വീണ വിജയന് മാസപ്പടി: പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വീണ വിജയന് സിഎംആര്‍എല്‍ കമ്പനി പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം സെക്രട്ടറി എം വി ഗോവിന്ദന്‍. മാസപ്പടി വിവാദത്തില്‍ നേരത്തെ പറഞ്ഞത് തന്നെയാണ് നിലപാടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വീണ എന്ത് സേവനമാണെന്ന് പറയേണ്ടത് കമ്പനിയാണ്. കമ്പനിയാണ് ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടത്. വീണ നല്‍കിയ സേവനത്തിനാണ് അവര്‍ പണം വാങ്ങിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൃത്യമായി കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയ ക്രയവിക്രയത്തില്‍ എന്താണ് തെറ്റ്. കണക്കില്‍ പെടാത്ത […]

Continue Reading

ആദ്യ ഹീറ്റ്സ് മത്സരത്തിൽ യോഗ്യത നേടി വീയപുരം ചുണ്ടൻ

ആലപ്പുഴ: ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സ് മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ യോഗ്യത നേടി.രണ്ടാമത്തെ ഹീറ്റ്‌സിൽ കൈനകരി യുബിസി തുഴഞ്ഞ നടുഭാഗവും തൊട്ട് പിന്നാലെ മൂന്നാമത് കാട്ടിൽ തെക്കേതിലും യോഗ്യത നേടി. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരില്‍ അഞ്ച് ഹീറ്റ്സുകളില്‍ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ […]

Continue Reading

നെഹ്റു ട്രോഫി വള്ളം കളിക്ക് തുടക്കം; ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പിണറായി വിജയന് പകരമായാണ് സജി ചെറിയാൻ ഉദ്ഘാടനം നടത്തിയത്. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകാത്തതിനാലാണ് മുഖ്യമന്ത്രി എത്താതിരുന്നത്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി അബ്ദുറഹിമാൻ, കെ രാജൻ, വീണ ജോര്‍ജ്, സജി ചെറിയാൻ, എംബി രാജേഷ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് […]

Continue Reading

യാത്രക്കാർക്ക് ആശ്വാസ വാർത്ത; ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച് റെയിൽവേ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളുടെ കൊവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായിരുന്ന തിരുവനന്തപുരം– മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂർ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചതാണ് ഏറെ ആശ്വാസം. നിലവിൽ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ് ഉള്ളത്. കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോൾ ഭൂരിഭാഗം ട്രെയിനുകളുടെയും സ്റ്റോപ്പുകൾ വെട്ടിക്കുറച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. അതേസമയം, മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഓടുന്ന മാവേലി എക്സ്പ്രസിന്‍റെ തിരൂർ സ്റ്റോപ്പ് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു. […]

Continue Reading

കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍

കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബസേലിയോസ് കോളേജ് ജംഗ്ഷനില്‍ രാത്രി 12.30ന് ആണ് സംഭവം സംഭവം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്‍റെ പിടിയിലായി. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം […]

Continue Reading

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ തുഴയെറിയുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2017ന് […]

Continue Reading

ചാലക്കുടിയില്‍ വെള്ളക്കെട്ടില്‍ വീണു രണ്ട് വയസ്സുകാരി മരിച്ചു

ത്രിശ്ശൂര്‍: ചാലക്കുടിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ രണ്ടു വയസ്സുകാരി അനന്യയാണ് മരിച്ചത്.ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം. കോട്ടാറ്റ് ഓട്ട് കമ്ബനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്ബനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന് പുറകില്‍ ആയി മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണാണ് കുഞ്ഞ് മരിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വീടിന് പുറകിലെ കുഴിയില്‍ കണ്ടെത്തിയത്.

Continue Reading

ജെയ്ക് സി തോമസ് 17ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് 17 ന് നാമനിർദേശ പത്രിക സമർപ്പിക്കും. എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെഷൻ 16 ന് നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൺവെഷൻ ഉദ്ഘാടനം ചെയ്യും. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിനെത്തുമെന്നാണ് സൂചന. അതേസമയം, പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്നും […]

Continue Reading

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. പരിയാരം പോലീസാണ് മധുസൂധനനെ അറസ്റ്റു ചെയ്തത്. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് ലൈംഗികാതിക്രമം അധികൃതരെ അറിയിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം.

Continue Reading

കൊണ്ടോട്ടിയില്‍ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കോണ്ടോട്ടി | കൊളത്തൂര്‍ നീറ്റാണിമലില്‍ കെഎസ്‌ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.മേലേ പുതുക്കാട് സ്വദേശികളായ ടി.വി നിഹാല്‍(19), അംജദ്(19) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു.

Continue Reading