ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ച്ച : സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

മുൻ നക്‌സൽ നേതാവ് ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ച്ച ഉണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഗ്രോ വാസു സഹപ്രവർത്തകർക്കൊപ്പം ഇടപഴകിയതും, മാധ്യമങ്ങളെ കണ്ടതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. സഹപ്രവർത്തകരോടൊപ്പമുള്ള അമിതമായ ഇടപെടൽ, കോടതിയ്ക്ക് അകത്തേയ്ക്കും പുറത്തേക്കും പൊലീസുകാരെ മാറ്റി നിർത്തി സഹപ്രവർത്തകർ ഗ്രോ വാസുവിനെ ആനയിച്ചത്, ഇതെല്ലാം അകമ്പടി പോയ പോലീസുകാർക്ക് സംഭവിച്ച വീഴ്ചയായാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള […]

Continue Reading

പുരാവസ്തു തട്ടിപ്പ് കേസ്: ഐ ജി ലക്ഷ്മണ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഐ ജി ലക്ഷ്മണ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് ഇ ഡി അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ലക്ഷ്മണക്ക് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ കഴിഞ്ഞദിവസം അറിയിച്ചു. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഐ ജി ലക്ഷ്മണ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് കേസിൽ മുൻകൂർ ജാമ്യ ഹർജിയും, കേസിൽ നിന്ന് […]

Continue Reading

പുതുപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകുന്നോരം 4 മണിക്ക്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് അധ്യക്ഷന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, ഷിബു ബേബി ജോണ്‍, മാണി സി കാപ്പന്‍ തുടങ്ങിയ യുഡിഎഫ് നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

Continue Reading

ഇടുക്കിയിൽ കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് ഒരു മരണം

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ ഇടിഞ്ഞു വീണ് അപകടം ഉണ്ടായത്.

Continue Reading

റേഷന്‍ വ്യാപാരികളുടെ കിറ്റ് കമീഷനും ശമ്ബള പരിഷ്കരണവും പരിഗണനയില്‍ -മന്ത്രി

ആലുവ: കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷൻ വ്യാപാരികള്‍ക്ക് കുടിശ്ശികയുള്ള കമീഷൻ തുക നല്‍കുന്നതും ശമ്ബള പരിഷ്കരണവും സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായ പൊതുവിതരണ സമ്ബ്രദായമാണ് കേരളത്തിലേത്. ഇതിനെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിന് അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കേന്ദ്രം ഘട്ടം ഘട്ടമായി വെട്ടിക്കുറക്കുകയാണ്. റേഷൻ വ്യാപാരികള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാകാൻ […]

Continue Reading

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി 24 നു പ്രചാരണത്തിനെത്തും

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയിൽ എത്തും. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ നടക്കുക. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല. അതേസമയം, പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞാൽ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. വ്യക്തിഗത വിമർശനങ്ങളിലേക്ക് പോകേണ്ട. സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചാരണമാക്കും. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും പ്രതിപക്ഷം വികസനങ്ങൾക്ക് തടസം നിൽക്കുന്നതും ചർച്ച ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. […]

Continue Reading

ആദിവാസികളാണ് ഭൂമിയുടെ യഥാര്‍ഥ ആവകാശികള്‍ : രാഹുല്‍ ഗാന്ധി

വയനാട് : ആദിവാസികളാണ് ഭൂമിയുടെ യഥാര്‍ഥ ആവകാശികളെന്ന് രാഹുല്‍ ഗാന്ധി. ഭൂമിയിലും വനത്തിലും ആദിവാസികള്‍ക്ക് അവകാശം നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ആദിവാസി എന്നാല്‍ നാം ജീവിക്കുന്ന ഭൂമിയെക്കുറിച്ചുള്ള പ്രത്യേക ധാരണയുള്ളവര്‍ ഭൂമിയുമായി പ്രത്യേക ബന്ധമുള്ളവര്‍ എന്നൊക്കെയാണ്. വനവാസി എന്ന പ്രയോഗത്തിന് വ്യക്തതമായ അജണ്ടയുണ്ടെന്നും രാഹുല്‍ വിമര്‍ശിച്ചു. വനവാസി എന്ന പ്രയോഗത്തിലൂടെ ആദിവാസികളെ വനത്തില്‍ മാത്രം ഒതുക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഭൂമിയുടെ യഥാര്‍ഥ ഉടമകള്‍ എന്ന നിലയില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് എൻജിനീയറിങ് പഠിക്കാനും ഡോക്ടര്‍മാരാക്കാനും അഭിഭാഷകരാകാനും ബിസിനസ് ആരംഭിക്കാനും […]

Continue Reading

പോക്സോ കേസിൽ 65 കാരൻ അറസ്റ്റിൽ

ഈരാറ്റുപ്പെട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീക്കോയി, മാവടി ഭാഗത്ത് വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ 65 കാരനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി നെടുങ്ങഴി ഭാഗത്ത് കൂടമറ്റംകുന്നേൽ വീട്ടിൽ കെ.വി രാജൻ (65) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അതിജീവിതയെ ഇയാൾ പിൻതുടരുകയും വിജനമായ സ്ഥലത്തു വെച്ച് കയ്യിൽ കടന്നു പിടിക്കുകയുമായിരുന്നു . പെൺകുട്ടി ബഹളം വയ്ക്കുകയും ഇയാളെ തള്ളിമാറ്റി സ്ഥലത്തുനിന്ന് രക്ഷപെടുകയുമായിരുന്നു. തുടർന്ന് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട […]

Continue Reading

ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് തീരുമാനം. പൻവേൽ-നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് […]

Continue Reading

മാള പ്രസ്സ് ക്ലബ് വാർഷിക പൊതുയോഗം

തൃശൂർ:മാള പ്രസ്സ് ക്ലബിന്റെ വാർഷിക പൊതുയോഗം നടന്നു. പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഷാൻ്റി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ബാസ് മാള റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ. എം. ബാവ, സി.ജെ.സിജു, നജീബ് അൻസാരി, ലിജോ പയ്യപ്പിള്ളി, സി ആർ പുരുഷോത്തമൻ, ശ്രീധരൻ കടലായിൽ,ലിൻ്റീഷ് ആൻ്റോ എന്നിവർ സംസാരിച്ചു. പ്രസിഡൻ്റായി നാലാം തവണയും ഷാന്റി ജോസഫ് തട്ടകത്തിനെ തെരഞ്ഞെടുത്തു. പി. കെ. അബ്ബാസ് (സെക്രട്ടറി),ലിന്റിഷ് ആന്റോ(ട്രഷറർ ),കെ.എം. ബാവ(വൈസ് പ്രസിഡന്റ്), ഇ.സി . ഫ്രാൻസിസ്(ജോയി ന്റ്സെക്രട്ടറി), യശ്പാൽ, […]

Continue Reading