വരുമാന സാധ്യതകള്‍ കൂടുതലുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ തിരഞ്ഞെടുത്ത് പരിശീലനം ലഭ്യമാക്കുന്നത് അഭികാമ്യം; ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്

കോട്ടയം: വരുമാന സാധ്യതകള്‍ കൂടുതല്‍ ഉള്ള സ്വയം തൊഴില്‍ പദ്ധതികള്‍ തിരഞ്ഞെടുത്ത് പരിശീലനം ലഭ്യമാക്കുന്നത് അഭികാമ്യമാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്. സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തയ്യല്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സമഗ്ര വികസനത്തിന് […]

Continue Reading

പൊലീസ് തലപ്പത്ത് അഴിച്ചുപണി; വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍, മനോജ് എബ്രഹാം ഇന്റലിജന്‍സ് മേധാവി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായിരുന്ന ടി കെ വിനോദ്കുമാർ ഡിജിപിയായി സ്ഥാനക്കയറ്റത്തോടെ വിജിലന്‍ ഡയറക്ടറായി നിയമിതനായി. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റി. കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. ഡിജിപി ടോമിന്‍ ജെ തച്ചങ്കരി 31 നു വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ് കുമാറിനെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. ജയില്‍ മേധാവി കെ പദ്മ കുമാറിനെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ […]

Continue Reading

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ‘അതിഥി’ ആപ്പ്; പരിഗണന ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘അതിഥി’ ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേയ്ക്ക് എത്തുന്ന അതിഥികള്‍ എന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിലവില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കും വരവ് […]

Continue Reading

പൊലീസ് മർദിച്ചതുകൊണ്ടാണ് നൗഷാദിനെ കൊന്നെന്ന് പറഞ്ഞത്; ആരോപണങ്ങളുമായി അഫ്‌സാന

പത്തനംതിട്ട: ഭര്‍ത്താവായ നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനൽകിയത് പൊലീസ് മർദിച്ചത് കൊണ്ടാണെന്ന്‌ അഫ്സാന. പൊലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്നും രണ്ട് ദിവസം തുടർച്ചയായി തന്നെ പൊലീസ് ക്രൂരമായി മർദിച്ചു എന്നും പിതാവിനെ അടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും അഫ്‌സാന പറഞ്ഞു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന വെളിപ്പെടുത്തി. നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. […]

Continue Reading

പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കോട്ടയം സ്വദേശി മരിച്ചു

തിരുവനന്തപുരം: വർക്കല പാപനാശം ഏണിക്കൽ ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10നാണ് അപകടം നടന്നത്. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്. തിരയിൽപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ച് ഉടൻ തന്നെ സിപിആർ നൽകി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം റിയാദ് വർക്കലയിൽ എത്തിയത്.

Continue Reading

ആലുവയിലെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു

കൊച്ചി:ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക്ക് ആലത്തിനെ റിമാൻഡ് ചെയ്തു. പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറിൽ ചുമത്തിയിട്ടുള്ളത്. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നത്. തായിക്കാട്ടുകര എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിച്ചത്. കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് സംഘം ബീഹാറിലേക്ക് […]

Continue Reading

കേന്ദ്ര സർക്കാരിന് ഡാറ്റാ ഫോബിയയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേന്ദ്ര സർക്കാരിന് ഡാറ്റാ ഫോബിയയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പകപോക്കൽ രാഷ്ട്രീയമാണ് സംസ്ഥാനങ്ങളോടും കാണിക്കുന്നത്. സാമ്പത്തികമായി സംസ്ഥാന സർക്കാരിനെ ഞെക്കിക്കൊല്ലുകയാണെന്നും മന്ത്രി പറഞ്ഞു. ഡാറ്റകൾ സംസാരിക്കുമ്പോൾ കേന്ദ്ര സർക്കാർ വാദങ്ങൾ ഓരോന്നായി പൊളിയുന്നു. വെളിയിട വിസർജനം, ഗ്യാസ് കണക്ഷനില്ലാത്ത വീടുകൾ തുടങ്ങിയവയിലെ പൊള്ളത്തരം പുറത്തായി. ഡയറക്ടർ കെ എസ് ജെയിംസ് കള്ളം പറഞ്ഞതല്ല… വസ്തുത പറഞ്ഞതാണ്. അതിന് പിരിച്ചുവിടുകയല്ല വേണ്ടത്. കേന്ദ്രസർക്കാരിന് ഡാറ്റാ ഫോബിയയാണ് മന്ത്രി പറഞ്ഞു.

Continue Reading

നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍

നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി. നിലവിൽ ഇത്തരത്തിൽ നാല് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ‘സേഫ് കേരള’ പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച വാഹനങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് ഓടിത്തുടങ്ങിയിരിക്കുന്നത്. നിര്‍മിതബുദ്ധിയുള്ള ക്യാമറകള്‍ എങ്ങനെയാണോ പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതേ മാതൃകയിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും പിഴ ഈടാക്കുന്നത്. മാത്രമല്ല വാഹനങ്ങളെ തടഞ്ഞു നിർത്തി പിഴ ഈടാക്കില്ല. ഓരോ വിഭാഗങ്ങളിൽപ്പെട്ട റോഡുകളിൽ നിർണയിച്ചിരിക്കുന്ന വേഗ പരിമിതി അനുസരിച്ചാണ് പിഴയീടാക്കുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം […]

Continue Reading

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. എറണാകുളം പാലാരിവട്ടത്തുവെച്ചാണ് അപകടം നടന്നത്. പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇദ്ദേഹത്തെ രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. എറണാകുളം പാലാരിവട്ടത്ത് വെച്ച് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. സുരാജിന്റെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു

Continue Reading

ശ്രീഹ അന്തരിച്ചു

ദേശാഭിമാനി ചേർത്തല റിപ്പോർട്ടറും, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റുമായ അരീപ്പറമ്പ് തൊത്തശേരിവെളി ടി.പി.സുന്ദരേശന്റെ ഭാര്യ ശ്രീഹ(ആശ-54) നിര്യാതയായി.സംസ്ക്കാരം ഇന്ന്, ഞായർ ഉച്ചകഴിഞ്ഞ് 3 ന്.

Continue Reading