ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.

Continue Reading

പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പിതാവും അറസ്റ്റില്‍

മൂന്നാര്‍: വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പിതാവും അറസ്റ്റില്‍. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനില്‍ പി.ഹരിഹരസുതന്‍ (36), പിതാവ് എം.പരമന്‍ (67) എന്നിവരെയാണ് മൂന്നാര്‍ എസ്എച്ച്ഒ രാജന്‍.കെ അരമനയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇരുവരെയും ദേവികുളം കോടതിയില്‍ ഹാജരാക്കിയ റിമാന്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മാട്ടുപ്പെട്ടി മുന്‍ മണ്ഡലം പ്രസിഡന്റാണ് ഹരിഹരസുതന്‍.

Continue Reading

കൈക്കൂലി വാങ്ങി: മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കയ്യോടെ പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. തൃപ്രയാര്‍ സബ് ആര്‍ടി ഓഫിസ് എംവിഐ സി.എസ്.ജോര്‍ജിനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. പുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഏജന്റാണ് ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത്. ആദ്യം ഏജന്റായ അഷ്റഫിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ്, പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫിനോള്‍ഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ട് പരാതിക്കാരനില്‍നിന്നും അഷ്റഫ് സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലന്‍സ് സംഘം, […]

Continue Reading

മതസ്പർദ്ധയുണ്ടാക്കാൻ ശ്രമം;രേവത് ബാബുവിനെതിരെ പരാതി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി. പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശം മാധ്യമ ശ്രദ്ധ നേടാനാണെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറൽ എസ്പിയെ സമീപിച്ചിരിക്കുന്നത്. പ്രസ്താവനയിലൂടെ മതസ്പർദ്ധ വളർത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. തെറ്റായ പരാമർശം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കലാപം ലക്ഷ്യമിട്ട് നടത്തിയ പരാമർശത്തിൽ […]

Continue Reading

യുപി മോഡല്‍ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമേതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ കേരളാ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യുപി മോഡല്‍ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എറണാകുളം ജില്ലയിലെ ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതശരീരം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. യുപിയില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. 18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല […]

Continue Reading

കോന്നിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: കോന്നിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നിയില്‍ ഹോട്ടല്‍ നടത്തുന്ന അഭിലാഷി(43)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തല തറയിലിടിച്ച് രക്തം വാര്‍ന്ന് റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു അഭിലാഷിന്റെ മൃതദേഹം. ശരീരത്തില്‍ മേല്‍മുണ്ടില്ലായിരുന്നു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. മുകള്‍ നിലയില്‍നിന്ന് കാല്‍വഴുതി വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി അഭിലാഷ് അമിതമായി മദ്യപിച്ച […]

Continue Reading

എറണാകുളത്തെ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന

എറണാകുളത്തെ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. ആലുവ, പെരുമ്പാവൂർ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ക്യാമ്പുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയുന്നതിനാണ് പരിശോധന. ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. പ്രതിക്കെതിരെ പോക്സോ […]

Continue Reading

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയും ഇവർക്കിടയിലുണ്ട്. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികളെല്ലാം പൂർണമായി. ബോട്ടുകളിലേക്ക് ഐസുകൾ കയറ്റി തുടങ്ങി. രജിസ്ട്രേഷൻ, ലൈസൻസ് നടപടികളും പൂർത്തീകരിച്ചാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അർധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും. ജൂ​ൺ ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ ട്രോളിങ് നി​രോ​ധ​നം നി​ല​വി​ൽ​വ​ന്ന​ത്. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന യാ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ […]

Continue Reading

അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം; ജനകീയ പ്രതികരണവേദി

കടുത്തുരുത്തി: അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കണമെന്ന് ജനകീയ പ്രതികരണവേദി ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാൻ ജില്ലാ പോലീസ് ആസ്ഥാനത്ത് ഒരു സ്ഥിരം നിരീക്ഷണ സംവിധാനം ഉണ്ടാകണം. അവർ ഹാജരാക്കുന്ന രേഖകൾ അവിടുത്തെ പോലീസുമായി ബന്ധപ്പെട്ടിട്ട് മാത്രമേ ഇവിടെ രജിസ്ട്രേഷൻ നൽകാവു. രജിസ്ട്രേഷർ ഉള്ളവർക്ക് മാത്രമേ താമസ സൗകര്യം നൽകുന്നുള്ളൂവെന്ന് ലോക്കൽ പോലീസ് ഉറപ്പു വരുത്തണമെന്നും ജനകീയ പ്രതികരണവേദി പറഞ്ഞു. കേരള പോലീസിൻ്റെ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രം വീടും […]

Continue Reading

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെ; കൊലപാതകം നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലല്ല; റിമാന്റ് റിപ്പോര്‍ട്ട്

ആലുവയില്‍ അഞ്ചുവയസുകാരിയെ അസഫാക്ക് ആലം കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങൾ പ്രകാരം പ്രതി അസഫാക്ക് ആലം കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചതായും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും പറയുന്നു. കുട്ടിയുടെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം പ്രതി മദ്യലഹരിയില്‍ അല്ല, സ്വബോധത്തിലായിരുന്നുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് പ്രതിയുടെ വീട്. ഇനിയും സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ […]

Continue Reading