തിരുവാർപ്പ് പഞ്ചായത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കർഷകന്‍
കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി കർഷകന്റെ ആത്മഹത്യാ ഭീഷണി. കൃഷിയിടത്തിലേക്കു വെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവാർപ്പ് സ്വദേശി എ ജി ബിജുമോനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴുത്തില്‍ കയർ കുരുക്കിട്ട് ഭീഷണി മുഴക്കിയ ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അനുനയിപ്പിച്ച് താഴെയിറക്കി. കൂവപ്പുറം പാടശേഖരത്തിൽ ബിജുവിന്റെ 1.32 ഏക്കർ വയലിനോട് ചേർന്നുള്ള ചാൽ അടഞ്ഞതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. സമീപത്തുള്ള പാടശേഖരത്തിന്റെ ഉടമയാണ് ചാൽ അടച്ചതെന്നാണു പരാതി. ഇതേത്തുടർന്ന് ബിജുവിന് വയലിൽ കൃഷി ഇറക്കാൻ കഴിയുന്നില്ല. […]
Continue Reading