നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. ആശുപത്രി സംരക്ഷണമടക്കമുള്ള സുപ്രധാന ബില്ലുകളാണ് സഭ പരിഗണിക്കുന്നത്. സമകാലീന രാഷ്ട്രീയ വിഷയങ്ങളും സഭയിൽ ചർച്ചയാകും സമ്മേളനത്തിന്‍റെ ആദ്യദിനമായ നാളെ, മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. 12 ദിവസത്തേയ്ക്കായി ചേരുന്ന സഭാ സമ്മേളനത്തിന്‍റെ പ്രധാന അജണ്ട നിയമനിർമ്മാണമാണ്. നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് നാളെ ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.

Continue Reading

വർഗീയവാദികളുടെ വോട്ട് ആവശ്യമില്ല: വിഡി സതീശൻ

വർഗീയവാദികളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും വർഗീയവാദികൾ അവസരം മുതലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും നിലനിർത്താൻ മതവിഭാഗങ്ങൾക്ക് അവകാശമുണ്ടെന്നും ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനസദസ്സില്‍ സംസാരിക്കവേ വി ഡി സതീശന്‍ പറഞ്ഞു. വിശ്വാസങ്ങളെ കാത്തുസൂക്ഷിക്കാനും ആചാരക്രമങ്ങളെ നിലനിര്‍ത്താനും മതങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും ശാസ്ത്രബോധവും രണ്ടാണ്. ദയവ് ചെയ്ത് ഇത്തരം […]

Continue Reading

കെ ഫോൺ: നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു

കെ – ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും. ഓഗസ്റ്റ് 9 ന് രാവിലെ 10 ന് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് പരിപാടി. നേരിട്ടെത്തി പരിപാടി ദിവസവും രജിസ്റ്റർ ചെയ്യാം.

Continue Reading

ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഡോ.വന്ദനാദാസ് കൊലപാതക കേസിലെ പ്രതിയായ അധ്യാപകന്‍ ജി സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ നിയമം അനുസരിച്ചാണ് നടപടി. സന്ദീപിന് കുറ്റപത്രം നല്‍കിയിരുന്നു. നല്‍കിയ മറുപടി തെറ്റ് അംഗീകരിക്കുന്നതെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് പിരിച്ചുവിട്ടത്. വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടി. സന്ദീപിന്റേത് ഹീനമായ പ്രവര്‍ത്തിയാണെന്ന് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തി. സന്ദീപിന്റെ പ്രവൃത്തി സമൂഹത്തെ സാരമായി ബാധിക്കുന്നതാണ്. കാരണം കാണിക്കല്‍ നോട്ടീസിന് പരസ്പര വിരുദ്ധമായ മറുപടിയാണ് സന്ദീപ് നല്‍കിയത്. സന്ദീപ് ഭാവി നിയമനത്തിന് അയോഗ്യനാണെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. കഴിഞ്ഞ മേയ് […]

Continue Reading

കുത്തിവെപ്പ് എടുത്തവർക്ക് അസ്വസ്ഥത അനുഭവപ്പെട്ട സംഭവം: പുനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ എടുത്തതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് അസ്വസ്ഥത ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. ശിശുരോഗവിഭാഗം അടക്കമുള്ള […]

Continue Reading

ചാണക കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ചാണക കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ചീക്കോട് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. നേപ്പാൾ സ്വദേശി ഹാരിസിന്റെ മകൻ അന്മോൽ ആണ് മരിച്ചത്. ഫാമിൽ ജോലിക്കെത്തിയതായിരുന്നു ഹാരിസ്. ഹാരിസിന്റെ കുടുംബമാണ് പശു തൊഴുത്ത് പരിപാലിക്കുന്നത്.

Continue Reading

ബറോസ് പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്ന് മോഹൻലാൽ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ചിത്രം ബറോസ് ഡിസംബറിൽ തിയറ്ററുകളിലെത്തുമെന്ന് മോഹൻലാൽ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മോഹൻലാൽ പറഞ്ഞു. ബറോസിന്റെ റീ-റെക്കോർഡിംഗ് നടക്കുന്നു. ചിത്രത്തിന്റെ അവസാന മിക്‌സിംഗും സ്‌പെഷ്യൽ ഇഫക്‌റ്റുകളും പുരോഗമിക്കുകയാണ്. മറ്റെല്ലാം പൂർത്തിയാക്കിയെന്നും മോഹൻലാൽ പറഞ്ഞു.സംവിധായകനായുള്ള മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. വാസ്‌കോഡഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ബറോസ് : ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍ […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പന് സ്റ്റേ തുടരും

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പന് സ്റ്റേ തുടരും. കേസ് ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് മുന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിച്ചത്.ഔദ്യഗികപക്ഷംഭരണഘടനഉള്‍പ്പെടെയുള്ളരേഖകള്‍ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഭരണാഘടനാപരമായല്ലതെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ആരോപിച്ചുള്ള സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.

Continue Reading

നൂലിൽ തെളിഞ്ഞ ഉമ്മൻ ചാണ്ടി

ഏബിൾ സി അലക്സ് കട്ടപ്പന :വ്യത്യസ്തമായ കലാസൃഷ്ടികൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന അനുഗ്രഹീത കലാകാരനാണ് ഇടുക്കി ജില്ലയിലെ നെടുംകണ്ടം തൂക്കുപാലം സ്വദേശിയായ ടുട്ടുമോൻ ഇടുക്കി. ഇത്തവണ 8000 മീറ്റർ നൂലുപയോഗിച്ച്, 6 ദിവസം കൊണ്ട് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നൂൽ ചിത്രം ഒരുക്കിയിരിക്കുകയാണ് ടുട്ടുമോൻ. പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽനിന്നു വീണ് രണ്ടുവർഷത്തോളം അരയ്ക്ക് താഴേക്ക് തളർന്നുപോയ ഈ കലാകാരൻ ചിത്രരചനയിലൂടെ തന്റെ ജീവിതം കരുപ്പിടിപ്പിച്ചാണ് എല്ലാവരെയും ആദ്യം അദ്ഭുതപ്പെടുത്തിയത്.ഇപ്പോഴാകട്ടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ […]

Continue Reading

ജയ അരിയുടെ വില കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ ഉയര്‍ന്നു

കൊല്ലം: ജയ അരിയുടെ വില കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ ഉയര്‍ന്നു. ഉപഭോക്താക്കള്‍ കഴിക്കുന്ന അരിയില്‍ 70 ശതമാനവും ജയയാണ്. ഇതു ലാക്കാക്കിയാണ് വില വര്‍ധന. രണ്ടാഴ്ച മുമ്പു വരെ ക്വിന്റലിന് 3600-3750 രൂപ വരെയുണ്ടായിരുന്നത് വെള്ളിയാഴ്ച 4150 ആയി ഉയര്‍ന്നു. ഇത് ചില്ലറ വിപണിയിലെത്തുമ്പോള്‍ കിലോക്ക് 45 രൂപയാകും. ആന്ധ്രയിലെ മില്ലുടമകള്‍ നേരിട്ടാണ് കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ക്ക് അരി നല്‍കുന്നത്. ആന്ധ്രയില്‍ നിന്നു തന്നെ ബില്ലിട്ടാണ് അരി എത്തിക്കുന്നത്. മില്ലുടമകളുടെ ജീവനക്കാരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. […]

Continue Reading