ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. കുട്ടിയുടെ മൃതദേഹം ആലുവ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലും പഠിച്ചിരുന്ന സ്കൂളിലും പൊതുദർശനം ഉണ്ടാകും. ഇതിനുശേഷമാണ് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുക. കൊലപാതകത്തിന് മുൻപ് കുട്ടി ക്രൂര പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്.

Continue Reading

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതി; എംബിബിഎസ് നൽകാൻ തീരുമാനം

തൃശൂർ : ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകാൻ തീരുമാനിച്ചു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയാണ് ഇക്കാര്യം അറിയിച്ചത്. വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവെയാണ് മേയ് 10ന് വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച […]

Continue Reading

മണിപ്പൂർ കലാപം; വനിതാ റാലി നടത്തി

കല്ലറ: മണിപ്പൂർ കലാപത്തിൽ ക്രൂരമായ പീഡനത്തിന് ഇരയാവുകയും മരണപെടുകയും ചെയ്ത സ്ത്രീകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കല്ലറ പഞ്ചായത്ത്‌ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് വനിതാ റാലി നടത്തി. കല്ലറ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അമ്പിളി മനോജ്‌ ആദ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണി തൊട്ടുങ്കൽ ഉദ്ഘാടനം നിർവഹിച്ചു, കല്ലറ പഴയ പള്ളി വികാരി ഫാദർ സ്റ്റീഫൻ കണ്ടരപ്പള്ളി,വനിതാ റാലി കോർഡിനേറ്റർ ജയ്‌മോൾ റെജി,ബ്ലോക്ക്‌ പഞ്ചായത്ത്‌ […]

Continue Reading

ആലുവയിലെ കൊലപാതകം; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുള്ള പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയ ശേഷം പൊലീസ് അന്വേഷണത്തില്‍ ഗൗരവം ഉള്‍ക്കൊണ്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. പൊലീസിന് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ആലുവയില്‍ അഞ്ച് വയസുകാരിയെ കണ്ടെത്താന്‍ ആദ്യ ഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് തീവ്രശ്രമമുണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് തൊട്ടു പിന്നാലെ ‘മകളേ മാപ്പ്’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ് […]

Continue Reading

മകളെ മാപ്പ്, ഞങ്ങളുടെ ശ്രമം വിഫലമായി’; കുറിപ്പുമായി കേരള പൊലീസ്

കൊച്ചി: ആലുവയിൽ 5 വയസുകാരി ചാന്ദിനി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയെ ജീവനോടെ മാതാപിതാക്കളുടെ അരികിൽ എത്തികാന്‍ സാധിക്കാതിരുന്നതിൽ മാപ്പ് പറഞ്ഞ് കേരള പൊലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ചാന്ദിനിയെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി”. മകളെ മാപ്പ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.അഞ്ചുവയസുകാരിയുടെ ദാരുണ കൊലപാതകത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി നിരവധിരാഷ്ട്രീയ സാംസ്കാരിക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നടന്നത് ദാരുണ സംഭവമാണെന്നാണ് മന്ത്രി പി രാജീവ്‌ പറഞ്ഞത്. പ്രതിയെ വേഗത്തിൽ പിടികൂടിയെന്നും കുട്ടിയെ തിരിച്ചുകിട്ടുമെന്ന് […]

Continue Reading

ആലുവയിലെ കൊലപാതകം; പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ

ആലുവ: ആലുവയിൽ തട്ടിക്കൊണ്ടുപോയി കൊലചെയ്യപ്പെട്ട പെൺകുട്ടി അതിക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതര മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ അറിയിച്ചു. മനുഷ്യമനസ്സിനെ നടുക്കുന്ന സംഭവമാണ് ഇതെന്നും അതിഥി തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ സർക്കാർ […]

Continue Reading

പ്ലസ് വൺ പ്രവേശനം; സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, ഏയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയവർക്ക് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. ഉച്ചയ്ക്ക് രണ്ട് മുതൽ 31ന് വൈകിട്ട് നാല് വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. സ്കൂളുകളിലെ സീറ്റൊഴിവുകളുടെ വിവരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജില്ലയിൽ തന്നെയുള്ള മറ്റൊരു സ്കൂളിലേക്ക് മാറാനും അതേ സ്കൂളിലോ മറ്റൊരു സ്കൂളിലോ വിഷയ കോംബിനേഷൻ മാറ്റാൻ സാധിക്കും. ഒന്നിലധികം സ്കൂളുകളിലേക്കും കോംബിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിക്കാം. ഒന്നാം […]

Continue Reading

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയുടെ മൃതദേഹം ലഭിച്ചു. ആലുവ മാർക്കറ്റിന് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപത്തെ മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് ഇന്നലെ വൈകിട്ട് 3.30 മുതൽ കാണാതായത്. മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിക്കുന്ന ബീഹാർ സ്വദേശി തട്ടിക്കൊണ്ടുപോയതായി സംശയമുയർന്നത്‌. തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദ്നി. അഫ്‌സാഖ് […]

Continue Reading

അനില്‍ ആന്റണി ബിജെപി കേന്ദ്ര നേതൃത്വത്തിലേക്ക്

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ അനില്‍ ആന്റണി കേന്ദ്ര നേതൃത്വത്തിലേക്ക്. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയാകുമെന്നുള്ള വിവരമാണ് ലഭിക്കുന്നത്. പാര്‍ട്ടി പുറത്തുവിട്ട ദേശീയ ഭാരവാഹി പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചത്. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. 13 പേരാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം അനില്‍ ആന്റണി ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ ആന്റണി മോദിയെ കണ്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ […]

Continue Reading

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. ചെമ്പകമംഗലത്തു വെച്ചാണ് തീപിടുത്തം ഉണ്ടായത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ എട്ട് മണിയോടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. ചെമ്പകമംഗലത്തിന് സമീപം ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. മംഗലപുരം പൊലീസ് അടക്കം […]

Continue Reading