വൈക്കം താലൂക്ക് ആശുപത്രിയിലെ സംഘർഷം; ആറു പേർ പിടിയിൽ

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് പാലന്തനത്ത് വീട്ടിൽ ആണിക്കുട്ടപ്പൻ എന്ന് വിളിക്കുന്ന സലികുമാർ (43), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് ചേരിക്കപ്പറമ്പിൽ വീട്ടിൽ കൊച്ച് കുട്ടൻ എന്ന് വിളിക്കുന്ന മനേഷ് മോഹൻ(34), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കുര്യപ്പള്ളിൽ വീട്ടിൽ ചാൾസ് എന്ന് വിളിക്കുന്ന വിഷ്ണു വി.ബി (25), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കരിപ്പായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സ്വരാജ് (32),ഉദയനാപുരം മണ്ണംപള്ളിൽ വീട്ടിൽ […]

Continue Reading

യുവാവിനെയും യുവതിയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചുണ്ടെലി ബാബു അറസ്റ്റിൽ

കോട്ടയം:യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറോമ്പിക്കിൽ വീട്ടില്‍ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു (48)എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജയിലിൽ നിന്ന് മോചിതനായ ഇയാൾ ജയിലിൽ പോകുന്നതിനു മുമ്പ് ഇയാളുടെ ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് വേറൊരു യുവാവുമായി ഇപ്പോൾ അടുപ്പമുണ്ടെന്ന സംശയത്താൽ ഇന്നലെ അർദ്ധരാത്രിയോട് കൂടി മലയാള മനോരമഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും തടയാൻ ശ്രമിച്ച യുവതിയെ […]

Continue Reading

പത്തനംതിട്ടയിൽ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പുളിക്കിഴ് ജംഗ്ഷന് സമീപത്തുള്ള ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപത്ത് നിന്നും ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു. മേഖലയിൽ ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചു.

Continue Reading

പാലായിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

പാലാ: കെഎസ്ഇബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവൂർ ഭാഗത്ത് കൊങ്ങിണിക്കാട്ടിൽ വീട്ടിൽ വിനോദ് (ആന വിനോദ് 50) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ കറണ്ട് ചാർജ് കൂടിയതിനു പ്രകോപിതനായി ചീത്തവിളിക്കുകയും വാക്കത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ […]

Continue Reading

ത്രിശ്ശൂരില്‍ മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല: എസ്‌ഐമാര്‍ക്കും പൊലീസുകാരനും സസ്പെന്‍ഷന്‍

തൃശ്ശൂര്‍: മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തില്‍ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. എസ്‌ഐമാരായ അഫ്സല്‍, പ്രദീപ്, സിപിഒ ജോസ്പോള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൃശ്ശൂര്‍ ശക്തൻ നഗറിലെ ബാറിനു സമീപത്ത് മദ്യപിച്ചെത്തിയ മുളംകുന്നത്ത്കാവ് സ്വദേശിയായ യുവാവിനെതിരെ കേസെടുക്കാതെ പൊലീസ് ബൈക്ക് മാത്രം പിടിച്ചെടുത്ത് വിട്ടയക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനോ രക്തം പരിശോധിക്കാനോ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവാവ് പിറ്റേദിവസം ബൈക്ക് […]

Continue Reading

പുതുപള്ളി ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി

കോട്ടയം: പുതുപള്ളി ഉപതിരഞ്ഞെടുപ്പിന്റെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി. ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി പി സിന്ധു മോൾ എന്നിവരെയാണ് സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്. അതേസമയം, ജെയ്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയായി സിപിഐഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാക്കുമെന്നും പ്രതിപക്ഷം വിചാരണ ചെയ്യപ്പെടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി […]

Continue Reading

പനി ബാധിച്ചാല്‍ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്; ഏഴുവയസുകാരിയ്ക്ക് വാക്സിന്‍ മാറി നല്‍കിയതായി പരാതി

കൊച്ചി: പനി ബാധിച്ച്‌ ആശുപത്രിയിലെത്തിയ ഏഴുവയസുകാരിയ്ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തതായി പരാതി. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം.വിട്ടുമാറാത്ത പനി മൂലം രക്തപരിശോധനയ്ക്കായി എത്തിയ പെണ്‍കുട്ടിയ്ക്കാണ് വാക്സിൻ മാറി നല്‍കിയത്. പനി മൂലം കഴിഞ്ഞ ഒമ്ബതാം തീയതി കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സ തേടി മടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പനിയ്ക്ക് ശമനമുണ്ടായില്ല. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടര്‍ രക്തപരിശോധനയ്ക്ക് നിര്‍ദേശിച്ചതോടെ കുട്ടിയെ പരിശോധന റൂമിലേയ്ക്ക് എത്തിച്ചു. എന്നാല്‍ അമ്മ ഫോം പൂരിപ്പിക്കാനായി മാറിയ സമയം നഴ്സ് […]

Continue Reading

ലൈക്ക് കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം:കൂടുതല്‍ ലൈക്ക് കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതും കൃത്രിമമായി […]

Continue Reading

നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ. പള്ളാത്തുരുത്തി തുടർച്ചയായി നാലാം തവണയാണ് നെഹ്റുട്രോഫി നേടുന്നത്. അലനും എയ്ഡൻ കോശിയും ക്യാപ്റ്റന്മാരായ വീയപുരം ആവേശ്വേജ്ജലമായ പോരാട്ടത്തിലൂടെയാണ് പുന്നമടയുടെ തിരളയിളക്കങ്ങളെ കീഴടക്കിയത്. പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലിൽ വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിൽ തെക്കെതിൽ എന്നീ നാല് വള്ളങ്ങളാണ് മത്സരിച്ചത്. അഞ്ച് ഹീറ്റ്‌സിലായി ഏറ്റവും മികച്ച സമയം കുറിച്ച 4 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത […]

Continue Reading

ഓണക്കാലത്ത് യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി

കൊച്ചി: ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യൽ ബസുകൾ ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്. ഓഗസ്റ്റ് 25 ന് രാത്രി 8.14 […]

Continue Reading