ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനക്രമത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലുള്ള ദർശനക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ അറിയിച്ചു. ചിങ്ങപ്പിറവി ദിനമായ വ്യാഴാഴ്ച മുതൽ രീതികൾ മുഴുവനായും മാറും. ഭക്തർക്ക് കൂടുതൽ ദർശന സൗകര്യം ലഭിക്കുന്നതിനാണ് രീതികൾ മാറ്റുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ തെക്ക് കുലശേഖര മണ്ഡപത്തിനരികിലൂടെ അകത്ത് കിഴക്കേ നടയിലെത്തി നരസിംഹമൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിൽ കയറി വടക്കു ഭാഗത്തു കൂടെ പുറത്തിറങ്ങുന്ന രീതിയാണ്. ഈ രീതിയ്ക്കാണ് ഇപ്പോൾ മാറ്റം വരുത്തനൊരുങ്ങുന്നത്. കിഴക്കു ഭാഗത്തു നിന്നെത്തുന്ന ഭക്തരുടെ നിര ആലുവിളക്ക് […]

Continue Reading

ഇടതുപക്ഷത്തോടുള്ള വിരോധം കാരണം വീണയെന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് ഇ പി ജയരാജൻ

ഇടതുപക്ഷത്തോടുള്ള വിരോധം കാരണം വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണെന്നും വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു. ”എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു? എന്താ തെറ്റ്? കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുത്തിരിക്കുന്നത്. അവർ ടിഡിഎസ് ​ഗവൺമെന്റിലേക്ക് അടച്ചിട്ടുണ്ട്. പൈസ വാങ്ങിയാൽ വാങ്ങിയ പണത്തിന്റെ […]

Continue Reading

ചാണ്ടി ഉമ്മൻ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. നാളെ രാവിലെ 11.15നു പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസിലാണ് നാമനിർദേശ പത്രിക നൽകുക. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും നാളെ 11ന് ഇതേ ഓഫിസിലെത്തി പത്രിക നൽകും. കോട്ടയം ആർഡിഒ വിനോദ് രാജാണു റിട്ടേണിങ് ഓഫിസർ. പാമ്പാടി ബിഡിഒ ഇ ദിൽഷാദാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ. സംസ്ഥാന നേതാക്കൾ എല്ലാവരും പത്രിക നൽകാൻ ചാണ്ടി ഉമ്മനൊപ്പം ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

‘മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല, അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍മതി’ : ഹരീഷ് പേരടി

കൊച്ചി : മാഹാരാജാസ് കോളേജിലെ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി .മഹാരാജാസില്‍ പഠിച്ചാല്‍ ആരും മഹാരാജാക്കന്‍മാരാവുന്നില്ല.അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കില്‍ അത് കൈയ്യില്‍ വെച്ചാല്‍മതിയെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അയാള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകള്‍ ഒന്നും വേണ്ടാ..ആ മനുഷ്യന്‍ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവര്‍ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്.ആ ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം. തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്.ഈ വിഷയത്തെ […]

Continue Reading

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. നിലവില്‍ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. അതേസമയം നിലവില്‍ കേരളത്തില്‍ എവിടെയും ശക്തമായ മഴ മുന്നറിയിപ്പുകളില്ല. ഇന്നു മുതല്‍ 20-ാം തീയ്യതി വരെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് […]

Continue Reading

മുഹമ്മദ് റിയാസ് നൽകിയ സത്യവാങ്മൂലത്തിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സിപിഎം

മന്ത്രി മുഹമ്മദ് റിയാസ് നൽകിയ സത്യവാങ്മൂലത്തിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പാർട്ടിയ്ക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും കള്ളപ്രചാര വേലയാണ് നടക്കുന്നതെന്നും ഇന്ന് കണ്ണൂരിൽ ഡി വൈ എഫ് ഐ സെക്യുലർ സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മുതൽ മാധ്യമപ്രവർത്തകർ പ്രതികരണം ചോദിക്കുന്നു. മിണ്ടിയാലും പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണ്. വലതുപക്ഷ ആശയങ്ങളെ കേരളത്തിലെ മാധ്യമങ്ങൾ പിന്തുണക്കുന്നുവെന്നും മാധ്യമങ്ങളെ വിമർശിച്ചു കൊണ്ട് ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ മക്കളുടെ കാര്യം വന്നല്ലോ, സി […]

Continue Reading

ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാർഡുകൾക്ക് മാത്രം

തിരുവനന്തപുരം:ഇക്കുറി മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. കൂടാതെ അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികൾക്കാണ് കിറ്റ് നൽകുക. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്;ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ മുമ്പാകെയാണ് മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചത്. രാവിലെ പത്തിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനം നടത്തിയാണ് പത്രിക സമർപ്പിക്കുവാൻ എത്തിയത്. എൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കളും ജെയ്ക്കിനൊപ്പമുണ്ടായിരുന്നു. ഇന്ന് വെെകിട്ട് 4 ന് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് […]

Continue Reading

അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി; ഗണപതിയെ തൊട്ടപ്പോൾ കയ്യും മുഖവും പൊള്ളിയെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: എൻഎസ്എസിനെതിരായ നാമജപ കേസ് പിൻവലിക്കുന്നതിനെ സ്വാഗതം ചെയ്ത് കെ മുരളീധരൻ എംപി. സിപിഐഎം അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടപ്പോൾ കയ്യും മുഖവും പൊള്ളിയെന്നും കെ മുരളീധരൻ വിമർശിച്ചു. മതസൗഹാർദം സൂക്ഷിക്കുന്ന എൻഎസ്എസ് വർഗീയ സംഘടനയെന്ന് പറഞ്ഞത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ കെ ബാലനുമാണ്. ഇപ്പോൾ എം വി ഗോവിന്ദൻ പ്ലേറ്റ് മാറ്റുകയാണ്. എൻഎസ്എസിനെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും ഉണ്ടാകണമെന്നും കെ മുരളീധരൻ പരിഹസിച്ചു. […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ്; ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് കോട്ടയം ആര്‍ ഡി ഒ മുമ്പാകെയാണ് ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക. രാവിലെ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തുന്ന സ്ഥാനാര്‍ത്ഥി അവിടെ നിന്ന് എല്‍ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പം പത്രിക സമര്‍പ്പണത്തിനു പോകും. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് ചൂട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. […]

Continue Reading