കൊച്ചിയിൽ ഓയോ റൂമിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ ഓയോ റൂമിൽ യുവതിയെ കഴുത്തിൽ കത്തി കയറ്റി കൊലപ്പെടുത്തി. ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം നടന്നത്. ഓയോ റൂമിൽ താമസത്തിനെത്തിയ രേഷ്മ (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓയോ റൂം കെയർ ടേക്കറായ പ്രതി നൗഷാദ് പിടിയിലായി. ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെയാണ് പെൺകുട്ടി റൂമിൽ എത്തിയത്. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

ഇടത് നീക്കത്തിൽ അമ്പരപ്പ്, ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ പിന്തിരിപ്പിക്കാൻ കുടുംബത്തെ ഇറക്കി കോൺഗ്രസ്

കോട്ടയം : ഇടത് മുന്നണിയുടെ അപ്രതീക്ഷിത ചടുല നീക്കത്തിൽ ഞെട്ടി കോൺഗ്രസ്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ നേതാവിനെ മത്സരിപ്പിക്കാനുളള നീക്കം ഇടത് മുന്നണിയുടെ നീക്കം ഏത് വിധേനെയും തടയാൻ കോൺഗ്രസ് ശ്രമം. സിപിഎം ചര്‍ച്ചകൾ നടത്തുന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ കൂടിയായ ഈ നേതാവിനെ പിന്തിരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹവുമായി സംസാരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും സംസാരിച്ചതായാണ് സൂചന. രാഷ്ട്രീയ കേരളത്തെയാകെ ഞെട്ടിച്ച് പുതുപ്പള്ളിയിൽ വമ്പൻ രാഷ്ട്രീയ കരുനീക്കമാണ് ഇടതുമുന്നണിയുടെ […]

Continue Reading

സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ

കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മനം താഴത്തങ്ങാടി ഭാഗത്ത് ഇടവഴിക്കൽ വീട്ടിൽ അമീൻ (30) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു. ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സ്വകാര്യ ബസ് […]

Continue Reading

നെന്മാറയിൽ ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

പാലക്കാട്: നെന്മാറയിൽ ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിനു തീ പിടിച്ചു. കിണാശ്ശേരി ആനപ്പുറം സ്വദേശി എം നിയാസ്, ഭാര്യ എ ഹസീന എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് രാവിലെ 10 മണിയോടെ വിത്തനശ്ശേരിയിൽ വച്ച് കത്തിയത്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ഇവർ. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടുത്തത്തിൽ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വിത്തനശ്ശേരിയിൽ എത്തിയപ്പോൾ വണ്ടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. തുടർന്ന് സ്കൂട്ടർ നിർത്തി ഇരുവരും അകലേക്ക്‌ മാറി നിന്നു. സ്കൂട്ടറിലെ പെട്ടിക്കകത്ത് ആർസി […]

Continue Reading

ചിരിയുടെ ഗോഡ്ഫാദറിന് വിട ചൊല്ലി നാട്

കൊച്ചി: പ്രിയപ്പെട്ട സംവിധായകന്‍ സിദ്ദിഖിന് കണ്ണീരോടെ വിടനൽകി നാട്. മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഭൗതികദേഹം അവസാനമായി കാണാന്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് രാവിലെ മുതല്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്. രാവിലെ 9 മുതല്‍ 12 വരെയായിരുന്നു കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി.

Continue Reading

വാഴ വെട്ടിയ സംഭവം; കർഷകന് നഷ്ട പരിഹാരം നൽകും

കോതമംഗലം വാരപ്പെട്ടിയിൽ 220 കെവി ലൈനിനു കീഴിലുള്ള വാഴ കെഎസ്ഇബി വെട്ടിയ സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകും. മൂന്നര ലക്ഷം രൂപയാണ് കെഎസ്ഇബി നഷ്ടപരിഹാരം നൽകുക. കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ചയിലാണ് നഷ്ട പരിഹാരം നൽകാൻ തീരുമാനിച്ചത്. ചിങ്ങം ഒന്നിന് തന്നെ പണം നൽകുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെഎസ്ഇബി വെട്ടിയത്. വിളവെടുപ്പിന് […]

Continue Reading

‘കേരള’ യല്ല, ‘കേരളം’; സംസ്ഥാനത്തിന്റെ നാമ മാറ്റത്തിനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’എന്നത് മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി നിയമസഭ. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.’കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങൾ: ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്.കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ […]

Continue Reading

ഓണത്തിന് ഒരു കുറവും ഉണ്ടാവില്ല; മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകും: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന നിയമസഭയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമർശനത്തിന് മറുപടി നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്ന് പറഞ്ഞ അദ്ദേഹം , കേരളത്തെ ജനം ഏൽപ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളിലാണ്. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ലഭിച്ചുകൊണ്ടിരുന്ന പണം കേന്ദ്ര സർക്കാർ വെട്ടി കുറച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം കിഫ്ബിവായ്പ എടുക്കുന്നതും സംസ്ഥാനത്തിന്റെ വായ്പയായി […]

Continue Reading

വീണ വിജയന്റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: വീണ വിജയന്റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളില്‍ അന്വേഷണമില്ല, തനിക്കെതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തില്‍ അന്വേഷണം തകൃതിയാണെന്നും കെ സുധാകരന്‍ പറഞ്ഞു. കേന്ദ്രവുമായി ധാരണയില്‍പ്പോകുന്ന സര്‍ക്കാരാണ് കേരളത്തിലേത്. പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് പരിരക്ഷിക്കപ്പെട്ടുപോകുന്നത് ബിജെപിയുമായിട്ടുള്ള അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അതു കൊണ്ടു തന്നെ ജുഡീഷ്യല്‍ എന്‍ക്വയറിയാണ് കൂടുതല്‍ നിഷ്പക്ഷമായിട്ടുള്ളത്. ഈ വിഷയത്തില്‍ പിണറായി വിജയന്റെ മൗനം ഭൂഷണമല്ല. മുഖ്യമന്ത്രി മറുപടി […]

Continue Reading

എട്ടു വർഷം മുൻപ് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ എട്ടു വർഷം മുൻപ് യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാളക്കോട് ഷാജഹാൻ–നസീറ ദമ്പതികളുടെ മകൾ ഷജീറയുടെ (30) കൊലപാതകത്തിലാണ് ഭർത്താവ് ശാസ്താംകോട്ട തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) കൊല്ലം ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. വെള്ളത്തിൽ തള്ളിയിട്ടു കൊന്നുവെന്ന ഷജീറയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എസ്പി എൻ രാജന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. 2015 ജൂണിലാണ് കൊലപാതകം നടന്നത്. 2015 ജൂൺ 17ന് രാത്രി […]

Continue Reading