കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിനെ തുടർന്നാണ് ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഹേമന്ത് ആണ് ഹർജി പരിഗണിച്ചത്. ലഹരിക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ നീക്കി

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ നീക്കി. തിരഞ്ഞെടുപ്പ് നടത്താം. ഭരണഘടനാ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന ഹര്‍ജി കോടതി തള്ളി. തൊട്ടുപിന്നാലെ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിച്ചത്. ഹര്‍ജി പിന്‍വലിക്കുന്നതു സംബന്ധിച്ച് പരാതിക്കാരന്‍ ഷഹബാസുമായി യൂത്ത്‌ േകാണ്‍ഗ്രസ് നേതൃത്വം ധാരണയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്ന കാര്യം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തിരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്തിരുന്നു

Continue Reading

സ്വാതന്ത്രദിന പരിപാടികളില്‍ പങ്കെടുക്കാന്‍ മാന്‍വെട്ടം സ്വദേശികളായ ദമ്പതികളും

കടുത്തുരുത്തി; പ്രധാനമന്ത്രിയുള്‍പെടെയുള്ള വിവിഐപികള്‍ പങ്കെടുക്കുന്ന സ്വാതന്ത്രദിന പരിപാടികളില്‍ പങ്കെടുക്കാന്‍ മാന്‍വെട്ടം സ്വദേശികളായ ദമ്പതികളും. പ്രധാനമന്ത്രി ദേീശയ പതാക ഉയര്‍ത്തുന്ന ചടങ്ങിലും ഇതോടുനുബന്ധിച്ചു നടക്കുന്ന സ്വാതന്ദ്രദിന പരേഡിലുമെല്ലാം ഇവര്‍ ക്ഷണിതാക്കളാണ്. മാന്‍വെട്ടത്ത് പ്രവര്‍ത്തിക്കുന്ന മാന്‍വെട്ടം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പിനിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവും മാഞ്ഞൂര്‍ പഞ്ചായത്ത് വികസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷയുമായ സാലിമ്മ ജോളിയും ഭര്‍ത്താവ് ജോളി അലക്‌സാണ്ടര്‍ക്കുമാണ് ക്ഷണം ലഭിച്ചത്. നമ്പാര്‍ഡില്‍ നിന്നാണ് ക്ഷണം ലഭിച്ചതെന്നും ഡല്‍ഹിക്കുള്ള ട്രെയിന്‍ ടിക്കറ്റും ചടങ്ങില്‍ പങ്കെടക്കാനുള്ള പാസ്സുമെല്ലാം ലഭിച്ചതായും സാലിമ്മ ജോളി പറഞ്ഞു. […]

Continue Reading

താനൂരിലെ കസ്റ്റഡി മരണം: സിബിഐ അന്വേഷിക്കും

മലപ്പുറം : താനൂരിൽ താമിർ ജിഫ്രിയെന്ന ലഹരി കേസിൽ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ മരിച്ച താമിർ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണത്തിലൂടെ വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു.

Continue Reading

കിടപ്പുരോഗിയായ അമ്മയുടെ മരണം: മകൻ അറസ്റ്റിൽ

ഇടുക്കി: മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. കിടപ്പു രോഗിയായിരുന്നു തങ്കമ്മ. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിച്ചു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം സജീവ് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഈ മാസം ഏഴിന് തങ്കമ്മ മരിച്ചു. സംഭവത്തിൽ അസ്വാഭാവിക […]

Continue Reading

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അനിൽ ആന്റണി

ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ആന്റണിയുടെ ഈ വാക്കുകള്‍. വര്‍ഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടന്നു. കൊവിഡിന്റെ പേരിലും അഴിമതി നടത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ അഴിമതി സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാന്‍ […]

Continue Reading

സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ

സാവിത്രി അന്തർജനം മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മയായി സ്ഥാനമേൽക്കും. സമാധിയായ ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തർജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകളാണ്. ബുധനാഴ്ച രാവിലെ 10.15നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മ ഉമാദേവി അന്തർജനം സമാധിയായത്. അനാരോഗ്യം കാരണം ഏതാനും വർഷങ്ങളായി അമ്മ നിത്യപൂജകളിൽ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളിൽ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടർന്നിരുന്നു. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തിൽ […]

Continue Reading

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ മുപ്പത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി അസ്ഫാക് ദില്ലിയിൽ പീഡിപ്പിച്ച കുട്ടിയുടെ പിതാവിൻ്റെ മൊഴിയെടുത്തു. ദില്ലിയിലെ പോക്സോ കേസ് വിവരങ്ങൾ കോടതിയെ അറിയിക്കും. ബിഹാറിൽ കഴിയുന്ന അസ്ഫാക്കിൻ്റെ പിതാവിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ പൂർവ്വകാല കുറ്റകൃത്യങ്ങൾ പരിശോധിച്ചു. അന്വേഷണ സംഘം ഉടൻ കേരളത്തിലേക്ക് മടങ്ങും. പ്രതി അസ്ഫാക്കിനെ അന്തിമമായി ചോദ്യം ചെയ്യുന്നത് ഇന്ന് പൂർത്തിയാക്കും. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് […]

Continue Reading

എഐ ക്യാമറ: പ്രതിപക്ഷ നേതാക്കളുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: എഐ ക്യാമറ അഴിമതി ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐ ക്യാമറ പദ്ധതിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം വിശദീകരിച്ച് ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാന്‍ പ്രസാദിയോ നിര്‍ദേശിച്ചിരുന്നതായി കോടതിയെ അറിയിച്ചു. 75 കേടിയുടെ കണ്‍സോര്‍ഷ്യത്തിലാണ് പ്രസാദിയോ ആവശ്യപ്പെട്ടപ്രകാരം ലൈറ്റ് മാസ്റ്റര്‍ കമ്പനി സഹകരിച്ചത്. എന്നാല്‍ പിന്നീട് […]

Continue Reading

അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

ന്യൂഡൽഹി: മണിപ്പൂര്‍ വിഷയത്തിൽ പാർലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നല്‍കും. പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗൊഗോയ് തന്നെയാണ് തുടക്കമിട്ടത്. കഴിഞ്ഞദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച രാഹുല്‍ ഗാന്ധി മോദിയയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ഭാരതമാതാവിനെ കൊന്നുവെന്ന് വിമര്‍ശിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമെന്നും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും […]

Continue Reading