ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; മുഖ്യപ്രതി അറസ്റ്റിൽ

കടുത്തുരുത്തി: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ഓണംതുരുത്ത് നീണ്ടൂർ ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന ശരത് (34) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ മാസം ഒമ്പതാം തീയതി വൈകിട്ട് 7: 30 മണിയോടെ കൈപ്പുഴ പള്ളിക്ക് സമീപമുള്ള റോഡിൽ വച്ച് ബൈക്കിൽ യാത്ര ചെയ്തു വന്ന സഹോദരങ്ങളായ യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും, കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ബൈക്കിൽ യാത്ര […]

Continue Reading

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ സംശയാസ്പാദമായി പറന്ന ഹെലികോപ്ടർ ആരുടേതാണ്; മുഖ്യമന്ത്രിക്ക് പരാതിയുമായി കുമ്മനം

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നതിനെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ പരാതി നൽകി. തന്റെ ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിൽ, ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ 28 നു രാത്രി സംശയാസ്പാദമായി പറന്ന ആ ഹെലികോപ്ടർ ആരുടെതാണ്. എന്തുകൊണ്ട് അഞ്ച് പ്രാവശ്യം ആ ഹെലികോപ്റ്റര്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു വട്ടമിട്ടു പറന്നു? ശ്രീപത്മനാഭസ്വാമി ക്ഷേത്രം പോലെയുള്ള അതീവ സുരക്ഷാ മേഖലയില്‍ […]

Continue Reading

പ്രസവിച്ച് കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാൻ ശ്രമം; ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: പരുമലയിലെ സ്വകാര്യ ആശുപത്രില്‍ പ്രസവിച്ചു കിടക്കുന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് യുവതിയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം സ്വദേശിനി പിടിയിലായി. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്. കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

ഓണത്തിന് ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാൻ ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷൻ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

Continue Reading

സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മുന്‍ സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൂവാറില്‍ സഹോദരിമാരായ കുട്ടികള്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈനികൻ അറസ്റ്റിൽ.പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. പൂവാര്‍ സ്വദേശി 56കാരനായ ഷാജി ആണ് സഹോദരിമാരായ പെണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ കുട്ടികളുടെ അടുത്ത് നിരന്തരം എത്തിയിരുന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. മാനസിക സംഘര്‍ഷം നേരിടുന്ന […]

Continue Reading

മാസ്റ്റർ ഡാവിഞ്ചിക്ക്‌ സമ്മാനമായി കുരുത്തോലയും ഇലകളും കൊണ്ട് തീർത്ത ഛായാചിത്രം

മികച്ച ബാല നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച മാസ്റ്റർ ഡാവിഞ്ചിക്ക്‌ സമ്മാനമായി കുരുത്തോലയും ഇലകളും കൊണ്ട് തീർത്ത ഛായാചിത്രം. കുരുത്തോലയിൽ കരവിരുതിനാൽ കമനീയ ചിത്രങ്ങൾ തീർക്കുന്ന സുബ്രഹ്മണ്യൻ പുത്തൻചിറയാണ് സ്നേഹ സമ്മാനം നൽകിയത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ കുരുത്തോലയിൽ തീർത്ത് നേരിട്ട് സമ്മപ്പിച്ചിട്ടുണ്ട്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന കുരുത്തോല, വാഴപ്പോള, തുടങ്ങിയവ മാത്രം ഉപയോഗിച്ച് സ്റ്റേജ്, അൽത്താര, അമ്പലം എന്നിവ അലങ്കരിക്കുന്നതിൽ ശ്രദ്ധേയനാണ് സുബ്രഹ്മണ്യൻ. ഓല ഉപയോഗിച്ച് തൊപ്പി, കിളികൾ തുടങ്ങി […]

Continue Reading

മിത്ത് മന്ത്രിയെന്ന പരാമർശത്തിലൂടെ നടൻ സലിംകുമാർ മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തെയും പരിഹസിച്ചു: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച നടൻ സലിം കുമാറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി . മിത്ത് മന്ത്രിയെന്ന പരാമർശത്തിലൂടെ നടൻ മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തെയും പരിഹസിച്ചതായും ആ പരാമർശം അദ്ദേഹം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി ശിവൻകുട്ടിയുടെ വാക്കുകൾ: ‘മന്ത്രിയെ ഈ രീതിയിൽ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാർ ആക്ഷേപിച്ചു. സലിം കുമാർ പ്രസ്താവന പിൻവലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സലിം […]

Continue Reading

അഡ്വ. എം.കെ. സക്കീര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനാകും

കോഴിക്കോട്: പി.എസ്.സി മുൻ ചെയര്‍മാൻ അഡ്വ. എം.കെ. സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനാകും. സക്കീറിനെ വഖഫ് ബോര്‍ഡ് അംഗമാക്കി നിയമിച്ച്‌ ഉത്തരവിറങ്ങി. ടി.കെ. ഹംസ രാജിവെച്ച ഒഴിവിലാണ് നിയമനം. വഖഫ് ബോര്‍ഡ് ചെയര്‍മാൻ തെരഞ്ഞെടുപ്പ് ഉടൻ നടക്കും.2016ലാണ് സക്കീര്‍ പി.എസ്.സി ചെയര്‍മാനായി നിയമിക്കപ്പെട്ടത്. മുംബൈ ഗവ. ലോ കോളജില്‍നിന്ന് എല്‍.എല്‍.ബി ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1990ല്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ചു. 2006-11 കാലയളവില്‍ തൃശൂര്‍ കോടതിയില്‍ ഗവ. […]

Continue Reading

രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധി; സത്യം ജയിച്ചുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സത്യം ജയിച്ചുവെന്ന് സതീശന്‍ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ ഞങ്ങള്‍ പറയുന്നതാണ്. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോണ്‍ഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. […]

Continue Reading

തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി; പ്രതി പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ […]

Continue Reading