കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച; ഒരു കോടിയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി

കോട്ടയം: എംസി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. ശനി, ഞായർ ദിവസങ്ങൾ സ്ഥാപനത്തിന് അവധിയായിരുന്നതിനാൽ മോഷണം നടന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. […]

Continue Reading

കോഴിക്കോട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വെളളയിൽ കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അവധിക്ക് നാട്ടിലെത്തിയതാണ് അഭിജിത്ത്. അവധി കഴിഞ്ഞ് മടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കെയാണ് അഭിജിത്തിനെ കാണാതായത്. തുടർന്ന് രണ്ട് ദിവസം മുമ്പ് കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. തു‍ടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ ബൈക്ക് ഉപേക്ഷിച്ച […]

Continue Reading

അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ഒന്‍പതുമണിയോടെയാണ് കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാര്‍ ഇവിടെയുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോള്‍ കാറിനകത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ […]

Continue Reading

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി

വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി. 7 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവച്ചു. നെന്മാറ മണ്ഡലം സെക്രട്ടറിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് രാജി.മണ്ണാര്‍ക്കാട്, നെന്മാറ മണ്ഡലങ്ങളില്‍ നിന്നായി 21 ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സമര്‍പ്പിച്ചു. വിവിധ ലോക്കല്‍ സെക്രട്ടറിമാര്‍ക്കും മണ്ഡലം സെക്രട്ടറിക്കും രാജിക്കത്ത് നല്‍കി. നെന്മാറ ലോക്കല്‍ സെക്രട്ടറിയും 9 ബ്രാഞ്ച് സെക്രട്ടറിമാരും എലവഞ്ചേരിയിലെ 3 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവച്ചു. ജില്ലാ നേതൃത്വത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച്ച […]

Continue Reading

കൊടുങ്ങല്ലൂരിൽ മത്സര ഓട്ടം നടത്തിയ കാർ യാത്രക്കാർ തമ്മിൽ സംഘർഷം

തൃശൂർ: കൊടുങ്ങല്ലൂരിൽ മത്സര ഓട്ടം നടത്തിയ കാർ യാത്രക്കാർ തമ്മിൽ സംഘർഷം, കാർ കല്ലുകൊണ്ട് അടിച്ചു തകർത്തു. ദേശീയപാത 66-ൽ കൊടുങ്ങല്ലൂരിൽ ചന്തപ്പുരക്ക് സമീപം ഞായറാ‍ഴ്ച വൈകീട്ടായിരുന്നു സംഭവം. വടക്ക് ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന രണ്ട് കാറുകളിലൊന്നിന് നേരെയായിരുന്നു അക്രമം. തൃപ്രയാറിൽ വെച്ച് നേരത്തെ രണ്ട് കാർ യാത്രക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൊടുങ്ങല്ലൂരിലുണ്ടായ അക്രമം. ഫിയറ്റ് പുന്തോ കാറിലെത്തിയവർ മാരുതി റിറ്റ്സ് കാറിൻ്റെ ചില്ലുകൾ കരിങ്കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.

Continue Reading

കൊല്ലത്ത് വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലം മൈലക്കാട് വാടക വീടെടുത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. മയ്യനാട് സ്വദേശി റഫീഖും നെടുമ്പന സ്വദേശി ശിവ പ്രദീപുമാണ് ചാത്തന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. മൈലക്കാട് മൂഴിയിൽ ക്ഷേത്രത്തിന് സമീപം ഗതാഗത തടസമുണ്ടാക്കി ഒരു കാര്‍ വീടിനു സമീപം പാര്‍ക്ക് ചെയ്തെന്ന വിവരമാണ് ആദ്യം പൊലീസിന് കിട്ടിയത്. പരിശോധനകൾക്കിടെ സമീപത്തെ വീട്ടിൽ നിന്ന് മദ്യലഹരിയിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിന് […]

Continue Reading

ആര്‍.എല്‍.വി.രഘുനാഥ് കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു

ചേർത്തല: കഥകളി നടന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍-25 കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം.. കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം, ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.

Continue Reading

സംസ്ഥാനത്ത് അതിഥി തൊഴിലാളി രജിസ്ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള തീവ്ര യജ്ഞവുമായി തൊഴില്‍ വകുപ്പ്. അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യുദ്ധകാലാടി സ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ കൂടെ […]

Continue Reading

വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; മാവേലിക്കരയിൽ യുവാവിന് ദാരുണാന്ത്യം

മാവേലിക്കര: വീട്ടിലേക്കു കയറ്റുന്നതിനിടെ കാറിന് തീപിടിച്ച് യുവാവ് മരിച്ചു.മാവേലിക്കര കണ്ടിയൂരിൽ ആണ് അപകടം. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം അന്വേഷിക്കും.

Continue Reading

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: മിത്ത് വിവാദം ചൂടുപിടിക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ മുതല്‍ മിത്ത് വിവാദം വരെയുളളവ ഈ സഭാ സമ്മേളനത്തെ ഇളക്കിമറിക്കും. വിവാദ വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രതികരണങ്ങളും ശ്രദ്ധേയമാകും. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം പന്ത്രണ്ട് ദിവസമാണ് ചേരുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും. കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ […]

Continue Reading