കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

തിരുവനന്തപുരം: കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിൽ ആണെന്ന് എന്ന് പൊലീസ് അറിയിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് രാജുവിനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമെന്നു ആദ്യം സംശയിച്ച കേസിൽ സുനിലിന്റെ മൊഴിയിലെ പൊരുത്തക്കേടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബന്ധുക്കൾ ദുരൂഹത സംശയിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് രാജുവിന്റെ നാലു സുഹൃത്തുക്കളെ പോലീസ് […]

Continue Reading

താമരശ്ശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന് യാത്ര; തമിഴ്നാട് സംഘത്തിനെതിരെ നടപടി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടി സ്വീകരിച്ച്‌ പോലീസ്. കാറില്‍ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികള്‍ക്ക് ഹൈവേ പോലീസ് ആയിരം രൂപ പിഴ ചുമത്തി. ചുരത്തിലൂടെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ലക്കിടിയില്‍ വച്ച്‌ ഹൈവേ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങള്‍ക്ക് കഷ്ട്ടിച്ച്‌ കടന്ന് പോകാൻ പറ്റുന്ന താമരശ്ശേരി ചുരത്തിലൂടെയാണ് ഈ അപകടം നിറഞ്ഞ യാത്ര. നാല് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രധാമിക നിഗമനം. ഇതില്‍ രണ്ട് പേര്‍ […]

Continue Reading

സ്കൂട്ടര്‍ ബസുമായി കൂട്ടിയിടിച്ചു; എട്ട് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയില്‍ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടര്‍ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച്‌ മകന് ദാരുണാന്ത്യം.മൂഴിക്കോട് സ്വദേശി എട്ട് വയസുള്ള സിദ്ധാര്‍ഥ് ആണ് മരിച്ചത്. അമ്മ ഡയാനയെ ഗുരുതര പരിക്കോടെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ സിദ്ധാര്‍ഥ് തിരുവന്തപുരം എസ് എ ടിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. സ്വകാര്യ ബസും സ്കൂട്ടറും പുത്തൂര്‍ ഭാഗത്ത് നിന്ന് […]

Continue Reading

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരിക്കുളത്തു താമസിക്കുന്ന രാജീവൻ എന്നയാളാണ് മരിച്ചത്. രാജീവന്റെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായ ഇയാളെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിനു സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിലാണ് ഞായറാഴ്ച രാവിലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ കാലിന്റെ ഭാ​ഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ […]

Continue Reading

ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽനിന്ന് വീണു മരിച്ചു

മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈൻ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകീട്ടായിരുന്നു സംഭവം. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. അടുത്തിടെയാണ് ഇവരുടെ കുടുംബം ഒമാനിൽനിന്ന് ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള കാർഡുകൾ മാറ്റണമെന്ന് സിപിഎം

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തി സിപിഐഎം. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് സിപിഐഎം. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമായി ഇത്തരം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ മാറും എന്ന വാദമാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്. അതേ സമയം പുതുപ്പള്ളിയില്‍ യുഡിഎഫ് രാഷ്ട്രീയ ഒളിച്ചോട്ടം നടത്തുകയാണെന്ന് ഇടതുപക്ഷസ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ആരോപിച്ചു. വികസനം ചര്‍ച്ചയാക്കുമ്പോള്‍ പള്ളിയെന്നും പുണ്യാളനെന്നും പറയുന്നത് […]

Continue Reading

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ ഭാഗം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ ഭാഗം കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലിന്റെ അടുത്തായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാ​ഗം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഊരള്ളൂർ ടൗണിൽ നിന്ന് അൽപം മാറിയാണ് ശരീരഭാഗം കണ്ടെത്തിയത്. യുവാവിന്റേതെന്ന് സംശയിക്കുന്ന കാൽ വയലിനോട് ചേർന്നുള്ള ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാ​ഗം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം […]

Continue Reading

പാലക്കാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

പാലക്കാട്: പാലക്കാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ന്യൂ മാഹി സ്വദേശി അഷ്റഫ് മഹിമയാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.

Continue Reading

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; കേസ് നൽകി നടൻ ടൊവീനോ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവീനോ തോമസിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം പനങ്ങാട് പൊലീസാണ് ടൊവീനോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപിക്കാണ് ടൊവീനോ പരാതി നൽകിയത്. പരാതിയ്ക്ക് ആസ്പദമായ ലിങ്കും ടൊവിനോ നൽകിയിട്ടുണ്ട്. തനിക്കു ലഭിച്ച പരാതി ഡിസിപി പനങ്ങാട് പൊലീസിനു കൈമാറി. പിന്നാലെ ശനിയാഴ്ച്ച രാത്രിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നത്. നടന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി […]

Continue Reading

അഖിൽ സുകുമാരന് സ്വീകരണം നൽകി

കടുത്തുരുത്തി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ 5500 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി മടങ്ങിയെത്തിയ അഖിൽ സുകുമാരന് ജന്മനാട് ആവേശോജ്ജ്വലമായ സ്വീകരണം നൽകി. വെമ്പള്ളി ജംഗ്ഷനിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് എംഎൽഎ മോൻസ് ജോസഫ് അടക്കമുള്ളവർ ചേർന്ന് അഖിൽ സുകുമാരനെ സ്വീകരിച്ചത്. വെമ്പള്ളി ഗവൺമെന്റ് യുപി സ്കൂളിൽ നൽകിയ സ്വീകരണയോഗം ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് സൈക്കിൾ റാലി നടത്തിയ അഖിലിന് ഉചിതമായ സ്വീകരണം ഔദ്യോഗികമായി നൽകുവാൻ നടപടി സ്വീകരിക്കുമെന്നു അദ്ദേഹം […]

Continue Reading