്‍ സെക്ഷൻ സെക്രട്ടറിയും പ്രദേശത്തെ […]

Continue Reading

മൂവാറ്റുപുഴയിൽ കോളേജ് വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കാപ്പ ചുമത്തും

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കാപ്പ ചുമത്തും. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക. അപകടത്തിൽ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ വെച്ച് ആന്‍സണ്‍ ഓടിച്ച ബൈക്ക് ഇടിച്ചാണ് നിര്‍മല കോളജ് വിദ്യാര്‍ഥിനിയായ വാളകം സ്വദേശിനി നമിത മരിച്ചത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ബൈക്കോടിച്ച […]

Continue Reading

കൊച്ചിയിൽ 17 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും

കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതോടെ കൊച്ചിയില്‍ ജലവിതരണം മുടങ്ങും. കോർപ്പറേഷൻ പരിധിയിലെ 17 വാർഡുകളിൽ കുടിവെള്ള വിതരണം തടസപ്പെടും. പാലാരിവട്ടം– തമ്മനം റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് നഗരത്തിലേക്ക് ജലം എത്തിക്കുന്ന പൈപ്പാണ് വീണ്ടും പൊട്ടിയത്. തമ്മനം, ഇടപ്പള്ളി, പാലാരിവട്ടം, കല്ലൂർ, വെണ്ണല, ചളിക്കവട്ടം, പൊന്നുരുന്നി, തുടങ്ങി 17 ഡിവിഷനുകളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലം സന്ദർശിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മുതലേ […]

Continue Reading

ഭിന്നശേഷിക്കാരുടെ പുനരധിവാസവും മുഖ്യധാരാവത്ക്കരണവും സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ചകള്‍; മന്ത്രി വി എന്‍ വാസവന്‍

കടുത്തുരുത്തി: ഭിന്നശേഷിക്കാരുടെ പുനരധിവാസവും മുഖ്യധാരാവത്ക്കരണവും സാമൂഹ്യ പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ച്ചകളാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററിലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ജീവിത പ്രയാസങ്ങളെ അതിജീവിച്ച് മുന്‍പോട്ട് […]

Continue Reading

ബെംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് അപകടം; കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബെംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ചന്നപട്ടണയ്ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം നടന്നത്.

Continue Reading

ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

കോട്ടയം പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. . ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന്റെ കാരണം എന്നാണ് പ്രഥാമിക നിഗമനം. കട നടത്തുന്ന ഉദയശ്രീ (31) എന്ന യുവതി ലോറിക്കടിയില്‍പ്പെട്ടു. ഏറെനേരം പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ ഉദയശ്രീ, അനീഷ്, ജനിത്ത്, ആശിഷ്, […]

Continue Reading

ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ലെന്ന് അഡ്വ. ഷുക്കൂര്‍

കാസർകോഡ്: ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്‍റേതല്ലെന്ന് നടനും അഭിഭാഷകനുമായ അഡ്വ. ഷുക്കൂര്‍. കേസില്‍ തട്ടിപ്പിന് ഇരയായവർക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് കേസെടുത്തിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ കളനാട് കട്ടക്കാല്‍ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലാണ് അഡ്വ. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തത്. സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ […]

Continue Reading

അടിമാലി കൂട്ടക്കൊല യിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

ഇടുക്കി: ഇടുക്കി അടിമാലിയിൽ ലോഡ്ജ് ഉടമ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. തൊടുപുഴ സെഷൻസ് കോടതിയുടെ ശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരുടെ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ആണ് ഡിവിഷൻ ബെഞ്ച് ശരി വെച്ചത്. അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെയാണ് […]

Continue Reading