കാപ്പാ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

കടുത്തുരുത്തി: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മുണ്ടയ്ക്കൽ വീട്ടിൽ എം.സി കുര്യൻ (62) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഗാന്ധിനഗർ പോലീസ് നടത്തിയ […]

Continue Reading

അഖില കേരള വടംവലി ചാമ്പ്യൻസ് പോരാട്ടം

കടുത്തുരുത്തി: ഞീഴൂരിലെ യുവജന കൂട്ടായ്മയെ കാത്തുപരിപാലിക്കാൻ ആരംഭിച്ച ഞീഴൂർ ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരള വടംവലി ചാമ്പ്യൻസ് പോരാട്ടം ( തൂക്കം 460 കിലോ ) ഞീഴൂർ ഉണ്ണിമിശിഹാപള്ളി ഗ്രൗണ്ടിൽ നടത്തപ്പെടും. ആഗസ്റ്റ് 13 ഞായറാഴ്ച കമ്പവലിയുടെ ആവേശത്തിന് ഞീഴൂരിൽ കാഹളം മുഴങ്ങുമ്പോൾ ഈ പോരാട്ടവേദിയിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വടംവലി ടീമുകൾക്കൊപ്പം ആസ്വാദകരുടെയും വീറും വാശിയും ഞീഴൂരിന്റെ മണ്ണിൽ വീണ്ടും എത്തിച്ചേരും. ആവേശം കൊണ്ട് ആയിരങ്ങളുടെ മനസ്സ് കീഴടക്കുന്ന വടംവലി […]

Continue Reading

ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധം; 19ന് ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ

ഈ മാസം 19ന് ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കോൺ​ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 16 ന് ദേവികുളം ആർ ഡി ഒ ഓഫീസിലേക്ക് മാർച്ചും നടത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 1964, 1993വര്ഷങ്ങളിലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അവസാന ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് […]

Continue Reading

ആവേശമായി ആംപ്യൂട്ടേഷൻ-വിമുക്ത ഇന്ത്യ വാക്കത്തോൺ

കോഴിക്കോട്: രാജ്യത്തെ 21 നഗരങ്ങൾക്കൊപ്പം കോഴിക്കോടും ദേശീയ വാസ്കുലാർ ദിനത്തിൽ ആംപ്യൂട്ടേഷൻ-വിമുക്ത ഇന്ത്യയ്ക്കായി ചുവടുവെച്ചു. 2021 ൽ ആംപ്യൂട്ടേഷൻ- വിമുക്ത കേരളം എന്ന പേരിൽ സ്റ്റാർകെയർ ഹോസ്പിറ്റൽ ആരംഭിച്ച ബോധവത്കരണ ക്യാമ്പയിൻ ആണിപ്പോൾ ആംപ്യൂട്ടേഷൻ-വിമുക്ത ഇന്ത്യ എന്ന പേരിൽ ദേശീയ തലത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നത്. സ്റ്റാർകെയർ ഹോസ്പിറ്റൽ, വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ, റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റി, അഹം ആരോഗ്യ ഫൗണ്ടേഷൻ എന്നിവർക്കൊപ്പം 122 ഇൻഫൻട്രി ബറ്റാലിയനിലെ ജവാന്മാരും അണിനിരന്നതോടെ വാക്കത്തോൺ അക്ഷരാർത്ഥത്തിൽ കോഴിക്കോട് നഗരം കീഴടക്കി. […]

Continue Reading

ഭാര്യയുടെ കൈകാലുകൾ ഭർത്താവ് തല്ലിയൊടിച്ചു

തൃശ്ശൂർ: ഭാര്യയുടെ കൈകാലുകൾ തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. പരിക്കേറ്റ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് പത്തൊൻപതുകാരിയായ ഭാര്യയെ പ്രതി ക്രൂരമായി മർദ്ദിച്ചത്. കണിമംഗലം സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെയാണ് കോഴിക്കോട് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബഹാവുദ്ദീൻ അൽത്താഫെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്‌ക്കൊപ്പം താമരശ്ശേരിയിൽ വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. തടഞ്ഞുവച്ച് മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തത്. താമരശ്ശേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading

അദ്ഭുത ദ്വീപിന് രണ്ടാംഭാഗം ഒരുങ്ങുന്നുവെന്ന് വിനയൻ; ചിത്രത്തിൽ ഉണ്ണി മുകുന്ദനും

വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അദ്ഭുത ദ്വീപിന് രണ്ടാംഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജഗതി,​ ഗിന്നസ് പക്രു,​ പൃഥ്വിരാജ്,​ ജഗദീഷ് തുടങ്ങിയവർ അണിനിരന്ന ചിത്രത്തിന് 18 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഭാഗം വരുന്നത്. രണ്ടാംഭാഗത്തിൽ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും എന്നാണ് പുറത്തു വരുന്ന വിവരം. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള […]

Continue Reading

എൻഎസ്എസിന്റേത് അന്തസുള്ള തീരുമാനം: ഗണേഷ് കുമാർ

പത്തനംതിട്ട : മിത്ത് വിവാദത്തിൽ എൻ എസി എസിന് അനുകൂലമായി പ്രതികരിച്ച് ​ഗണേഷ് കുമാർ എംഎൽഎ. അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എൻഎസ്എസ് എടുത്തിരിക്കുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ചേർന്ന നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലെടുപ്പുകൾക്ക് എൻ എസ് എസ് നിന്നു കൊടുക്കില്ല. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻ എസ് എസ് നിലപാടെന്നും അദ്ദേഹം […]

Continue Reading

ആറ്റിൽ കുളിക്കാനിറങ്ങി: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു

വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ (55) ജോൺസൺന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്മോൾ(15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആറ് പേര് അടങ്ങുന്ന സംഘമാണ് കുളിക്കാനായിറങ്ങിയത്. ഇവരിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് […]

Continue Reading

റിട്ട. എസ്ഐയുടെ വീട് ആക്രമിച്ച സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരെന്ന് പൊലീസ്

തിരുവനന്തപുരം: അമരവിളയിൽ റിട്ട. എസ്ഐയുടെ വീട് ആക്രമിച്ച സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരെന്ന് പൊലീസ്. റിട്ട. എസ്ഐ ടി എസ് അനിൽ കുമാറിന്റെ വീടാണ് വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടത്. അനിൽ കുമാറിന്റെ മകളോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കണ്ടാൽ അറിയാവുന്ന ആറ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് എസ്ഐയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ജനൽച്ചില്ലുകളും കാറും അടിച്ചുതകർക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നു. വീടിന് പുറത്തെ ലൈറ്റ് ഇട്ടതോടെ പ്രതികൾ […]

Continue Reading

ഇടുക്കിയിൽ വിദ്യാർത്ഥികളെ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്. ഡിഗ്രി വിദ്യാർത്ഥിയെയും, പ്ലസ് വൺ വിദ്യാർഥിനിയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ കാൽവഴുതി അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.

Continue Reading