സർക്കാർ ആശുപത്രിയിൽ കുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയാണ് പരാതി. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ കാരണം ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാൻ വിസമ്മതിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ ഡോക്ടറിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. പനിയും ശ്വാസംമുട്ടലും മൂലം ഇന്നലെ രാത്രിയാണ് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ തയ്യാറായില്ല. ശ്രീകല എന്ന ഡോക്ടറിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇവർ പൊലീസുകാരോടക്കം ധാർഷ്ട്യത്തോടെയാണ് പെരുമാറിയത് […]

Continue Reading

ആലുവയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയിൽ; കുട്ടിയെ കണ്ടെത്താനായില്ല

ആലുവ: ആലുവയിൽ നിന്നും ബിഹാർ സ്വദേശി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടി. അതേസമയം കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രതി അഫ്‌സാഖ് ആലമിനെ ഇന്നലെ തന്നെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. പെൺകുട്ടിയെ പ്രതി കൈമാറിയെന്നാണ് പൊലീസിന്റെ സംശയം. ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതൽ കാണാതായത്. മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് […]

Continue Reading

ഏറ്റുമാനൂർ- എറണാകുളം റോഡിൽ വളവുകൾ നിവർത്തുന്നു

കടുത്തുരുത്തി: വാഹനയാത്രക്കാരുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്കാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ഏറ്റുമാനൂർ – എറണാകുളം റോഡിലെ കൊടും വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾക്ക് പച്ചക്കൊടി വീശി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ഇതോടെ ജീവൻ വച്ചു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനം ജംഗ്ഷൻ മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള 41 കൊടുംവളവുകളാണ് ഈ പദ്ധതിയിൽ നടു നിവർത്തുന്നത്. സുഗമവും സുരക്ഷിതവും അപകടരഹിതവുമായ റോഡ് യാത്രാ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇതിനായി 1.1859 ഹെക്ടർ ഭൂമി സ്വകാര്യ […]

Continue Reading

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഓഫ് കേരളാ സമര പ്രഖ്യാപന വാഹന പ്രചരണ ജാഥ

ഏറ്റുമാനൂർ : തൊഴിൽ മേഖലയെ ബാധിക്കുന്ന അശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക, ജനററ്റേർ ഘടിപ്പിച്ച പ്രൈവറ്റ് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കി നൽകുക, സ്വതന്ത്ര ക്ഷേമനിധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഓഫ് കേരളാ (എൽ.എസ്. ഡബ്ല്യു.എ.കെ. ) ഓഗസ്റ്റ് 1, 2 തിയതികളിൽ കോട്ടയം ജില്ലയിൽ സമര പ്രഖ്യാപന വാഹന പ്രചരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ജയ്സ് തോമസാണ് ജാഥാ ക്യാപ്റ്റൻ . ഓഗസ്റ്റ് ഒന്നിന് […]

Continue Reading

കുറവിലങ്ങാടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കളത്തൂർ ഭാഗത്ത് പിണ്ടിയേക്കരിയിൽ വീട്ടിൽ അമൽ സജി (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ അതിജീവതയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.അതിജീവതയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത്.റ്റി, എസ്.ഐ സന്തോഷ്, എ.എസ്.ഐ അജി, സി.പി.ഒ പ്രവീൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ […]

Continue Reading

നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനി ജൂലിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പത്ത് ദിവസം മുൻപ് വീടിന് സമീപം കുഴിച്ചിട്ട മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിച്ച് പുറത്തേക്കിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തെരുവുനായകൾ കടിച്ചു വലിക്കുന്ന നിലയിൽ […]

Continue Reading

കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയോട് പ്രതികരിച്ച് നൗഷാദ്

തൊടുപുഴ: തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ പ്രതികരണവുമായി നൗഷാദ്. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്ന് പറഞ്ഞ നൗഷാദ്, ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ വെളിപ്പെടുത്തി. ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. അതേസമയം സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകൾ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്. പത്തനംതിട്ടയിൽ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ മദ്യപിച്ചിരുന്നെന്നും ഇതിനെ തുടർന്നാണ് നാട് വിട്ടതെന്നുമാണ് […]

Continue Reading

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ജോത്സ്യൻ അറസ്റ്റിൽ

വൈക്കം: ടിവി പുരത്ത് പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദർശനാണ് പൊലീസ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടിയാണ് പ്രതി പീഡനം നടത്തിയത്. കഴിഞ്ഞ നവംബർ 22 നായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കൊടുത്ത് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മൊഴി. വിവരം പുറത്തു പറയുമെന്നായപ്പോൾ പീഡന ദൃശ്യങ്ങൾ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് […]

Continue Reading

കെഎസ്ഇബി ജീവനക്കാര്‍ തമ്മിൽ ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ: ത്രിശ്ശൂരിൽ കെഎസ്ഇബി ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. വിയ്യൂരില്‍ ആണ് സംഭവം. തമിഴ്‌നാട് സ്വദേശി മുത്തുപാണ്ടി(49) ആണ് മരിച്ചത്. തമിഴ്‌നാട് തെങ്കാശി സ്വദേശി മാരിപാണ്ടി(60)ആണ് മുത്തുപാണ്ടിയെ കുത്തിയത്.കെഎസ്ഇബി താല്‍കാലിക ജീവനക്കാരായിരുന്നു ഇരുവരും.മദ്യപാനത്തെ തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ ചില തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് വഴി വെച്ചത്. വിവരമറിഞ്ഞ് വിയ്യൂർ പൊലീസ് ഉടൻ സ്ഥലത്തെത്തി കുത്തേറ്റ മുത്തുപാണ്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പ്രതിയായ മാരിപാണ്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

മുട്ടില്‍ മരംമുറി കേസ്; പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. മുട്ടില്‍ മരംമുറി കേസില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേസിന്റെ അന്വേഷണം ശരിയായ ദിശയിലെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതികൾക്ക് നേരെ കുരുക്ക് […]

Continue Reading