പുതുപ്പള്ളിയിൽ എല്‍ഡിഎഫിന് അനുകൂല സാഹചര്യം; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പുതുപ്പള്ളിയിൽ എൽ ഡി എഫിന് അനുകൂല സാഹചര്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് നേതാക്കൾ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

Continue Reading

പുരസ്‌കാര പ്രശസ്തിയിൽ പൊയ്യ രവി

ശ്രീധരൻ കടലായിൽ പൊയ്യയിൽ നിന്ന് പ്രാരംഭം കുറിച്ച് പ്രധാന താള പ്രമാണിമാരിലൊരാളായി മാറിയ പൊയ്യ രവി അംഗീകാരത്തിന്റെ നിറവിൽ. ഉപാസനയ്ക്കും അർഹതക്കും ഉള്ള അംഗീകാരമാണ്‌ ഇലത്താള വിദഗ്ദ്ധൻ പൊയ്യ രവിക്ക് ലഭിക്കുന്ന,കുഴൂർ നാരായണമാരാർ ഫൗണ്ടേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം. ആറുപതിറ്റാണ്ടായി വാദ്യകലാ രംഗത്തെ നിറ സാന്നിധ്യമായ പൊയ്യ രവി ഈ മേഖലയിലെ ആൾ റൗണ്ടർ ആണ്. ഇലത്താളത്തിലെ കുലപതി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇടക്കയിലും ചെണ്ടയിലും വീക്കൻ ചെണ്ടയിലും തിമിലയിലും ഒക്കെ കഴിവ് തെളിയിച്ചിട്ടുണ്ട്, പേരിനൊപ്പം ജന്മനാടിന്റെ പേര് കൂടി […]

Continue Reading

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ചാണ്ടി ഉമ്മൻ മത്സരിക്കും. ഡൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. നിലവിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ.

Continue Reading

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

അയോഗ്യത നീങ്ങിയതിനു ശേഷം രാഹുൽഗാന്ധി ആദ്യമായി വയനാട് സന്ദർശനം നടത്തുന്നു. ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഈ മാസം 12, 13 തീയതികളിലാണ് തന്റെ മണ്ഡലത്തിലെത്തുന്നത്. ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ വയനാട് സന്ദർശനം ആണിത്. ട്വിറ്ററിലൂടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ജനങ്ങൾ ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. അവരുടെ ശബ്ദം പാർലമെന്റിലേക്ക് തിരിച്ചെത്തി. വയനാട്ടിലെ ജനതയ്ക്ക് രാഹുൽ ഗാന്ധി വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണെന്നും കെ.സി […]

Continue Reading

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും.

Continue Reading

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കാറിനു തീപിടിച്ചു. തീപിടുത്തത്തിൽ ഉടമയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരിക്കേറ്റത്. തീപിടുത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വെച്ചാണ് സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.

Continue Reading

അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ തൂങ്ങിയ നിലയിൽ […]

Continue Reading

മകളെ ശല്യം ചെയ്യുന്നത് വിലക്കി; കാട്ടാക്കടയിൽ ഉത്രാ മോഡൽ കൊലപാതക ശ്രമം

തിരുവനന്തപുരം: കാട്ടക്കടയില്‍ മകളെ ശല്യം ചെയ്തത് വിലക്കിയതിനു പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കടയിൽ അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രൻ്റെ വീട്ടിലാണ് പാമ്പിനെ തുറന്നുവിട്ടത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്. രാജേന്ദ്രന്റെ മുറിയിലെ ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് എറിയുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തു. ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പിനെയാണ് പ്രതി […]

Continue Reading

പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നത് പരിഗണിച്ചാണ് നടപടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്നേഹയെ(24)യാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊല്ലാന്‍ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്‌നേഹയെ കാലി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി. ഐപിസി 1860, 419, 450, 307 […]

Continue Reading

കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു

കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ച് വ്യാപക നാശം. കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 7.30 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. റബ്ബർപുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു. തീ പിടുത്തത്തിൽ റബ്ബർപുര പൂർണ്ണമായും കത്തിനശിച്ചു.കെട്ടിടം ഭാഗികമായും കത്തിയിട്ടുണ്ട്. കല്ലംമ്പലത്തു നിന്നും വെഞ്ഞാറമൂടു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. 500 ൽ അധികം ഷീറ്റുകൾ പുകപ്പുരയിൽ ഉണ്ടായിരുന്നു. ഇവ പൂർണ്ണമായും […]

Continue Reading