നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്. എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.

Continue Reading

കോട്ടയം സിഎംഎസ് കോളജിൽ എസ് എഫ് ഐ- കെ എസ് യു സംഘർഷം

കോട്ടയം: കോട്ടയം സിഎംഎസ് കോളജിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളജിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഏറ്റുമുട്ടലിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും മൂന്ന് കെ എസ് യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഇവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘർഷമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച സംഘർഷം രാത്രി 9.15 ഓടെ ജനറൽ ആശുപത്രിക്ക് മുന്നിലേക്കും നീളുകയായിരുന്നു. സിഎംഎസ് കോളജിനു മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം […]

Continue Reading

എ ഐ ക്യാമറ: സർക്കാരിന്റെ ഖജനാവിലേക്ക് വന്നത് 3.37 കോടി രൂപ

തിരുവനന്തപുരം: സർക്കാരിന്റെ ഖജനാവിലേക്ക് വന്നത് 3.37 കോടി രൂപ. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു ചെലാൻ അയച്ചിട്ടുള്ളത് 25.81 കോടി രൂപയ്ക്കാണ്. ഉഴപ്പുന്നവരെ പിടികൂടാൻ എല്ലാവർഷവും ഇൻഷുറൻസ് പുതുക്കണമെങ്കിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക മുഴുവൻ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാൻ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ അപകടങ്ങളിലും മരണത്തിലും ഗണ്യമായ കുറവുണ്ടായതായി പ്രതിമാസ അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ സംസ്ഥാനത്ത് 3316 റോഡപകടങ്ങളിൽ 313 പേർ […]

Continue Reading

റിട്ട. പ്രൊ. വി എം പൗലോസ് നിര്യാതനായി

കോതമഗലം: കോതമംഗലം എം എ കോളേജിലെ റിട്ട. പ്രൊഫസറും അന്ന, കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ ബോബി എം.ജേക്കബിന്റെ ഭാര്യ പിതാവുമായ പുന്നേക്കാട് വേങ്ങശ്ശേരില്‍ വി എം പൗലോസ് (85) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച 3 ന് പുന്നേക്കാട് സെയ്ന്റ് ജോര്‍ജ് ഗത്ശീമോന്‍ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: മേരി പൗലോസ് കടയിരുപ്പ് നെച്ചുപ്പാടം കുടുംബാംഗമാണ്. മക്കള്‍: മിന്നി ബോബി, മീന വിന്‍സണ്‍, ബിനു പോള്‍. മരുമക്കള്‍: ബോബി എം ജോക്കബ്ബ് മേയ്ക്കാംകുന്നേല്‍ കിഴക്കമ്പലം, വിന്‍സണ്‍ […]

Continue Reading

ഏറ്റുമാനൂരിൽ മോട്ടോർ പമ്പ് മോഷണം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ഏറ്റുമാനൂർ: അതിരമ്പുഴ ടൗൺ ഭാഗത്തുള്ള വീടിന്റെ കിണറിന്റെ സമീപം ഇരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ജഗൻ (46) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെ ഏറ്റുമാനൂർ പോലീസ് പെട്രോളിങ് നടത്തുന്നതിനിടെ ഇയാളെ അതിരമ്പുഴയിൽ വച്ച് മോഷ്ടിച്ച മോട്ടോർ പമ്പുമായി പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അംബ്രഹാം വർഗീസ്, എസ്.ഐ സാഗർ എം.പി, ഷാജഹാൻ, സി.പി.ഓ അനീഷ് സിറിയക് എന്നിവർ ചേർന്നാണ് ഇയാളെ […]

Continue Reading

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

കടുത്തുരുത്തി: ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വീട്ടിൽ അനൂപ് വി എസ് (35) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. അക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് […]

Continue Reading

ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ല: സിപിഐ

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയ വിവാദത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന്‍ വിനയന്‍ കേവലമായി രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചതല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ഇത്തരത്തിൽ ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റാണ്. ആ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും പ്രകാശ് ബാബു പറഞ്ഞു. വിഷയത്തിൽ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സിപിഐയുടെ […]

Continue Reading

നടൻ കൈലാസ് നാഥ് അന്തരിച്ചു

സിനിമ-സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിൽക്കുകയാണ് ഈ കലാകാരൻ. മലയാളത്തിന്റെ മഹാപ്രതിഭ ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം […]

Continue Reading

‘വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് ആധാർ വേണമെന്ന ഹർജി ’; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

കൊച്ചി: വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായം തേടി ഹൈക്കോടതി. വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും ആധാർ പരിശോധന നിർബന്ധമാക്കുന്നതിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായം കേരള ഹൈക്കോടതി തേടിയത്. യുവതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. തന്റെ സമ്മതമില്ലാതെ തന്റെ വാഹനത്തിന്റെ ഉടമസ്ഥാവകാശം വ്യാജ ഒപ്പിട്ട് ഭർത്താവ് സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. പരിവാഹൻ വെബ്‌സൈറ്റിൽ, ഒരു വാഹനത്തിന്റെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈവശമുള്ള ആർക്കും വാഹനത്തിന്റെ […]

Continue Reading

എം ശിവശങ്കർ ജയിൽമോചിതനായി

കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം ലഭിച്ച എം ശിവശങ്കർ ജയിൽമോചിതനായി. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ബുധനാഴ്ച്ച കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇന്ന് ഉച്ചയോടെയാണ് ശിവശങ്കർ ജയിൽ മോചിതനായത്. കർശന വ്യവസ്ഥകളോടെയാണ് ശിവശങ്കറിന്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ […]

Continue Reading