മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂർവം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, മിത്ത് വിവാദത്തില്‍ […]

Continue Reading

കെ സുരേന്ദ്രൻ വിണു പരിക്കേറ്റു

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വിണ് പരിക്ക്. മംഗൽപാടി പഞ്ചായത്തിലെ ബൂത്തുതല സന്ദർശനത്തിനിടെ വഴുതി വീണാണ് പരിക്കേറ്റത്.അപകടത്തെ തുടർന്ന് ഇന്നത്തെ പരിപാടികൾ റദ്ദാക്കി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ കാസർകോട് ജില്ലയിലെ വോർക്കാടി പഞ്ചായത്തിലെ ബൂത്ത് നമ്പർ 37 ലെ പാർട്ടി പ്രവർത്തകരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

Continue Reading

സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് വിലക്ക്

സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനമേർപ്പെടുത്തി ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകനായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. എസ് എസ് എല്‍ സി ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളോട് അനുബന്ധിച്ചും അല്ലാതെയും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും പാരലല്‍ കോളേജുകളിലും രാത്രികാല പഠന ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഇത് വെല്ലുവിളിയാണ് എന്ന കാരണത്താലാണ് നിരോധനം. രക്ഷിതാക്കള്‍ക്കും ഇത് കൂടുതല്‍ […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗത്തിൽ ജെയ്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

തൃശ്ശൂർ: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗത്തിൽ സിപിഎം, ഡിവൈഎഫ്ഐ നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ചാലക്കുടി പൊലീസിന് നിർദ്ദേശം നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ജയ്ക് സി തോമസിന്റെ പ്രകോപന പ്രസംഗം. സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിനെയും ജീവനക്കാരെയും അവഹേളിച്ചാണ് ജയ്ക് സി […]

Continue Reading

ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴ സാധ്യത

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. തീര പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. 05-08-2023 മുതൽ 07-08-2023 വരെ: തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ അറബിക്കടൽ, വടക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ […]

Continue Reading

പ്രാർത്ഥനകളും പരിശ്രമവും വിഫലം; ആൻമരിയ യാത്രയായി

കോട്ടയം: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശിനിയായ ആന്‍മരിയ (17) വിടവാങ്ങി. ഇടുക്കി കട്ടപ്പനയില്‍ നിന്ന് ആംബുലന്‍സില്‍ ആന്‍ മരിയയെ എറണാകുളത്തേക്ക് എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവൻ ആൻമരിയയുടെ തിരിച്ചു വരവിനായി പ്രാർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്‍ മരിയ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജൂണ്‍ 1നാണ് കുട്ടിയെ അടിയന്തര ചികിത്സക്കായി എറണാകുളത്തേക്ക് എത്തിച്ചത്. പിന്നീട് ജൂലൈ മാസത്തില്‍ കോട്ടയം കാരിത്താസിലേക്ക് കുട്ടിയെ മാറ്റിയിരുന്നു. […]

Continue Reading

‘സലിം കുമാറിനെ പോലൊരാള്‍ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു’; വി ശിവന്‍കുട്ടി

തിരുവന്തപുരം: മിത്ത് വിവാദത്തില്‍ പരിഹാസവുമായി രംഗത്തെത്തിയ ചലച്ചിത്ര നടന്‍ സലിംകുമാറിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സലിംകുമാറിനെ പോലെ ഒരാള്‍ ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിംകുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചതെന്നും വി ശിവന്‍കുട്ടി വിമർശിച്ചു. മിത്തും വിവാദവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും […]

Continue Reading

യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കടുത്തുരുത്തി: കോട്ടയം ജില്ലയിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. അതിരമ്പുഴ സ്വദേശിയായ യുവാവിനെയാണ് നാട് കടത്തിയത്. അതിരമ്പുഴ മാന്നാനം വാരിമുട്ടം ഭാഗത്ത് കാവനായിൽ വീട്ടിൽ നിസ്സാർ മകൻ സിയാദ് നിസ്സാർ (25) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട്, പീരുമേട്, വാഗമൺ, ചിങ്ങവനം, മേലുകാവ്, കടുത്തുരുത്തി, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ […]

Continue Reading

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ

കടുത്തുരുത്തി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്ത് നാട് പാങ്ങോട് ഭാഗത്ത് പുളിയാനിക്കൽ വീട്ടിൽ ജോർജ് വർഗീസ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പാലാ സ്വദേശിയായ യുവാവിൽ നിന്നും ചെക്ക് റിപ്പബ്ലിക് എന്ന രാജ്യത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പലതവണയായി 5,50,000 രൂപ തട്ടിയെടുത്തതിനുശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ […]

Continue Reading

ഞാൻ എന്തിന് മാദ്ധ്യമങ്ങളുടെ ചർച്ചയിൽ പങ്കുചേരണം; നിഖില വിമൽ ചോദിക്കുന്നു

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മലയാള മനസിൽ സ്ഥാനമുറപ്പിച്ചു താരമാണ് നിഖില വിമൽ. അതിനുശേഷം ഇന്ഡസ്ട്രിയിലെ യുവതലമുറയിലെ നായികാ നിരയിലേക്ക് നിഖിലയും ഉയർന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിഖിലയുടെ അഭിമുഖങ്ങളും കൈയ്യടി നേടാറുണ്ട്. രാഷ്ട്രീയം ഉൾപ്പടെ തന്റെ നിലപാടുകൾ തുറന്നു പറയാൻ താരം ഒരു മടിയും കാണിക്കാറില്ല. ഇപ്പോൾ ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാറ്റ് ഷോയിൽ നിഖില പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . […]

Continue Reading