ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു; പിന്നിൽ ഡിവൈഎഫ്ഐയെന്ന് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു. നെയ്യാറ്റിൻകര പൊൻവിളയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തുപമാണ് തകർത്തത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Continue Reading

മുസ്ലീം ലീഗിന്റെ ഡല്‍ഹി ആസ്ഥാനത്തിന് കേരളം നല്‍കിയത് 28.02 കോടി രൂപ

ന്യൂഡല്‍ഹി: മുസ്ലീം ലീഗിന്റെ ഡല്‍ഹി ആസ്ഥാനത്തിന് കേരളം നല്‍കിയത് 28.02 കോടി രൂപ. 25 കോടിയായിരുന്നു ലക്ഷ്യം. ലക്ഷ്യമിട്ടതിനേക്കാള്‍ 3.02 കോടി രൂപയാണ് സംസ്ഥാന കമ്മിറ്റി അധികമായി സമാഹരിച്ചത്. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു ഫണ്ട് സമാഹരണം. ജൂലൈ ഒന്ന് മുതല്‍ 31 വരെ നടന്ന കാമ്പയിനിലൂടെ കേരളത്തില്‍ നിന്നും 26.77 കോടി രൂപയാണ് സമാഹരിച്ചത്. പിന്നീട് ക്വാട്ട തികയ്ക്കാത്ത ഘടകങ്ങള്‍ക്ക് പണം അപ്ലോഡ് ചെയ്യാന്‍ ശനിയാഴ്ച്ച രാത്രി 10 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അതുകൂടി ചേര്‍ത്തപ്പോഴാണ് […]

Continue Reading

ഇന്ന് ചിങ്ങം 1; മലയാളക്കരയുടെ പുതുവർഷാരംഭം

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കർക്കിടകത്തിനു ശേഷം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കുകയാണ് കേരളം. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലത്തെ കൂടി ഓരോ ചിങ്ങ മാസവും ഓർമപ്പെടുത്തുന്നു. പൊന്നിൻ ചിങ്ങം പിറന്നതോടു കൂടി പൊന്നോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മലയാളികൾ. അതേസമയം, കേരളത്തിന്റെ കാർഷിക സംസ്കാരം അന്യം നിന്നു പോകുന്നുവെന്ന വ്യാധി ചിലർക്കിടയിൽ എങ്കിലും നിലനിൽക്കുന്നുണ്ട്. കൊയ്ത്തും മെതിയും ഞാറ്റുപാട്ടുമെല്ലാം കേട്ടു […]

Continue Reading

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയിൽ കൊല്ലത്ത്; ശാസ്ത്രമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: 62 -ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇക്കുറി കൊല്ലത്ത് വെച്ച് നടക്കും. ജനുവരിയിലാണ് കലോത്സവം. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്പെഷ്യല്‍ സ്കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ചും നടക്കും. ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്ത് വെച്ചാണ് സംഘടിപ്പിക്കുക. 61 -ാംമത് സ്കൂള്‍ കലോത്സവത്തിനു വേദിയൊരുങ്ങിയത് കോഴിക്കോട് ആയിരുന്നു. ആതിഥേയരായ കോഴിക്കോട് തന്നെയാണ് കലാകിരീടം ചൂടിയത്.

Continue Reading

തൊടുപുഴയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ

തൊടുപുഴ: ഗൃഹനാഥനെ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രിയാണ് സംഭവം. മുറിയിൽനിന്ന് സ്ഫോടനശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സണ്ണിയെ കണ്ടെത്തിയത്. പിന്നീട് പൊലീസ് എത്തി പരിശോധനയിൽ തലയിലെ മുറിവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയാണോ എന്ന സംശയത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടത്തിലാണ് മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്. ഇയാളുടെ മുറിയിൽനിന്ന് […]

Continue Reading

സംസ്ഥാനത്ത് അതിദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ സൗജന്യയാത്ര

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കും. ഭൂരഹിത- ഭവനരഹിത അതിദരിദ്രര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് […]

Continue Reading

പുതുപ്പള്ളിയിലെ വിജയം സർക്കാരുകൾക്കുള്ള ജനങ്ങളുടെ മറുപടിയാകും: അനുതാജ്

കൊല്ലം: പുതുപ്പള്ളിയിലെ യുഡിഎഫിന് ഉണ്ടാകുന്ന വിജയം ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും എതിരായ ജനങ്ങളുടെ മറുപടി ആകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനുതാജ്. നാടിനെ പിന്നോട്ട് അടിക്കുകയാണ് ഇരുസർക്കാരുകളും ചെയ്യുന്നത്. വിലക്കയറ്റം മൂലം ജനങ്ങൾ നട്ടം തിരിയുകയാണ്. യുവാക്കൾ കടുത്ത നിയമന നിരോധനം നേരിടുന്നു. സർവ്വ മേഖലകളിലും പ്രതിസന്ധി തീർത്ത സർക്കാരുകൾക്കെതിരെ ജനങ്ങളിലുള്ള രോഷം പ്രകടിപ്പിക്കുന്നതിനുള്ള അവസരമായി പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ അവർ കാണും. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലാത്ത ആരോപണത്തിന്റെ […]

Continue Reading

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ വന്‍കുറവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ വൻകുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധി നേരിടും. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 51 ശതമാനം വെള്ളം […]

Continue Reading

തലശ്ശേരിയിൽ വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്

തലശ്ശേരി: വന്ദേ ഭാരത് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. കണ്ണൂർ തലശ്ശേരിയിൽ വെച്ചുണ്ടായ കല്ലേറിൽ ട്രെയിനിന്റെ ഗ്ലാസ് തകർന്നു. കണ്ണൂരിൽ മൂന്ന് ദിവസത്തിനിടെ നാലാമത്തെ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തിൽ ആര്‍പിഎഫും പൊലീസും പരിശോധന നടത്തി. വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടാകുന്ന തുടർച്ചയായ കല്ലേറുകൾ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയിലും കല്ലേറുണ്ടായിരുന്നു. അന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു.

Continue Reading

കെഎസ്‌ആർടിസിയിൽ ശമ്പളം അടുത്തയാഴ്ചയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർക്ക് അടുത്തയാഴ്ചയോടെ ജൂലൈ മാസത്തെ ശമ്പളം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ജീവനക്കാർക്ക് ഓണം അലവൻസ് നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, കെഎസ്‌ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഓണത്തിന് മുമ്പ് ജൂലൈയിലെ ശമ്പം മുഴുവൻ നൽകണമെന്നാണ് കോടതി നിർദേശം. ജൂലൈ മാസത്തെ പെൻഷനും ഉടൻ നൽകണമെന്ന് കോടതി വ്യക്തമാക്കി. 130 കോടി സർക്കാർ നൽകിയാൽ ശമ്ബളം മുഴുവൻ നൽകാനാകുമെന്ന് കെഎസ്‌ആർടിസി കോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് […]

Continue Reading