ധ്യാന്‍ ശ്രീനിവാസന്റെ ‘ജയിലര്‍’ റിലീസ് മാറ്റിവച്ചു

രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ നാളെ റിലീസ് ചെയ്യാനിരിക്കെ ധ്യാനിന്‍റെ ജയിലര്‍ റിലീസ് മാറ്റിവച്ചു. ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലര്‍ വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല സെന്‍ററുകളിലും തിയറ്റര്‍ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആരോപിച്ചിരുന്നു. ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തീയറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്‍റെ പടം […]

Continue Reading

ഭക്തര്‍ക്ക് എലികടിയേറ്റ സംഭവം; ഗുരുവായൂർ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഗുരുവായൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തരെ എലികടിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. നിയമപരമായ ചുമതല ശ്രദ്ധയോടെയും ജാഗ്രതയോടെയും നിറവേറ്റണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. ക്ഷേത്രത്തിലെ സ്വത്തിന്റെ സംരക്ഷണവും പരിപാലന ചുമതലയും ദേവസ്വത്തിനുണ്ട്. ശ്രദ്ധയോടെയും ജാഗ്രതയോടെയും ക്ഷേത്ര ഭരണസമിതി ചുമതല നിറവേറ്റണമെന്നും കോടതി വിമർശിച്ചു. എലികടിയേറ്റ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ഭരണ സമിതിയും […]

Continue Reading

വീണ വിജയനെതിരായ ആരോപണം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആവശ്യപ്പെട്ടു. കേവലം രാഷ്ട്രീയ ആരോപണം അല്ല കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലാണിതെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം വാങ്ങി എന്നാരോപിച്ച് തനിക്കെതിരെ അന്വേഷണം പൊടിപൊടിക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണം ഇല്ല. കോൺഗ്രസ് നേതാക്കളുടെ പേര് ഉണ്ടെങ്കിൽ അതിലും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ […]

Continue Reading

സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ

മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ നിതിനെയാണ് സസ്പെൻഡ് ചെയ്തത്. സപ്ലൈക്കോയിലെ സാധനക്ഷാമം വാർത്തയായതിന് പിന്നാലെയാണ് സസ്പെൻഷൻ. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തി. ഉളള സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈക്കോയുടെ റീജ്യണൽ മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

Continue Reading

കോട്ടയത്ത് കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോട്ടയം വാകത്താനത്ത് കഴിഞ്ഞ ദിവസം കാറിനു തീപിടിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബുസാബു (57) ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തിൽ 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാബുവിന്റെ ഐ 10 കാറിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. യാത്രകഴിഞ്ഞു മടങ്ങുന്നതിനിടെ വീടിനു 20 മീറ്റർ അകലെ വെച്ച് വലിയ ശബ്ദത്തോടെ കാറിൽ തീ പിടിക്കുകയായിരുന്നു. അഗ്നിബാധയിൽ കാർ പൂർണമായി കത്തിനശിച്ചിരുന്നു. […]

Continue Reading

സിദ്ദിഖിന് യാത്രമൊഴി; പൊതുദർശനം തുടരുന്നു

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം രാവിലെ 8 മണിയോടെ കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചു . ഏകദേശം മൂന്നര മണിക്കൂറോളം ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. 12 മണിയോടെ പൊതുദർശനം അവസാനിപ്പിച്ചതിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ട് പോകും. വൈകിട്ട് 4.30യോടെ സംസ്കാരച്ചടങ്ങുകൾക്കായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലെത്തിക്കും. ഇന്നലെ രാത്രി തന്നെ അമൃതാഹോസ്പിറ്റലിൽ നിന്നും പള്ളിക്കരയിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചിരുന്നു.

Continue Reading

ട്രെയിൻ യാത്രയ്ക്കിടെ തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്

അലുവ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ. നിധീഷിനാ(35)ണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷിനെ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആലുവ റെയില്‍വേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണതാകാം എന്നാണ് ആര്‍പിഎഫിന്റെ നിഗമനം.

Continue Reading

സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന്. ബുധനാഴ്ച രാവിലെ 9 മണി മുതൽ 11.30 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലും തുടർന്ന് പള്ളിക്കരയിലെ വസതിയിലും പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും. ചൊവ്വാഴ്ച രാത്രിയോടെയാണ് സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

Continue Reading

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ഗുരുതരാവസ്ഥയിലായാണ് അന്ത്യം സംഭവിച്ചത്. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, നാടോടിക്കാറ്റ്, റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, അയാള്‍ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ്, കിംഗ് ലെയര്‍, ബോഡി ഗാര്‍ഡ്, മക്കള്‍ മാഹാത്മ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സൂപ്പർ ഹിറ്റുകളുടെ ഗോഡ് […]

Continue Reading